ബിഷപ്പ് ഫ്രാങ്കോയെ വെറുതേവിട്ടുകൊണ്ടുള്ള കോടതി ഉത്തരവില്‍ എടുത്തുകാട്ടുന്നത് പ്രാേസിക്യൂഷന്റെ വീഴ്ചകള്‍. ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്താനും സ്ഥാപിക്കാനും കഴിഞ്ഞില്ലെന്ന് മാത്രമല്ല, പല പ്രധാന വിവരങ്ങളും കോടതിക്ക് മുമ്പാകെ എത്താതെ പോയിട്ടുണ്ടാകുമെന്നും കോടതി നിരീക്ഷിച്ചു. ഇരയുടെ മൊബൈല്‍ ഫോണ്‍ ഹാജരാക്കിയില്ലന്നത് പ്രധാനമാണ്. അത് കിട്ടാത്തതിന് പറയുന്ന ന്യായം വിശ്വസനീയമല്ല. അതുണ്ടായിരുന്നുവെങ്കില്‍ പ്രതി അയച്ച മോശം സന്ദേശങ്ങള്‍ ഉണ്ടെന്ന് സ്ഥാപിക്കാമായിരുന്നു. ഇരയുടെ ലാപ്‌ടോപ്പും ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയില്ല. അതിന്റെ ഹാര്‍ഡ് ഡിസ്‌ക് തകരാറില്‍ ആണെന്ന് പറയുന്നു. കേസുമായി ബന്ധപ്പെട്ട പരാതികളില്‍ നിക്ഷിപ്ത താല്‍പര്യക്കാരുടെ ഇടപെടല്‍ ഉണ്ടായെന്ന് സംശയിക്കണം. കതിരും പതിരും വേര്‍തിരിച്ചെടുക്കാന്‍ പ്രയാസമാണ്. ഇരയുടെ ബന്ധു ഇരയ്ക്ക് എതിരേ ബിഷപ്പിന് പരാതി കൊടുത്തതുമായി ബന്ധപ്പെട്ട് പ്രാസിക്യൂഷന്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ വിശ്വസിക്കാന്‍ കഴിയില്ല. അവരുടെ ഭര്‍ത്താവുകൂടി ഉള്‍പ്പെടുന്ന സംഭവമാണ് ബന്ധു പരാതിയില്‍ പറയുന്നത്. ഭര്‍ത്താവ് അഭിഭാഷകനാണ്. കുടുംബത്ത് പ്രശ്‌നം ഉണ്ടാകുംവിധം ആ സ്ത്രീ പരാതിയുമായി മുന്നോട്ട് പോയത് കോടതി പരിഗണിച്ചു. ഈ പരാതിയില്‍ ഇരയായ കന്യാസ്ത്രീക്ക് എതിരെ ബിഷപ്പ് നടപടി എടുക്കാന്‍ തുടങ്ങിയപ്പോഴാണ് ഇര ബിഷപ്പിന് എതിരെ പീഡനപരാതി ഉന്നയിച്ചതെന്ന് പ്രതിഭാഗം പറഞ്ഞിരുന്നു. ഇതിനെ പ്രതിരോധിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ഇരയായ വ്യക്തി സംശയാതീതമായി തന്റെ പരാതി അവതരിപ്പിച്ചിട്ടില്ല. അതില്‍ മാറ്റം മറിച്ചിലുകള്‍ കാണാനുണ്ട്. മഠത്തിലെ ആഭ്യന്തര പ്രശ്‌നങ്ങളും അധികാര തര്‍ക്കങ്ങളുമൊക്കെ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പരാതിക്കാരി ഉപദ്രവത്തിന് ഇരയായി എന്ന് പറയുന്നതിന്റെ അടുത്ത ദിവസങ്ങളില്‍ ബിഷപ്പുമൊത്ത് പരിപാടികളില്‍ പങ്കെടുക്കുകയും യാത്ര ചെയ്യുകയും ചെയ്തത് കോടതി പരിഗണിച്ചു. ഈ സാഹചര്യത്തില്‍ പീഡന പരാതി വിശ്വസനീയമായി കാണുന്നില്ല. കന്യാസ്ത്രീകളുടെ പ്രക്ഷോഭം അടക്കം വിധിന്യായത്തില്‍ വിശദമായി പറയുന്നുണ്ട്. ബിഷപ്പിന്റെ അറസ്റ്റോടെ സമരം തീര്‍ന്നതും അതില്‍ പറയുന്നു. നീതി ഉറപ്പിക്കാനുള്ള സമരം ഒരാളുടെ അറസ്റ്റ് ലക്ഷ്യമിട്ടായിരുന്നു എന്നതും പരാമര്‍ശിക്കുന്നുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....