തിരുവനന്തപുരം: സ്ത്രീപീഡന കേസില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെ മുന്‍ ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ ഗിരി മധുസൂദന റാവുവിന്റെ അറസ്റ്റ് തുമ്പ പോലീസ് രേഖപ്പെടുത്തി. ഇദ്ദേഹം ഫ്‌ളാറ്റില്‍ വിളിച്ചുവരുത്തി ഉപദ്രവിച്ചതായി സഹപ്രവര്‍ത്തകയാണ് പോലീസില്‍ പരാതി നല്‍കിയത്. കേസില്‍ ഹൈക്കോടതി ജാമ്യമനുവദിച്ച ശേഷം അന്വേഷണോദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാന്‍ മധുസൂദന റാവുവിനോട് നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് അദ്ദേഹം വ്യാഴാഴ്ച തുമ്പ പോലീസ് സ്റ്റേഷനിലെത്തിയത്. സി.ഐ. ആര്‍.ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യംചെയ്തു. മധുസൂദന റാവുവിന്റെ മൊബൈല്‍ ഫോണ്‍ അടക്കം അന്വേഷണവുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് ഉപകരണങ്ങള്‍ പോലീസിനു കൈമാറണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി കോടതി നിര്‍ദേശപ്രകാരം റാവുവിനെ ജാമ്യത്തില്‍ വിട്ടു. എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്കു തുല്യമായ പദവിയിലാണ് റാവു ജോലിചെയ്തിരുന്നത്. സെക്കന്ദരാബാദ് എയര്‍പോര്‍ട്ട് ഡയറക്ടറായി വിരമിച്ചയാളാണ്. നേരത്തേ യുവതിയുടെ വൈദ്യപരിശോധനയും മൊഴിയെടുക്കലും പോലീസ് പൂര്‍ത്തിയാക്കിയിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....