കൂത്തുപറമ്പ്: സ്ഥാപനത്തിന്റെ നടത്തിപ്പിന് പലരില്‍നിന്ന് പണം കടംവാങ്ങി ഭര്‍തൃമതിയായ യുവതിയും കുഞ്ഞുമായി മുങ്ങിയ കൊല്ലം സ്വദേശിയായ യുവാവ് 10 വര്‍ഷത്തിനുശേഷം പിടിയില്‍. അഞ്ചല്‍ സ്വദേശി ശ്രീജിത്ത് എ. നായര്‍ (41), കൂത്തുപറമ്പ് പാറാലിലെ കുന്നപ്പാടി ഹൗസില്‍ രമ (47) എന്നിവരെയാണ് കൂത്തുപറമ്പ് ഇന്‍സ്‌പെക്ടര്‍ ബിനു മോഹനും സംഘവും അറസ്റ്റ് ചെയ്തത്. 2012-ലാണ് കേസിനാസ്പദമായ സംഭവം. ശ്രീജിത്ത് പാറാലില്‍ 'ശ്രീദീപം' എന്നപേരില്‍ വിളക്കുതിരി കമ്പനി നടത്തിയിരുന്നു. ജീവനക്കാരിയായ രമ മുഖാന്തരം കമ്പനിയിലെ ജീവനക്കാരില്‍നിന്നുള്‍പ്പെടെ പലരില്‍നിന്നും പണം കടംവാങ്ങിയാണ് ശ്രീജിത്ത് കമ്പനിയുടെ പ്രവര്‍ത്തന മൂലധനം കണ്ടെത്തിയിരുന്നത്. പണം തിരിച്ച് നല്‍കാത്തതിനെതുടര്‍ന്ന് കടംനല്‍കിയവര്‍ പോലീസില്‍ പരാതി നല്‍കി. ഇതിനൊപ്പം കമ്പനി നഷ്ടത്തിലാകുകയും ചെയ്തതോടെ ശ്രീജിത്ത് രമയെയും അവരുടെ ഏഴുവയസ്സുള്ള മകനെയും കൂട്ടി കടന്നുകളയുകയായിരുന്നുവെന്ന് ഇന്‍സ്‌പെക്ടര്‍ ബിനു മോഹന്‍ പറഞ്ഞു. ഭാര്യയെയും മകനെയും കാണാനില്ലെന്ന് കാണിച്ച് രമയുടെ ഭര്‍ത്താവും പരാതി നല്‍കിയിരുന്നു. തിരുവനന്തപുരം, കൊല്ലം, തമിഴ്‌നാട് എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ശ്രീജിത്തിനെയും രമയെയും അവരുടെ മകനെയും കഴിഞ്ഞദിവസം കൊല്ലത്തുനിന്നാണ് പോലീസ് കണ്ടെത്തിയത്. രമ വീണ് കാലിന് പരിക്കേറ്റ് കൊല്ലത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വിവരമറിഞ്ഞ് ആശുപത്രിയില്‍ എത്തിയ പോലീസ് സംഘം ഇരുവരെയും പിടികൂടുകയായിരുന്നു. ശ്രീജിത്തിനെ നേരിട്ടും രമയെ വീഡിയോ കോണ്‍ഫറന്‍സ് വഴിയും കൂത്തുപറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ശ്രീജിത്തിനെ കോടതി റിമാന്‍ഡ് ചെയ്യുകയും രമയെ ജാമ്യത്തില്‍ വിടുകയും ചെയ്തു. എസ്.ഐ.മാരായ കെ.ടി. സന്ദീപ്, പി. ബിജു, എ.എസ്.ഐ.മാരായ വി.കെ. അനില്‍കുമാര്‍, കെ.കെ. ഷനില്‍, ഹാഷിം, സിവില്‍ പോലീസ് ഓഫീസര്‍മാരായ എ.എം. ഷിജോയ്, ബിജില്‍, മുന്‍പ് കൂത്തുപറമ്പ് സി.ഐ.യുടെ സ്‌ക്വാഡിലുണ്ടായിരുന്ന സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.എ. സുധി, വിജിത്ത് അത്തിക്കല്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. സിം എടുത്തില്ല; സാമൂഹികമാധ്യമങ്ങളിലുമില്ല പോലീസിനെ കബളിപ്പിച്ച് പ്രതികള്‍ വിവിധ സ്ഥലങ്ങളില്‍ ഒളിച്ചുതാമസിച്ചത് അതിവിദഗ്ധമായി. ആദ്യത്തെ നാലുവര്‍ഷം കഴിഞ്ഞത് തമിഴ്‌നാട്ടില്‍. കുട്ടിയെ അവിടത്തെ മലയാളം മീഡിയം സ്‌കൂളില്‍ ചേര്‍ത്തു. തുടര്‍ന്ന് തിരുവനന്തപുരം-കന്യാകുമാരി അതിര്‍ത്തി പ്രദേശത്ത് താമസിച്ചു. പോലീസ് അന്വേഷണം ഭയന്ന് സ്വന്തം പേരുകളില്‍ സിം കാര്‍ഡ് എടുത്തില്ല. പരിചയക്കാരായ തമിഴ്‌നാട്ടുകാരുടെ പേരില്‍ സിം കാര്‍ഡ് എടുത്ത് മാറ്റിമാറ്റി ഉപയോഗിക്കുകയായിരുന്നു. ഇവര്‍ക്ക് തിരിച്ചറിയല്‍രേഖകളോ ബാങ്ക് അക്കൗണ്ടോ വാഹനമോ ഉണ്ടായിരുന്നില്ല. സാമൂഹികമാധ്യമങ്ങളും ഉപയോഗിച്ചില്ല. കോവിഡ് വാക്സിനേഷന്‍പോലും സ്വീകരിച്ചില്ല. പോലീസ് കണ്ടെത്താനുള്ള പഴുതുകളെല്ലാമടച്ചാണ് ഒളിച്ചുകഴിഞ്ഞത്. പ്രതികളെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് പോലീസ് ഇവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കുകയും ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഒരുവര്‍ഷമായി പ്രത്യേക സംഘത്തെ നിയോഗിച്ച് കൂത്തുപറമ്പ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇതിന്റെ ഭാഗമായി ഇവരുടെ ബന്ധുക്കളെയും ഇവര്‍ എത്താന്‍ സാധ്യതയുള്ള ഇടങ്ങളിലുമെല്ലാം പോലീസ് അന്വേഷണം നടത്തി. കണ്ണൂര്‍ ജില്ലയില്‍ അന്വേഷണത്തിലുള്ള കേസുകളില്‍ പഴക്കം ചെന്നതാണിതെന്ന പ്രത്യേകതയുമുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....