ശബരിമല: മലകയറിയെത്തിയ ഭക്തജനലക്ഷങ്ങള്‍ക്ക് സായൂജ്യമേകി പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. കലിയുഗവരദനായ സ്വാമി അയ്യപ്പന്റെ തിരുസന്നിധിയിലും പൂങ്കാവനത്തിലും ശരണമന്ത്രങ്ങളുമായി കാത്തിരുന്ന ഭക്തലക്ഷങ്ങള്‍ക്ക് അത് ആത്മസായൂജ്യത്തിന്റെ അനര്‍ഘനിമിഷമായി. ഉച്ചത്തില്‍ സ്വാമിമന്ത്രം മുഴക്കി അവര്‍ മകരജ്യോതിയുടെ പുണ്യം ഏറ്റുവാങ്ങി. ബുധനാഴ്ച പന്തളം വലിയ കോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര പരമ്പരാഗത പാത വഴിയാണ് വൈകീട്ട് ശരംകുത്തിയിലെത്തിയത്. ആഘോഷവരവായി വൈകീട്ടോടെ ശരംകുത്തിയിലെത്തിയ തിരുവാഭരണപേടകങ്ങളെ ആചാരപൂര്‍വം ദേവസ്വം പ്രതിനിധികള്‍ സ്വീകരിച്ച് പതിനെട്ടാംപടിയിലേക്ക് ആനയിച്ചു. പതിനെട്ടുപടി കയറിയെത്തിച്ച ആഭരണപ്പെട്ടികള്‍ കൊടിമരച്ചുവട്ടില്‍നിന്നു സോപാനത്തേക്ക്. ശ്രീലകവാതിലില്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങി. തിരുവാഭരണങ്ങള്‍ അയ്യന്റെ തിരുമേനിയില്‍ ചാര്‍ത്തി, ദീപാരാധന നടത്തിയതിനുശേഷമാണ് പൊന്നമ്പലമേട്ടില്‍ മൂന്നുവട്ടം ജ്യോതി തെളിഞ്ഞത്. ആകാശത്ത് പൊന്‍പ്രഭയോടെ മകരനക്ഷത്രം ജ്വലിച്ചുനിന്നു. ഭക്തജനലക്ഷങ്ങളാണ് സന്നിധാനത്തും പരിസരങ്ങളിലും മകരവിളക്ക് ദര്‍ശനത്തിന് എത്തിയിരുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി കോവിഡിന്റെ പശ്ചാത്തലത്തില്‍ ഭക്തരുടെ കാര്യമായ തിരക്കുണ്ടായിരുന്നില്ല. എന്നാല്‍ ഇക്കുറി പതിനായരക്കണക്കിന് ഭക്തരാണ് സന്നിധാനത്തെത്തിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....