News Beyond Headlines

03 Sunday
May

പോരാട്ടത്തിന്റെ ചരിത്രത്തില്‍ ഉണ്ടാകും ഈ അഞ്ചുപേര്‍

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ അഞ്ച് കന്യാസ്ത്രീകള്‍ നടത്തിയ പോരാട്ടത്തില്‍ പൊരുതി പരാജയപ്പെട്ടെങ്കിലും പോരാട്ടത്തിന്റെ ചരിത്രത്തിലുണ്ടാകും ഈ അഞ്ചുപേര്‍. നീതി ലഭിക്കുമെന്ന് ഉറപ്പായിട്ടും, ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ വിധി ഞെട്ടലോടെയാണ് ഈ അഞ്ച് കന്യാസ്ത്രീകളും കുറവിലങ്ങാട്ടെ മഠത്തിലിരുന്നു കേട്ടത്. അഞ്ച് കന്യാസ്ത്രീകളുടെ ചിത്രം സോഷ്യല്‍ മീഡിയായില്‍ പങ്ക് വച്ചാണ് ഇവരോടുള്ള ഐക്യാദ്യാര്‍ട്യം പ്രകടപ്പിച്ചിരിക്കുന്നത്. ചിത്രം 2019ല്‍ ലോക ശ്രദ്ധനേടിയിരുന്നു. ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീക്കും ബന്ധുക്കള്‍ക്കുമെതിരെ 2018ല്‍ പരാതി നല്‍കിയതോടെയാണു സംഭവങ്ങളുടെ തുടക്കം. കന്യാസ്ത്രീയും ബന്ധുക്കളും പീഡനം സംബന്ധിച്ചു പരാതി നല്‍കുമെന്നുപറഞ്ഞു തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നു കാണിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് ഫ്രാങ്കോ മുളയ്ക്കലിന്റെ പ്രതിനിധികളായ രണ്ടു വൈദികര്‍ പരാതി നല്‍കി. കന്യാസ്ത്രീയെ മദര്‍ സുപ്പീരിയര്‍ സ്ഥാനത്തുനിന്നു മാറ്റിയതിലുള്ള വിരോധം മൂലമാണു കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതെന്നായിരുന്നു ബിഷപ്പിന്റെ പരാതി. ബിഷപ്പിന്റെ പരാതിയില്‍ കേസ് റജിസ്റ്റര്‍ ചെയ്തതോടെയാണ് കന്യാസ്ത്രീ ജില്ലാ പൊലീസ് മേധാവിക്കു പീഡനം സംബന്ധിച്ച പരാതി നല്‍കിയത്. 2014 മുതല്‍ 2016 വരെ പലതവണ പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറഞ്ഞിട്ടുള്ളത്. സഭാ നേതൃത്വത്തിനു പരാതി നല്‍കിയെങ്കിലും മാനസിക പീഡനമായിരുന്നു ഫലം. സഹിക്കാന്‍ കഴിയാതെ വന്നപ്പോഴാണു പൊലീസില്‍ പരാതി നല്‍കിയതെന്നും കന്യാസ്ത്രീ പറഞ്ഞു. കേസില്‍ അലംഭാവം കാണിക്കുന്നുവെന്നാരോപിച്ച് പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹപ്രവര്‍ത്തകരായ കന്യാസ്ത്രീകളാണ് കൊച്ചിയില്‍ സമരം ആരംഭിച്ചത്. 2018 സെപ്റ്റംബറില്‍ സേവ് അവര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഹൈക്കോടതി ജംക്ഷനില്‍ സമരം നടത്തി. 14 ദിവസമായി നടത്തിവന്ന സമരം ബിഷപ്പിനെ അറസ്റ്റ് ചെയ്തതോടെയാണ് അവസാനിപ്പിച്ചത്. ഇതിനിടെ പീഡനക്കേസ് ഒത്തുതീര്‍ക്കാനും ശ്രമമുണ്ടായി. അഞ്ച് കന്യാസ്ത്രീകള്‍ക്കു പിന്തുണ നല്‍കുന്നതിനു പകരം സഭയാകട്ടെ അവരുടെ പ്രതിമാസ അലവന്‍സ് റദ്ദാക്കുകയാണു ചെയ്തത്. ഇവരുടെ പോരാട്ടത്തിന് സമൂഹത്തിന്റെ വിവിധ മേഖലയില്‍ നിന്നും ഐക്യദാര്‍ഢ്യം ലഭിച്ചിരുന്നു. വാഷിംഗ്ടണില്‍നിന്നു പ്രസിദ്ധീകരിക്കുന്ന ലോകപ്രശസ്ത മാസികയായ നാഷണല്‍ ജ്യോഗ്രഫിക്കിന്റെ അംഗീകാരം അന്തര്‍ദേശീയ ശ്രദ്ധയിലേക്ക് ഈ വിഷയത്തെ കൊണ്ടെത്തിച്ചു.സിസ്റ്റര്‍ അനുപമ ഉള്‍പ്പെടെയുള്ള അഞ്ച് കന്യാസ്ത്രീകളുടെ ചിത്രം ഒരു കുറിപ്പോടെയാണ് 2019 നവംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്ത്രീകള്‍- ഒരു നൂറ്റാണ്ടിന്റെ മാറ്റം എന്നു വിശേഷിപ്പിക്കുന്ന പ്രത്യേക പതിപ്പിലാണ് കന്യാസ്ത്രീകളും പ്രത്യക്ഷപ്പെടുന്നത്. ഈ വിധിയില്‍ തളരില്ല, അപ്പീലുമായി മുന്നോട്ടുപോകും.. സഹോദരിക്ക് നീതി ലഭിക്കും വരെ പോരാട്ടം തുടരും.. തോറ്റു പിന്മാറാനില്ലെന്നും ഇവര്‍ ഉറപ്പിച്ചുപറയുന്നു.കോടതി മുറിക്കുള്ളില്‍ നീതിദേവത അരും കൊലചെയ്യപ്പെട്ട ദിവസം എന്നാണ് കന്യാസ്ത്രീകള്‍ പ്രതികരിച്ചത്. വരും ദിനങ്ങളില്‍ ഈ അഞ്ച് കന്യാസ്ത്രീകളുടെ ഭാവിയും ചോദ്യം ചെയ്യപ്പെടുമെന്നത് ഉറപ്പാണ്. ഇപ്പോള്‍ പോലും ഇവര്‍ക്ക് പ്രതിമാസം ലഭിക്കേണ്ട തുക പോലും നല്‍കാതെ എല്ലാ തരത്തിലും സഭ ഇവരെ പിഡിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇവര്‍ക്കെതിരെയുള്ള പേരാട്ട വിജയമായിട്ടാണ് കോടതിപുറത്തെ മധുരവിതരണത്തെ വിലയിരുത്തുന്നത്. കോടതി വിധി വേദനാജനകം; ലൂസി കളപ്പുര കോഴിക്കോട്: കോടതി വിധി വേദനാജനകമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. നീതി ദേവത കൊലചെയ്യപ്പെട്ടു. കേസില്‍ ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്. കുറ്റം ചെയ്തിട്ടുള്ള ആളാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റവിമുക്തനാണെന്ന് പ്രഖ്യാപിക്കുമ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ കഴിയില്ല. കേരളത്തിനോ രാജ്യത്തിനോ അത് ഉള്‍ക്കൊളളാന്‍ സാധിക്കില്ല. ഒരു സ്ത്രീയുടെ നിസഹായത മനസിലാക്കാന്‍ കോടതിക്ക് കഴിയണം. കഴയുമെന്നുള്ള വിശ്വാസമുണ്ടെന്നും കേസുമായി ബന്ധപ്പെട്ട് മുന്നോട്ടുള്ള പ്രയാണം തുടരുമെന്നും സിസ്റ്റര്‍ ലൂസി കളപ്പുര വ്യക്തമാക്കി.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....