വിഴിഞ്ഞം: മത്സ്യത്തൊഴിലാളിയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി വിചാരണയ്ക്കെത്താതെ മുങ്ങി. പ്രതിയെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ മരിച്ചുവെന്ന് അഭിഭാഷകന്റെ അറിയിപ്പ്. മരിച്ചയാളിന്റെ മരണസര്‍ട്ടിഫിക്കറ്റ് പോലീസ് ആവശ്യപ്പെട്ടുവെങ്കിലും ലഭിച്ചില്ല. ഇതേ തുടര്‍ന്ന് വിഴിഞ്ഞം പോലീസ് നടത്തിയ അന്വേഷണത്തില്‍ 'പരേതനായ' പ്രതി ജീവിച്ചിരിപ്പുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇയാളെ പിടികൂടി സ്റ്റേഷനിലെത്തിച്ച് അറസ്റ്റു രേഖപ്പെടുത്തി. തമിഴ്‌നാട് രാമേശ്വരം സ്വദേശി സിനായി മുഹമ്മദിനെയാണ് അറസ്റ്റ് ചെയ്തത്. അഞ്ച് വര്‍ഷം മുമ്പ് വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി റോബര്‍ട്ട് കൊല്ലപ്പെട്ട കേസിലെ പ്രതിയെയാണ് പിടികൂടിയത്. മദ്യപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ജോണ്‍സണ്‍, മുഹമ്മദാലി, സിനായി മുഹമ്മദ് എന്നിവര്‍ റോബര്‍ട്ടിനെ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. അറസ്റ്റിലായശേഷം ജാമ്യത്തിലിറങ്ങിയ പ്രതികളില്‍ സിനായി മുഹമ്മദ് പിന്നീട് കോടതിയില്‍ ഹാജരായില്ല. കോടതി വാറന്റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് പ്രതിയുടെ അഭിഭാഷകനോട് വിഴിഞ്ഞം പോലീസ് വിവരമന്വേഷിച്ചപ്പോഴാണ് സിനായി മരിച്ചുവെന്ന് പറഞ്ഞത് തുടര്‍ന്ന് വിഴിഞ്ഞം എസ്.എച്ച്.ഒ. പ്രജീഷ് ശശി, എസ്.ഐ.മാരായ കെ.എല്‍.സമ്പത്ത്, ജി.വിനോദ് തുടങ്ങിയവര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....