പനി ലക്ഷണങ്ങളുണ്ടെങ്കില്‍ പൊതുസ്ഥലങ്ങളില്‍ പോകരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പനിലക്ഷണമുള്ളവര്‍ കോവിഡാണോ എന്നു പരിശോധിക്കണം. ജലദോഷം പോലുള്ള ലക്ഷണങ്ങളുള്ളവര്‍ ഹോം ഐസൊലേഷനില്‍ ഇരിക്കണം. ഇതിനുള്ള മാര്‍ഗനിര്‍ദേശം ഇറക്കിയിട്ടുണ്ട്. വീട്ടിലെ മറ്റുള്ളവരുമായി സമ്പര്‍ക്കം ഉണ്ടാകരുതെന്നും മന്ത്രി അഭ്യര്‍ഥിച്ചു. സംസ്ഥാനത്ത് കോവിഡ് ബാധിച്ച 1,99,041 പേരില്‍ 3 ശതമാനം മാത്രമാണ് ആശുപത്രിയിലുള്ളത്. 0.7 ശതമാനത്തിനാണ് ഓക്‌സിജന്‍ കിടക്ക ഇപ്പോള്‍ ആവശ്യമുള്ളത്. 0.6 പേര്‍ക്ക് ഐസിയു ആവശ്യമുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലെ വെന്റിലേറ്ററുകളുടെ ഉപയോഗത്തില്‍ 2 ശതമാനം കുറവുണ്ടായി. കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ക്ലസ്റ്റര്‍ മാനേജ്‌മെന്റ് ഗൈഡ് ലൈന്‍ പുറത്തിറക്കിയതായി മന്ത്രി പറഞ്ഞു. സ്ഥാപനങ്ങളില്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ടീം ഉണ്ടായിരിക്കണം. ഇവര്‍ക്ക് പ്രത്യേക പരിശീലനം ആരോഗ്യവകുപ്പ് നല്‍കും. പത്തിലധികം പേര്‍ക്ക് ഒരു സ്ഥാപനത്തില്‍ കോവിഡ് വന്നു കഴിഞ്ഞാല്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടതായി മനസിലാക്കണം. 5 വലിയ ക്ലസ്റ്റര്‍ രൂപപ്പെട്ടാല്‍ സ്ഥാപനം അടയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....