കോട്ടയം: ഷാന്‍ ബാബു കൊലക്കേസില്‍ കൃത്യത്തില്‍ ഉള്‍പ്പെട്ട എല്ലാവരും പിടിയിലായതായി പോലീസ്. മുഖ്യപ്രതിയായ ജോമോന് പുറമേ ഓട്ടോ ഡ്രൈവറായ എട്ടാംമൈല്‍ സ്വദേശി ബിനു, ഗുണ്ടാസംഘാംഗങ്ങളായ പുല്‍ച്ചാടി ലുതീഷ്, സുധീഷ്, കിരണ്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് 13 പേര്‍ കൂടി കസ്റ്റഡിയിലുണ്ട്. ഷാന്‍ ബാബുവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഘത്തിന് സഹായം നല്‍കിയവരും ഇതിലുണ്ടെന്നാണ് വിവരം. ഇവരെയെല്ലാം വിശദമായി ചോദ്യംചെയ്തുവരികയാണ്. അതിനിടെ, കൊലയാളികള്‍ ഉപയോഗിച്ച ഓട്ടോറിക്ഷ ചൊവ്വാഴ്ച അയര്‍ക്കുന്നത്ത് നിന്ന് കണ്ടെത്തി. ഈ ഓട്ടോയിലാണ് പ്രതികള്‍ ഷാന്‍ ബാബുവിനെ തട്ടിക്കൊണ്ടുപോയത്. ജോമോന്‍ അടക്കം അഞ്ചുപേരാണ് ഷാനിനെ മര്‍ദിച്ച് കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. നിലവില്‍ ഇവരെല്ലാം പിടിയിലായിട്ടുണ്ട്. കഴിഞ്ഞദിവസം അറസ്റ്റിലായ ജോമോനുമായി ചൊവ്വാഴ്ച ഉച്ചയോടെ പോലീസ് തെളിവെടുപ്പ് ആരംഭിച്ചു. കോട്ടയം ഈസ്റ്റ് സി.ഐ.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തെളിവെടുപ്പ് നടത്തുന്നത്. ഫൊറന്‍സിക് സംഘവും പോലീസിനൊപ്പമുണ്ട്. കൊല്ലപ്പെട്ട ഷാന്‍ ബാബുവിന്റെ മൃതദേഹം ചൊവ്വാഴ്ച പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഉച്ചയോടെ മൃതദേഹം വിമലഗിരിയിലെ വീട്ടിലെത്തിച്ചു. ഷാനിന്റെ സ്വദേശമായ കൊല്ലം അഞ്ചലിലായിരിക്കും സംസ്‌കാരം. വൈകിട്ടോടെ മൃതദേഹം കൊല്ലത്തേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....