കൊല്ലം: കരുനാഗപ്പള്ളിയിലെ ലാബില്‍ നാടകീയമായ രീതിയില്‍ തട്ടിപ്പ്. മാനേജറുടെ സുഹൃത്താണെന്ന വ്യാജേന എത്തിയ ആള്‍ 8500 രൂപ കവര്‍ന്നു. മാനേജര്‍ പണം നല്‍കാന്‍ നിര്‍ദേശിച്ചെന്ന് ജീവനക്കാരിയെ വിശ്വസിപ്പിച്ച ശേഷമായിരുന്നു തട്ടിപ്പ്. തട്ടിപ്പിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.സിനിമയിലെ കബളിപ്പിക്കല്‍ രംഗങ്ങള്‍ക്ക് സമാനമായ രീതിയിലാണ് ഇയാള്‍ ജീവനക്കാരിയോട് സംസാരിച്ചതും പണം തട്ടിയതും. തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. വെള്ള പാന്റും ഷര്‍ട്ടും ധരിച്ച ഇയാള്‍ ലാബിലേക്ക് എത്തിയതിന് ശേഷം ജീവനക്കാരിയോട് സംസാരിക്കുന്നതും പണം വാങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം. ലാബിന്റെ ഉടമയെയും മാനേജറെയും ഇയാള്‍ ജീവനക്കാരിയോട് അന്വേഷിക്കുന്നുണ്ട്. തുടര്‍ന്ന് ഇയാള്‍ ആരോടോ ഫോണില്‍ സംസാരിക്കുന്നതായി അഭിനയിക്കുന്നു. മാനേജറോടാണ് ഫോണില്‍ സംസാരിക്കുന്നതെന്ന് ഇയാള്‍ ജീവനക്കാരിയെ വിശ്വസിപ്പിക്കുന്നു. തുടര്‍ന്ന് ഒരാള്‍ 17000 രൂപ കൊണ്ടുവരുമെന്നും അത് ഇവിടെ വാങ്ങി വെക്കണമെന്നും ഇയാള്‍ ജീവനക്കാരിയോട് പറയുന്നു. ജീവനക്കാരി ഇത് സമ്മതിക്കുന്നു. ഇതിനിടയില്‍ 8500 രൂപ ഞാന്‍ ഇവിടെ നിന്ന് വാങ്ങാമെന്ന് ഇയാള്‍ ഫോണില്‍ പറയുന്നു. ഫോണിലുള്ളത് ലാബിന്റെ മാനേജറാണെന്ന് ഇയാള്‍ ഇവരെ വിശ്വസിപ്പിച്ചിരുന്നു. അതിന് ശേഷം 8500 രൂപ വാങ്ങി ഇയാള്‍ സ്ഥലംവിടുകയായിരുന്നു. ഇയാള്‍ പോയ ശേഷം സംശയം തോന്നിയ ജീവനക്കാരി മാനേജറെ വിളിച്ച് കാര്യം പറഞ്ഞപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി തിരിച്ചറിഞ്ഞത്. ലാബ് ഉടമകളുടെ പരാതിയില്‍ കരുനാഗപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....