News Beyond Headlines

03 Sunday
May

പൊലീസ് ഓഫിസര്‍ മണിയന്‍ പിള്ളയെ കൊലപ്പെടുത്തിയ കേസ്; ആട് ആന്റണി സമര്‍പ്പിച്ച അപ്പീല്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

സിവില്‍ പൊലീസ് ഓഫിസര്‍ മണിയന്‍ പിള്ളയെ കൊലപ്പെടുത്തിയ കേസിലെ ജീവപര്യന്തം കഠിനതടവ് ശിക്ഷയ്ക്കെതിരെ കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണി സമര്‍പ്പിച്ച അപ്പീല്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് വിനീത് ശരണ്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. കൊല്ലം പാരിപ്പള്ളി സ്റ്റേഷനിലെ പൊലീസുകാരനായിരുന്ന മണിയന്‍ പിള്ളയെ കൊലപ്പെടുത്തിയ കേസില്‍, ആട് ആന്റണിക്ക് വിചാരണക്കോടതി നല്‍കിയ ജീവപര്യന്തം കഠിനതടവ് ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ ഹൈക്കോടതി ശരിവച്ചിരുന്നു. തുടര്‍ന്നാണ് ആട് ആന്റണി സുപ്രിംകോടതിയെ സമീപിച്ചത്. 2012 ജൂണിലായിരുന്നു പൊലീസ് പട്രോളിംഗ് സംഘത്തിന് നേരെയുള്ള ആക്രമണം. ഒളിവില്‍ പോയ ആട് ആന്റണിയെ 2015 ഒക്ടോബറിലാണ് പിടികൂടിയത്. കൗമാരക്കാലത്ത് ആടിനെ മോഷ്ടിച്ച കേസില്‍ പിടിയിലായതോടെയാണ് ആന്റണിക്ക് ആട് ആന്റണി എന്ന് പേര് വന്നത്. ആട് മോഷ്ടാവില്‍ നിന്ന് പിന്നീട് വലിയ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന കുപ്രസിദ്ധ മോഷ്ടാവായി ആട് ആന്റണി വളര്‍ന്നു. 2004 ല്‍ കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ ആട് ആന്റണി 2008 വരെ ജയില്‍വാസം അനുഭവിച്ചു. 2012 ജൂണ്‍ 26നാണ് സിവില്‍ പൊലീസ് ഓഫിസറായിരുന്ന മണിയന്‍ പിള്ളയെ ആന്റണി കൊലപ്പെടുത്തുന്നത്. തുടര്‍ന്ന് ഒളിവില്‍ പോയ ആട് ആന്റണിക്കായി പൊലീസ് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. 2015 ജൂലൈ 1ന് ആട് ആന്റണിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പൊലീസ്, കൊലപാതകിയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികമായി ഒരു ലക്ഷം രൂപയും പ്രഖ്യാപിച്ചിരുന്നു. ഏറെ നാളത്തെ തെരച്ചിലിനൊടുവില്‍ 2015 ഒക്ടോബര്‍ 12നാണ് ആട് ആന്റണിയെ പാലക്കാട്ടെ ഗോപാലപുരത്ത് നിന്ന് പിടികൂടുന്നത്. അന്ന് ആന്റണിയുടെ പേരില്‍ 27 കേസുകളാണ് ഉണ്ടായിരുന്നത്. 2016 ജൂലൈ 27ന് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ആട് ആന്റണിക്ക് ജീവപര്യന്തം കഠിനതടവ് ശിക്ഷ വിധിച്ചു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....