കോതമംഗലം: മോഷ്ടിച്ച ഭാഗ്യക്കുറിക്ക് സമ്മാനം അടിച്ചത് മോഷ്ടാവിന് കുരുക്കായി. കോതമംഗലത്തു നിന്ന് മോഷ്ടിച്ച ഭാഗ്യക്കുറി പാലായില്‍ മാറുന്നതിനിടെയാണ് മോഷ്ടാവിനെ കുറിച്ച് വിവരം ലഭിച്ചത്. കോതമംഗലത്ത് ലോട്ടറി കട കുത്തിത്തുറന്ന് ഭാഗ്യക്കുറി മോഷ്ടിച്ച കേസില്‍ പാലാ പന്ത്രണ്ടാം മൈല്‍ ഉറുമ്പില്‍ ബാബു (അനാഥന്‍ ബാബു-56) ആണ് അറസ്റ്റിലായത്. കോതമംഗലം താലൂക്ക് ആശുപത്രിക്ക് സമീപത്തെ ജെ.ജെ. ലോട്ടറീസില്‍നിന്ന് നവംബര്‍ പന്ത്രണ്ടിന് 80,000 രൂപയുടെ 2520 ലോട്ടറികളാണ് മോഷ്ടിച്ചത്. മോഷണം പോയ ലോട്ടറികളുടെ നമ്പര്‍ വിവരങ്ങള്‍ ഏജന്‍സികളുടെ സംഘടന മുഖേന എല്ലായിടത്തേക്കും പോലീസ് അറിയിച്ചിരുന്നു. മോഷ്ടിച്ച ലോട്ടറികളില്‍ ഒന്നിന് 5000 രൂപയുടെ സമ്മാനം അടിച്ചു. ഈ ടിക്കറ്റുമായി പാലായിലെ ഒരു ലോട്ടറി ഏജന്‍സിയില്‍ മാറാന്‍ എത്തിയപ്പോള്‍ സംശയം തോന്നിയ കട ഉടമ പോലീസിനെ അറിയിക്കുകയായിരുന്നു. ബാബു സമ്മാനം ലഭിച്ച ലോട്ടറി നല്‍കിയപ്പോള്‍ കടയുടമ മൊബൈലില്‍ മോഷണം പോയ ലോട്ടറി നമ്പറുമായി ഒത്തുനോക്കി. ലോട്ടറി ഏജന്റിന് കാര്യം മനസ്സിലായെന്നു ബോധ്യമായ ബാബു ലോട്ടറിയും തട്ടിപ്പറിച്ച് കടന്നുകളഞ്ഞു. ഇയാളെ പോലീസ് തിരയുന്നതിനിടെ കാഞ്ഞിരപ്പള്ളി പോലീസ് കേബിള്‍ മോഷണത്തിന് ബാബുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ വ്യാഴാഴ്ച കോതമംഗലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കൂട്ടുപ്രതികള്‍ക്കായി അന്വേഷണം നടന്നുവരുന്നു. മുപ്പതോളം കേസിലെ പ്രതിയാണ് ബാബുവെന്ന് പോലീസ് പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....