News Beyond Headlines

03 Sunday
May

ധീരജ് വധക്കേസില്‍ പ്രതിയാകാന്‍ സുധാകരന്‍ യോഗ്യന്‍, പെരുമാറ്റം ഗുണ്ടയേപ്പോലെ- എം.എം. മണി

കെ. സുധാകരനെതിരേ ആരോപണവുമായി സിപിഎം നേതാവ് എം.എം. മണി. ധീരജ് വധക്കേസ് പ്രതികളെ സംരക്ഷിക്കുമെന്ന് പറഞ്ഞ് ന്യായീകരിക്കുന്ന സുധാകരന്‍ കൊലപാതകത്തിന് കരുതിക്കൂട്ടി ആളെ വിട്ടതാണെന്ന് സമ്മതിച്ചിരിക്കുകയാണ്. കേസില്‍ പ്രതിയാകാന്‍ സുധാകരനും യോഗ്യനാണെന്നും എംഎം മണി പറഞ്ഞു.ഗുണ്ടാ നേതാവിനെപ്പോലെയാണ് സുധാകരന്റെ പ്രതികരണമെന്നും രാഷ്ട്രീയ നേതൃത്വത്തിന് യോജിച്ചതല്ല ഇത്തരം പ്രവണതയെന്നും അദ്ദേഹം പറഞ്ഞു. നിഖില്‍ പൈലി ക്രിമിനലാണെന്നും രാഷ്ട്രീയമായും നിമപരമായും കേസിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകം ചെയ്തവരെ രക്ഷിക്കുമെന്ന് പറയുമ്പോള്‍ സുധാകരനും പ്രതിയാകാനുള്ള എല്ലാ യോഗ്യതയും ഉണ്ട്. പ്രതികളെ സംരക്ഷിക്കുകയെന്നത് രാഷ്ട്രീയ നേതൃത്വത്തിന് ചേര്‍ന്ന പരിപാടിയല്ല. സുധാകരനും സതീശനുമൊപ്പം പ്രതി നിഖില്‍ ഫോട്ടോ എടുത്തത് ഗൂഡാലോചനയുടെ തെളിവാണ്. ധീരജിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം കെ സുധാകരന്‍ ഏറ്റെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്റിന്റെ കള്ളക്കളി ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാണിക്കും. അതുകൊണ്ട് സുധാകരനേയും ധീരജ് വധക്കേസില്‍ പ്രതി ചേര്‍ക്കണം. ഗൂഡാലോചനയില്‍ പങ്കാളിയാണെന്ന രീതിയിലാണ് സുധാകരന്റെ പ്രതികരണമെന്നും എംഎം മണി കുറ്റപ്പെടുത്തി. കേസില്‍ നിഖില്‍ പൈലിയും ഒപ്പം പിടിയിലായവരും കുറ്റക്കാരാണെന്ന് തെളിയുന്നത് വരെ അവരെ പാര്‍ട്ടി സംരക്ഷിക്കുമെന്ന് കഴിഞ്ഞ ദിവസം കെ. സുധാകരന്‍ പറഞ്ഞിരുന്നു. ഇതിനിടെ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രംഗത്ത് വന്നു. കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ സംരക്ഷിക്കില്ലെന്നാണ് കെപിസിസി അധ്യക്ഷന്‍ പറഞ്ഞതെന്ന് സതീശന്‍ പ്രതികരിച്ചു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....