മലപ്പുറം: 1977-ലെ പ്രഥമ ഫെഡറേഷന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കളിച്ച മലയാളി ഫുട്ബോള്‍ താരം മലപ്പുറം അസീസ് എന്ന മക്കരപറമ്പ കാവുങ്ങല്‍ അബ്ദുല്‍ അസീസ് (73) അന്തരിച്ചു. മൈസൂര്‍, സര്‍വീസസ്, ബംഗാള്‍, മഹാരാഷ്ട്ര ടീമുകള്‍ക്കായി സന്തോഷ് ട്രോഫിയില്‍ ബൂട്ടുകെട്ടിയ അസീസ് പക്ഷേ 1975-ലെ ഇന്‍ഡൊനീഷ്യ ഹാലം കപ്പിന് ഉള്‍പ്പടെ രണ്ടു തവണ ഇന്ത്യന്‍ ടീമിലേക്ക് വിളിച്ചിട്ടും കളിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. അതിനാല്‍ തന്നെ പ്രതിഭാധനനായ ഈ മധ്യനിര താരം ഒരു മത്സരം പോലും ദേശീയ ടീമില്‍ കളിച്ചിട്ടില്ല. 10-ാം ക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തിയായ ഉടന്‍ തന്നെ അദ്ദേഹത്തെ ബാംഗ്ലൂരിലെ പട്ടാള ടീമായ എ.എസ്.സി റാഞ്ചുകയായിരുന്നു. അങ്ങമെ മൈസൂര്‍ സന്തോഷ് ട്രോഫി ടീമില്‍ കളിച്ചു. 1969-ല്‍ മൈസൂര്‍ ബംഗാളിനെ തോല്‍പ്പിച്ച് സന്തോഷ് ട്രോഫി നേടുമ്പോള്‍ അസീസായിരുന്നു ക്യാപ്റ്റന്‍. 1974-ല്‍ മുഹമ്മദന്‍സില്‍ ചേര്‍ന്നു. മധ്യനിരയില്‍ കളിമെനഞ്ഞിരുന്ന അദ്ദേഹത്തെ 'റിക്ഷാവാല' എന്നാണ് മുഹമ്മദന്‍സ് ആരാധകര്‍ വിളിച്ചിരുന്നത്. ടീമിനെ നയിക്കുകയും ചെയ്തു. ഇന്ത്യന്‍ പെലെ എന്നറിയപ്പെട്ട മുഹമ്മദ് ഹബീബ്, സെയ്ദ് നയിമുദ്ദീന്‍, തരുണ്‍ ബോസ് എന്നിവര്‍ക്കൊപ്പം കളിച്ചിട്ടുണ്ട്. ഡി.സി.എം, കല്‍ക്കത്ത ലീഗ്, ശ്രീനാരായണ കണ്ണൂര്‍ ടൂര്‍ണമെന്റുകളില്‍ മുഹമ്മദന്‍സിനായി കളിച്ചു. ഇതിനു പിന്നാലെ ധാക്ക മുഹമ്മദന്‍സ് ടീമിനായും കളിച്ചു. 1981-ല്‍ മുഹമ്മദന്‍സ് വിട്ട അദ്ദേഹം ഓര്‍കെ മില്‍സ് ബോംബെയില്‍ ചേര്‍ന്ന് കളിച്ചു. അവിടെ വിഫ ട്രോഫി, ബോംബേ ലീഗ് കിരീടങ്ങള്‍ സ്വന്തമാക്കി. ശ്രീലങ്ക ഉള്‍പ്പടെ പങ്കെടുത്ത പെന്‍ഡ്രങ്കുലര്‍ കപ്പില്‍ ടീമിന്റെ ക്യാപ്റ്റനുമായി. സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടം നേടിയ ആദ്യ കേരള ടീമിലെ അംഗം അന്തരിച്ച കെ. ചേക്കു സഹോദരനാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....