കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 30 ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. അടിയന്തര പ്രാധാന്യമര്‍ഹിക്കുന്ന ശസ്ത്രക്രിയകള്‍ മാത്രമാണ് നടത്തുക. വാര്‍ഡുകളില്‍ സന്ദര്‍ശകര്‍ക്ക് പൂര്‍ണ വിലക്കുണ്ട്. കിടത്തി ചികിത്സയുടെ കാര്യത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തി. രോഗിക്ക് ഒപ്പം ഒരു കൂട്ടിരിപ്പുകാരനെ വാര്‍ഡില്‍ അനുവദിക്കും. ഡോക്ടറുടെ രേഖാമൂലമുള്ള നിര്‍ദേശം ഉണ്ടെങ്കിലേ വാര്‍ഡില്‍ രോഗിക്കൊപ്പം 2 കൂട്ടിരിപ്പുകാരെ അനുവദിക്കൂ. മുന്‍കൂട്ടി തീരുമാനിച്ച ശസ്ത്രക്രിയകളും മാറ്റി. മെഡിക്കല്‍ കോളജിലെ എംബിബിഎസ് ക്ലാസുകള്‍ നിര്‍ത്തി. ഒരാഴ്ചത്തേക്ക് ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കി. കോവിഡ് ബാധിതരുടെ എണ്ണം വന്‍തോതില്‍ ഉയരുന്ന സാഹചര്യത്തില്‍ കോവിഡ് ബാധിതരെ കിടത്തി ചികിത്സിക്കുന്നതിനു വാര്‍ഡുകള്‍ സജ്ജമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാര്‍ പറഞ്ഞു. അത്യാഹിത വിഭാഗത്തിനു മുകളിലെ 2 നിലകളില്‍ പൂര്‍ണമായും കോവിഡ് ബാധിതരെ കിടത്തും. 9-ാം വാര്‍ഡ് ഏറ്റെടുക്കും. ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്കു മാത്രമേ കിടത്തി ചികിത്സ നല്‍കൂ. നൂറിലേറെ വെന്റിലേറ്ററുകളും ഓക്‌സിജന്‍ സൗകര്യമുള്ള കിടക്കകളും ആശുപത്രിയിലുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....