ആലത്തൂര്‍ കോടതി ഉത്തരവുണ്ടായിട്ടും ഭാര്യയെയും രണ്ട് കുഞ്ഞുങ്ങളെയും മൂന്ന് ദിവസമായി വീടിന് പുറത്താക്കി യുവാവിന്റെ ക്രൂരത. പാലക്കാട് ആലത്തൂരിലാണ് വീട്ടമ്മ റാബിയ നസീറും മക്കളും രാത്രിയില്‍ ഉള്‍പ്പെടെ ഭര്‍ത്താവിന്റെ ദയയ്ക്കായി ഗേറ്റിനു മുന്നില്‍ കാത്തിരിക്കുന്നത്. ലക്ഷങ്ങളുടെ സ്ത്രീധനം നല്‍കിയിട്ടും വീണ്ടും പണം ആവശ്യപ്പെട്ടാണ് പീഡനമെന്ന് റാബിയയും ബന്ധുക്കളും പറയുന്നു ഈ സങ്കടം കോടതി കേട്ടു. സുരക്ഷിത ഇടമൊരുക്കാന്‍ ഉത്തരവും നല്‍കി. പക്ഷേ അതിനപ്പുറം ചേര്‍ത്തുപിടിക്കേണ്ട ഭര്‍ത്താവിന് കരളലിവില്ല. പറക്കമുറ്റാത്ത മക്കളെയും കൂട്ടി മഞ്ഞും വെയിലും അവഗണിച്ച് മൂന്ന് രാപകലുകളായി ഇവര്‍ കരഞ്ഞ് തളര്‍ന്നിരിക്കുന്നത് അറിഞ്ഞ മട്ടില്ല. വീട് പൂട്ടി ഭര്‍ത്താവ് ബന്ധുക്കളെയും കൊണ്ട് നാടുവിട്ടു. മൂന്ന് ദിവസമായി കുഞ്ഞുങ്ങളെയും കൂട്ടി ഈ ഗേറ്റിനോട് ചേര്‍ന്നാണ് ഇവരുടെ ഊണും ഉറക്കവും. രാത്രിയില്‍ അടുത്ത വീട്ടിലെ ചായ്പിലും കടയുടെ മുന്നിലും അഭയം തേടും. മറ്റ് വഴികളില്ല. എന്താണ് ചെയ്യേണ്ടതെന്ന് ഇവര്‍ക്കറിയില്ല. റാബിയയും കുടുംബവും ഉന്നയിക്കുന്ന പരാതികള്‍ വ്യാജമെന്നാണ് ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും നിലപാട്. ബന്ധു ആശുപത്രിയിലായതിനാലാണ് വീട്ടിലേക്കെത്താന്‍ കഴിയാത്തതെന്നും ഇവര്‍ പ്രതികരിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....