കാഞ്ഞങ്ങാട്: രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയില്‍ എം.ഡി.എം.എ. മയക്കുമരുന്നും തോക്കുമായി നാലുപേരെ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റുചെയ്തു. ആറങ്ങാടി, ആവിക്കര പ്രദേശങ്ങളിലെ വീട്ടിലും വാടക ക്വാര്‍ട്ടേഴ്‌സിലുമാണ് പരിശോധന നടത്തിയത്. ആറങ്ങാടിയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ എന്‍.എ.ഷാഫി (35), മീനാപ്പീസിലെ മുഹമ്മദ് ആദില്‍ (26), വടകരമുക്കിലെ കെ.ആഷിക് (28) എന്നിവരും ആവിക്കരയിലെ ക്വാര്‍ട്ടേഴ്‌സില്‍ നടത്തിയ പരിശോധനയില്‍ ആഷിക് മുഹമ്മദു(24)മാണ് അറസ്റ്റിലായത്. ആറങ്ങാടിയിലെ മൂന്നംഗസംഘത്തില്‍നിന്ന് പോലീസ് 22.48 ഗ്രാം എ.ഡി.എം.എ. മയക്കുമരുന്ന്, ഇത് അളക്കുന്ന രണ്ടു ഇലക്ട്രോണിക് യന്ത്രം, എയര്‍ഗണ്‍, 45,000 രൂപ, ഏഴ് സെല്‍ഫോണ്‍ എന്നിവയാണ് പിടിച്ചത്. വെള്ളിയാഴ്ച രാത്രി ഷാഫിയുടെ ആറങ്ങാടിയിലെ വീട്ടില്‍വച്ച് ഇയാളും മുഹമ്മദ് ആദിലും ആഷിക്കും ചേര്‍ന്ന് മയക്കുമരുന്ന് ചെറുപാക്കറ്റുകളിലാക്കുന്ന വിവരമറിഞ്ഞ് ഇന്‍സ്‌പെക്ടര്‍ കെ.പി.ഷൈനിന്റെ നേതൃത്വത്തിലെത്തിയ സംഘം മൂന്നുപേരെയും പിടികൂടുകയായിരുന്നു. 1.450 ഗ്രാം എ.ഡി.എം.എയുമായാണ് ആവിക്കരയിലെ ആഷിക്ക് മുഹമ്മദ് പോലീസ് പിടിയിലായത്. പ്രതികളെ ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. 2019-ല്‍ മയക്കുമരുന്നുമായി പിടിയിലായ ആളാണ് ഷാഫി. അന്ന് 17 ഗ്രാം എ.ഡി.എം.എ. ആണ് പിടിച്ചത്. ആറുമാസത്തിനിടെ ജാമ്യം കിട്ടി പുറത്തിറങ്ങിയ ഇയാള്‍ വീണ്ടും ഇതേ പണിയിലേര്‍പ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആവിക്കരയിലെ ആഷിക് മുഹമ്മദും മയക്കുമരുന്ന് മൊത്തമായി വാങ്ങി വില്‍പ്പന നടത്തുന്നയാളാണെന്നും പോലീസ് പറഞ്ഞു. ഗ്രാമിന് 3,500 രൂപ; ആവശ്യക്കാര്‍ തേടിയെത്തും മയക്കുമരുന്നുമായി അറസ്റ്റിലായവരെ ചോദ്യംചെയ്തപ്പോള്‍ പോലീസിനു കിട്ടിയത് ജില്ലയില്‍ വന്‍തോതില്‍ മയക്കുമരുന്ന് എത്തുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരം. പട്ടണങ്ങളിലും ഗ്രാമങ്ങളിലും മയക്കുമരുന്ന് വില്‍പന കേന്ദ്രങ്ങളുണ്ട്. ഇത്തരം രഹസ്യകേന്ദ്രത്തിലേക്ക് ആവശ്യക്കാരെത്തും. ഒരു ഗ്രാം എം.ഡി.എം.എ. വിറ്റാല്‍ 3,500 രൂപ കിട്ടുമെന്നും ഇതില്‍ 50 ശതമാനവും ലാഭമാണെന്നും പ്രതികള്‍ പോലീസിനോടു പറഞ്ഞു. അന്യസംസ്ഥാനങ്ങളില്‍നിന്നെത്തുന്ന മയക്കുമരുന്ന് താന്‍ കാസര്‍കോട്ടെ ഒരു സംഘത്തില്‍നിന്നാണ് വാങ്ങിയതെന്ന് ഷാഫി മൊഴി നല്‍കി. ഇത് ചെറുപാക്കറ്റുകളിലാക്കാന്‍ മുഹമ്മദ് ആദിലും ആഷിക്ക് വടകരമുക്കും ഷാഫിയുടെ വീട്ടിലെത്തും. രാത്രിയിലാണ് ഈ ജോലി. ഇവര്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും പോലീസിന് ബോധ്യപ്പെട്ടു. എം.ഡി.എം.എ. കുപ്പിഗ്ലാസിലിടും. അതിനടിയില്‍ ചൂടാക്കും. ഈ സമയം ഗ്ലാസില്‍നിന്ന് വരുന്ന ആവി വലിച്ചെടുക്കും. വാങ്ങാനെത്തുന്നവര്‍ നാലോ അഞ്ചോ പേര്‍ കാറിലിരുന്ന് ഇതേ രീതിയില്‍ ആവി വലിച്ചെടുക്കും. കാറിന്റെ ഗ്ലാസ് അടച്ചാല്‍ എല്ലാവര്‍ക്കും കൂടി ഒരു ഗ്ലാസിലെ ആവി മതിയാകുമെന്നും പ്രതികള്‍ അന്വേഷണസംഘത്തോട് വിവരിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....