കടുത്തുരുത്തി : സമീപവാസിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടമ്മയെ മാരകായുധംകൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചയാള്‍ കുത്തേറ്റ് മരിച്ചു. കാപ്പുന്തല പാലേക്കുന്നേല്‍ സജി ഭാസ്‌കരന്‍ (55) ആണ് വീട്ടുകാര്‍ ആക്രമണം ചെറുക്കുന്നതിനിടെ കൊല്ലപ്പെട്ടത്. സജിയുടെ ആക്രമണത്തില്‍ വീട്ടമ്മ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-ഓടെ കാപ്പുന്തലയിലാണ് സംഭവം. നീരാളത്തില്‍ സി.സി.ജോസഫിന്റെ (ബേബി) ഭാര്യ അന്ന (മോളി-60), ബേബിയുടെ സഹോദരങ്ങളായ സി.സി.രാജു (60-റിട്ട. ബി.എസ്.എഫ്. എസ്.ഐ.), സി.സി.ജോണ്‍ (62-റിട്ട. സെന്‍ട്രല്‍ സ്‌കൂള്‍) എന്നിവര്‍ക്കാണ് സജിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. വയറില്‍ കുത്തേറ്റ രാജു തെള്ളകത്തെ ആശുപത്രിയില്‍ ഐ.സി.യു.വിലും ജോണും മോളിയും മുട്ടുചിറ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. മോളിയുടെ മുഖം പലതവണ ഭിത്തിയിലിടിപ്പിച്ചു. ഇവരെ കത്തികൊണ്ട് കുത്തി. വസ്ത്രങ്ങളും വലിച്ചുകീറി.സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ-ഉച്ചയോടെ ബേബിയുടെ വീട്ടിലെത്തിയ സജി, കോളിങ് ബെല്ലടിച്ചു. മോളി വാതില്‍ തുറന്നു. ബേബി കല്ലറയില്‍ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയായിരുന്നു. വാതില്‍ തുറന്നയുടന്‍ സജി, മോളിയെ ആക്രമിച്ചു. മാസ്‌കും തൊപ്പിയും വെച്ചിരുന്നതിനാല്‍ മോളിക്ക് സജിയെ മനസ്സിലായില്ല. മോളി നിലവിളിച്ചു. സമീപത്ത് താമസിക്കുന്ന ബേബിയുടെ സഹോദരന്‍ ജോണ്‍ അവിടേക്ക് വന്നു. ഇദ്ദേഹം സജിയെ തടയാന്‍ ശ്രമിച്ചു. എന്നാല്‍, ഇരുവരെയും സജി ആക്രമിച്ചു. ഇവരുടെ നിലവിളി കേട്ട്, സമീപത്തുതന്നെ താമസിക്കുന്ന രാജു എത്തി. രാജുവിന്റെ വയറ്റില്‍ സജി കത്തികൊണ്ട് കുത്തി.ഇതിനിടെ, സജിക്കും കുത്തേല്‍ക്കുകയായിരുന്നു. ബന്ധുക്കളും നാട്ടുകാരും എത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. കടുത്തുരുത്തി പോലീസെത്തി സജിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. പതിനഞ്ച് വര്‍ഷം മുമ്പ് സജിയുടെ ഭാര്യയും മൂന്ന് മക്കളും ആത്മഹത്യ ചെയ്തിരുന്നു. ഇതില്‍ അയല്‍വാസികള്‍ക്ക് പങ്കുെണ്ടന്ന് വിശ്വസിച്ചിരുന്ന സജി, പലതവണ ഇവരെ ആക്രമിച്ചിരുന്നു. 2017-ല്‍ ബേബിയുടെ സഹോദരന്‍ നീരാളത്തില്‍ തോമസിനെ ഇയാള്‍ വണ്ടിയിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചു. അയല്‍വാസിയായ പാലേക്കുന്നേല്‍ അജിത്കുമാറിനെ കമ്പിവടിക്കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....