News Beyond Headlines

25 Saturday
April

ശബരിമലയില്‍ ഇന്ന് മകരവിളക്ക്; സന്നിധാനത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

പത്തനംതിട്ട: ശബരിമലയില്‍ ഇന്ന് മകരവിളക്ക്. ദര്‍ശനത്തിനായി നിരവധി തീര്‍ത്ഥാടകരാണ് സന്നിധാനത്തും പമ്പയിലും ഉള്‍പ്പെടെ എത്തിയിരിക്കുന്നത്. മകരസംക്രമ പൂജയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ഉച്ചയ്ക്ക് 2.29 നാണ് അഭിഷേകം. വൈകീട്ട് അഞ്ചരയോടെ തിരുവാഭരണ ഘോഷയാത്ര ശരംകുത്തിയില്‍ എത്തും, തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ സ്വീകരിച്ച് സന്നിധാനത്തേക്ക് കൊണ്ടുവരും. ആറെ മുക്കാലോടെ തിരുവാഭരണം ചാര്‍ത്തി ദീപാരാധനയും പിന്നാലെ മകരവിളക്ക് ദര്‍ശനവും നടക്കും. കൊവിഡ് നിയന്ത്രണങ്ങള്‍ നിലവില്‍ ഉണ്ടെങ്കിലും 75,000ത്തോളം തീര്‍ഥാടകര്‍ ദര്‍ശനത്തിന് എത്തും എന്നാണ് ദേവസ്വംബോര്‍ഡ് കണക്ക് കൂട്ടുന്നത്. ഉച്ചയ്ക്ക് 2.29 നാണ് മകരസംക്രമ പൂജ. വൈകീട്ട് 6.30 ന് തിരുവാഭരണം ചാര്‍ത്തി ദീപാരാധന. തുടര്‍ന്ന് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയിക്കും. ളാഹ സത്രത്തില്‍ നിന്ന് നാളെ പുലര്‍ച്ച യാത്ര പുനരാരംഭിക്കുന്ന തിരുവാഭരണ ഘോഷയാത്ര വൈകീട്ട് അഞ്ചരയോടെ ശരംകുത്തിയിലെത്തും. അവിടെ വച്ച് ആചാരപരമായ വരവേല്‍പ്പ്. പാണ്ടിത്താവളം ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ മകരജ്യോതി ദര്‍ശിക്കാമെങ്കിലും പര്‍ണ്ണശാല കെട്ടാന്‍ അനുവാദമില്ല. രാവിലെ പത്ത് മണി മുതല്‍ നിലയ്ക്കലില്‍ നിന്നും 11.30 മുതല്‍ പമ്പയില്‍ നിന്നും ഭക്തര്‍ക്ക് സന്നിധാനത്തേക്ക് പോകാന്‍ നിയന്ത്രണമുണ്ട്. പരമാവധി 75000 ഭക്തര്‍ക്കാണ് ദര്‍ശന സൗകര്യം. ഇതുവരെ ഈ വര്‍ഷം 128 കോടി രൂപയാണ് ശബരിമലയിലെ വരുമാനം. ഒമിക്രോണില്‍ അന്യസംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ശബരിമലയേയും ബാധിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്‌സീനെടുത്ത സര്‍ട്ടിഫിക്കറ്റോ 72 മണിക്കൂറിനകമെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ തീര്‍ത്ഥാടകര്‍ കൈയില്‍ കരുതണം.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....