കോഴിക്കോട്: 'എന്റെ കല്യാണത്തിന് സ്വര്‍ണം വേണ്ട, കഷ്ടതയനുഭവിക്കുന്ന ആളുകളെ സഹായിക്കാം', ആഡംബരക്കല്യാണങ്ങള്‍ക്കിടയില്‍ ഈ വിവാഹം വ്യത്യസ്തമാകുന്നത് ഷെഹ്ന ഷെറിന്‍ എന്ന പെണ്‍കുട്ടിയുടെ ഈ വാക്കുകളാലാണ്. മേപ്പയ്യൂര്‍ കൊഴുക്കല്ലൂര്‍ കോരമ്മന്‍കണ്ടി അന്തുവിന്റെ മകളാണ് ഷെഹ്ന ഷെറിന്‍. ജീവകാരുണ്യ പ്രവര്‍ത്തകനായ അന്തുവിന് മകളുടെ ഈ നിര്‍ദ്ദേശം കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്. വിവരം മകളെ വിവാഹം കഴിക്കുന്ന കോട്ടപ്പള്ളിയിലെ ചങ്ങരംകണ്ടി മുഹമ്മദ് ഷാഫിയേയും കുടുംബത്തേയും അറിയിച്ചു. അവരും തീരുമാനത്തെ അനുകൂലിച്ചതോടെ ഷെഹ്ന ഷെറിന്റെയും മുഹമ്മദ് ഷാഫിയുടേയും വിവാഹ ദിനമായ ഇന്ന് ഞായറാഴ്ച അന്തുവിന്റെ 21 സെന്റ് സ്ഥലം ഭൂമിയില്ലാത്ത നാലു പേര്‍ക്ക് നല്‍കും. ചടങ്ങില്‍ വെച്ച് ആധാരം കൈമാറും. മേപ്പയ്യൂര്‍ പാലിയേറ്റീവ് സെന്റര്‍ പ്രവര്‍ത്തകരായ അന്തുവും മകള്‍ ഷെഹ്നയും പാലിയേറ്റീവ് സെന്റര്‍ നിര്‍മിക്കുന്ന ഡയാലിസിസ് കേന്ദ്രത്തിന് ധനസഹായവും വിവാഹത്തിന്റെ ഭാഗമായി നല്‍കും. അരിക്കുളം പ്രതീക്ഷ പാലിയേറ്റീവ്, സുരക്ഷാ പാലിയേറ്റീവ് എന്നിവക്കും ധനസഹായം നല്‍കുന്നുണ്ട്. ഒരാള്‍ക്ക് വീട് നിര്‍മാണത്തിനും മറ്റൊരാള്‍ക്ക് ചികിത്സക്കും സഹായം നല്‍കാനും ഒരു നിര്‍ധന കുടുംബത്തിന്റെ വീടിന്റെ അറ്റകുറ്റ പണിക്കുള്ള ധനസഹായവും ഒരു പെണ്‍കുട്ടിയുടെ കല്യാണത്തിനുള്ള സഹായവും അന്തു മകളുടെ വിവാഹത്തോടനുബന്ധിച്ച് ചെയ്യുന്നുണ്ട്. കുവൈത്തില്‍ മൂന്ന് പതിറ്റാണ്ടായി ബിസിനസ് നടത്തുന്ന അന്ത്രുവിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഭാര്യ റംലയുടെയും മകളായ ഷെഹ്ന ഷെറിന്റെയും ഹിബ ഫാത്തിമയുടെയും എല്ലാ പിന്തുണയുമുണ്ട്. പിതാവിന്റെ കാരുണ്യ പ്രവര്‍ത്തനമാണ് മകള്‍ ഷെഹ്നയെയും. ഈ വഴിയില്‍ നടത്തുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....