കിളിമാനൂര്‍: അന്തഃസംസ്ഥാന മോഷ്ടാവിനെ പോക്സോ കേസില്‍ പള്ളിക്കല്‍ പോലീസ് അറസ്റ്റുചെയ്തു. പാരിപ്പള്ളി കിഴക്കനേല, കടമ്പാട്ടുകോണം, മിഥുന്‍ ഭവനില്‍ മിഥുന്‍(അച്ചു-24) ആണ് അറസ്റ്റിലായത്. വിവിധ പോലീസ് സ്റ്റേഷനുകളില്‍ 40-ല്‍പ്പരം കേസുകളില്‍ പ്രതിയാണ് ഇയാള്‍. നവംബര്‍ 30-ന് ഏഴുവയസ്സുകാരിയെ വീട്ടില്‍ക്കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ഇയാളെ നിരവധി മാലപൊട്ടിക്കല്‍, പിടിച്ചുപറി കേസുകളില്‍ തമിഴ്നാട് പോലീസിന്റെ പ്രത്യേക സ്‌ക്വാഡും രഹസ്യാന്വേഷണ വിഭാഗമായ ക്യൂ ബ്രാഞ്ചും നിരവധി തവണ അറസ്റ്റ് ചെയ്യാനായി എത്തിയെങ്കിലും കഴിഞ്ഞില്ല. ആളൊഴിഞ്ഞ ഇടങ്ങളിലും വയലുകളിലും ആള്‍പ്പാര്‍പ്പില്ലാത്ത വീടുകളിലും മാറിമാറി കഴിയുന്ന ഇയാളെ കണ്ടെത്തുക പ്രയാസമായിരുന്നു. കേസുമായി ബന്ധപ്പെട്ട് പള്ളിക്കല്‍ പോലീസിന്റെ പ്രത്യേക അന്വേഷണസംഘം വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിന് വെട്ടിയറയിലെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍നിന്നാണ് പ്രതിയെ പിടികൂടിയത്. കഞ്ചാവും ലഹരിമരുന്നുകളും ഉപയോഗിക്കുന്നയാളാണ് മിഥുന്‍. കല്ലമ്പലം, കൊട്ടിയം, ചടയമംഗലം, പരവൂര്‍, കിളിമാനൂര്‍ പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ കേസുകള്‍ നിലവിലുണ്ട്. വര്‍ക്കലയില്‍ രണ്ട് മാല മോഷണവും പള്ളിക്കല്‍ സ്റ്റേഷനില്‍ നാല് കേസുകളിലും പ്രതിയാണ്. സ്വദേശമായ പാരിപ്പള്ളി പോലീസ് സ്റ്റേഷനില്‍ മാല മോഷണം, പിടിച്ചുപറി, തട്ടിക്കൊണ്ടുപോകല്‍, ഭവനഭേദനം, മോഷണം തുടങ്ങി 10 കേസുകളില്‍ പ്രതിയാണ്. കൊല്ലം ജില്ലയിലെ സ്ഥിരം കുറ്റവാളിപ്പട്ടികയിലുള്ള ഇയാള്‍ക്കെതിരേയുള്ള കേസുകളുടെ അടിസ്ഥാനത്തില്‍ 'കാപ്പ' ചുമത്തി നാടുകടത്താനുള്ള നടപടികളിലാണ് പാരിപ്പള്ളി പോലീസ്. മാല പിടിച്ചുപറിക്കാനായുള്ള ഇയാളുടെ അക്രമത്തില്‍ പരിക്കേറ്റ വയോധിക ഇപ്പോഴും അബോധാവസ്ഥയിലാണ്. ആഡംബര ബൈക്കുകളില്‍ കറങ്ങി, പ്രായമായ സ്ത്രീകളെ നോക്കിവച്ച ശേഷം അവസരം കിട്ടുമ്പോള്‍ മാല കവര്‍ന്നെടുക്കുന്ന രീതിയാണ് ഇയാളുടേതെന്ന് പോലീസ് പറഞ്ഞു. പള്ളിക്കല്‍ എസ്.എച്ച്.ഒ. പി.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ എസ്.ഐ. എം.സഹില്‍, ബാബു, സി.പി.ഒ. രാജീവ്, അജീസ്, ഷമീര്‍, സുജിത്ത്, രഞ്ജിത്ത്, വിനീഷ്, നിയാസ്, ബിജുമോന്‍ എന്നിവരുള്‍പ്പെട്ട അന്വേഷണസംഘം അറസ്റ്റുചെയ്ത പ്രതിയെ ആറ്റിങ്ങല്‍ കോടതി റിമാന്‍ഡ് ചെയ്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....