ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ എന്ന പേരില്‍ വനിതാ ഡോക്ടറെ തട്ടിക്കൊണ്ടു പോയി പണം തട്ടിയെടുത്ത സംഭവത്തില്‍ രണ്ടു പേര്‍ പൊലീസ് പിടിയിലായി. കോട്ടയം പനച്ചിക്കാട് മറ്റത്തില്‍ മനു യശോധരന്‍ (39), ചപ്പാത്ത് ഹെവന്‍വാലി എസ്റ്റേറ്റില്‍ സാം കോര (33) എന്നിവരാണ് അറസ്റ്റിലായത്. ഏലപ്പാറയില്‍ സ്വകാര്യ ക്ലിനിക് നടത്തുന്ന, തമിഴ്‌നാട് കമ്പം ഗവ. ആശുപത്രിയിലെ ഡോക്ടര്‍ കനി മലറിന്റെ പക്കല്‍ നിന്നാണ് ഭീഷണിപ്പെടുത്തി അരലക്ഷം രൂപ തട്ടിയെടുത്തത്. കഴിഞ്ഞ ദിവസം ഏലപ്പാറയിലെ ക്ലിനിക്കില്‍ എത്തിയ ഇവര്‍ തങ്ങള്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ആണെന്നു പറഞ്ഞു പരിചയപ്പെടുത്തി. ഡോക്ടര്‍ കമ്പത്ത് ആണെന്ന് പറഞ്ഞതോടെ ക്ലിനിക്കില്‍ നിന്ന് ഒരു ജീവനക്കാരനെയും കാറില്‍ കയറ്റി ഇവര്‍ തമിഴ്‌നാട്ടിലേക്കു പോയി. കമ്പത്ത് എത്തിയ ശേഷം കനിമലറിനെ കണ്ട ഇവര്‍ തിരുവനന്തപുരത്തു നിന്നെത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ആണെന്നു പറഞ്ഞു. ഡോക്ടറുടെ പേരില്‍ കേസുള്ളതിനാല്‍ ചോദ്യം ചെയ്യാന്‍ ഒപ്പം വരണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇവര്‍ വന്ന കാറില്‍ ഡോക്ടറെയും കയറ്റി കുമളിയിലേക്കു പുറപ്പെട്ടു. കേസ് ഒഴിവാക്കി നല്‍കാമെന്നു പറഞ്ഞു യാത്രയ്ക്കിടെ ഇവര്‍ പണം ആവശ്യപ്പെട്ടു. ഡോക്ടറുടെ പക്കല്‍ ഉണ്ടായിരുന്ന 50,000 രൂപ വാങ്ങിയെടുത്തു. കുമളിയില്‍ എത്തിയപ്പോള്‍ ഡോക്ടറെയും ജീവനക്കാരനെയും വാഹനത്തില്‍ നിന്ന് ഇറക്കിവിട്ടു. വീട്ടില്‍ എത്തിയ ഡോക്ടര്‍ താന്‍ കബളിപ്പിക്കപ്പെട്ടു എന്നു മനസ്സിലാക്കിയതോടെ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ഡിവൈഎസ്പി സി.ജി.സനല്‍കുമാര്‍, എസ്‌ഐ അഫ്‌സര്‍, എഎസ്‌ഐ നസീമ, സിവില്‍ പൊലീസ് ഓഫിസര്‍മാരായ സിയാദ്, അങ്കു കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുളള സംഘം ചപ്പാത്തിലെ സാം കോരയുടെ വീട്ടില്‍ പ്രതികളെ പിടികൂടുകയായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....