കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനക്കേസില്‍ നടന്‍ ദീലിപിന്റെയും കൂട്ടരുടെയും 33 മണിക്കൂര്‍ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി. അവസാനദിനം വീഡിയോ തെളിവുകളടക്കം ഉപയോഗിച്ചുള്ള ചോദ്യംചെയ്യലാണു നടന്നത്. രണ്ടുദിവസങ്ങളിലായി ചോദ്യംചെയ്തതിലൂടെ ലഭിച്ച മൊഴിയിലെ പൊരുത്തക്കേടുകള്‍ ചേര്‍ത്തുള്ള ചോദ്യങ്ങളും ചോദിച്ചു. മൂന്നാംദിനവും കുറ്റംചെയ്തിട്ടില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ദിലീപ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ കാര്യങ്ങളില്‍ ദിലീപ് ഉറച്ചുനിന്നു. പല തെളിവുകളും ദിലീപിനുമുന്നില്‍ അന്വേഷണസംഘം നിരത്തിയെങ്കിലും ഇതെല്ലാം സംവിധായകന്‍ ബാലചന്ദ്രകുമാര്‍ കെട്ടിച്ചമച്ചതാണെന്നാണ് ദിലീപ് പറഞ്ഞത്. ചൊവ്വാഴ്ച ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ വ്യാസന്‍ എടവനക്കാടിനെ അന്വേഷണസംഘം വിളിച്ചുവരുത്തി. ശബ്ദരേഖയിലെ ശബ്ദം ദിലീപിന്റേതാണെന്ന് വ്യാസന്‍ തിരിച്ചറിഞ്ഞു. കേസിനെക്കുറിച്ച് ഒന്നുമറിയില്ലെന്ന് വ്യാസന്‍ മാധ്യമങ്ങളോടു പറഞ്ഞു. അവസാനദിനത്തിലെ ചോദ്യംചെയ്യലിന് നേതൃത്വം നല്‍കാന്‍ ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തും എത്തി. ഇതുവരെ ചോദ്യംചെയ്തതില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ വിശകലനംചെയ്തു. പ്രതികളുടെ വൈരുധ്യം നിറഞ്ഞ മൊഴികള്‍ ക്രൈംബ്രാഞ്ച് പരിശോധിക്കുകയാണ്. ശബ്ദരേഖയിലുള്ളത് പ്രതികളുെട ശബ്ദംതന്നെയെന്ന് സ്വതന്ത്രമൊഴികളിലൂടെ സ്ഥിരീകരിക്കുകയുംചെയ്തു. ഇതുകേന്ദ്രീകരിച്ചാകും വ്യാഴാഴ്ച ഹൈക്കോടതിയില്‍ അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ദിലീപിന്റെയും കൂട്ടരുടെയും മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി വിധിപറയുക. ചോദ്യംചെയ്യുന്നതുവരെ കോടതിയില്‍ ഹാജരാക്കിയ തെളിവുകള്‍ ദിലീപിനെ അറസ്റ്റുചെയ്യാന്‍മാത്രം ശക്തമായിരുന്നില്ല. എന്നാല്‍, ഗൂഢാലോചന സംബന്ധിച്ച ചില വിവരങ്ങളുണ്ടായിരുന്നു. ഇതാണ് ദിലീപിനെ മൂന്നുദിവസം ചോദ്യംചെയ്യാന്‍ കാരണം. നിര്‍ണായകത്തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് ക്രൈംബ്രാഞ്ചിന് തിരിച്ചടിയാകും. ദിലീപിനെ കൂടാതെ സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് സൂരജ്, സുഹൃത്ത് ബൈജു ചെങ്ങമനാട്, അപ്പു എന്നിവരെയാണ് മൂന്നുദിവസങ്ങളിലായി ചോദ്യംചെയ്തത്. പ്രതികളുടെ ശബ്ദം തിരിച്ചറിഞ്ഞു, ഇനി ശാസ്ത്രീയപരിശോധന കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ നടത്തിയ ഗൂഢാലോചനയുടെ ശബ്ദരേഖ നടന്‍ ദിലീപിന്റെ സുഹൃത്തുക്കള്‍ തിരിച്ചറിഞ്ഞു. ദിലീപ് അടക്കം അഞ്ചുപേരുടേതാണ് ശബ്ദരേഖയെന്നാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. ദിലീപുമായി അടുപ്പമുള്ളവരെ കഴിഞ്ഞദിവസങ്ങളിലായി ക്രൈംബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തിയിരുന്നു. സംവിധായകരായ റാഫി, അരുണ്‍ ഗോപി, വ്യാസന്‍ എടവനക്കാട്, ദിലീപിന്റെ സിനിമാനിര്‍മാണ കമ്പനി ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിലെ ജീവനക്കാര്‍ എന്നിവരെയാണ് വിളിച്ചുവരുത്തിയത്. ഇവരെ ശബ്ദം കേള്‍പ്പിച്ചാണ് ശബ്ദം ദിലീപിന്റേതുതന്നെയെന്ന് സ്ഥിരീകരിച്ചത്. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിലെ ജീവനക്കാര്‍ കൂട്ടുപ്രതികളുടെ ശബ്ദവും തിരിച്ചറിഞ്ഞു. ഇനിയിത് ശാസ്ത്രീയപരിശോധനയ്ക്ക് അയക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ശാസ്ത്രീയപരിശോധനയ്ക്ക് അനുമതി ലഭിച്ച് അതിന്റെ ഫലം വരാന്‍ സമയമെടുക്കും. വ്യാഴാഴ്ച ഇത് കോടതിയില്‍ ഹാജരാക്കാന്‍ സാധിക്കില്ല. അതിനാല്‍ ശബ്ദരേഖയിലുള്ളത് പ്രതികളുടെതന്നെ ശബ്ദമാണെന്ന് സ്വതന്ത്രമൊഴികളിലൂടെ സ്ഥിരീകരിക്കും. ഇത് തെളിവാക്കിമാറ്റാനാകുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രതീക്ഷ. ദിലീപ് തെളിവ് നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച് കൊച്ചി: ഗൂഢാലോചനക്കേസ് രജിസ്റ്റര്‍ ചെയ്തതിനുപിന്നാലെ ദിലീപടക്കം നാലുപ്രതികള്‍ മൊബൈല്‍ഫോണ്‍ മാറ്റിയതായി കണ്ടെത്തിയെന്ന് ക്രൈംബ്രാഞ്ച്. തെളിവുകള്‍ നശിപ്പിക്കാനാണ് ഫോണ്‍ മാറ്റിയതെന്ന് അന്വേഷണോദ്യോഗസ്ഥന്‍ പറഞ്ഞു. തെളിവുകള്‍ ശേഖരിക്കാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടതനുസരിച്ച് പ്രതികള്‍ സമര്‍പ്പിച്ചത് പുതിയ ഫോണുകളാണ്. പുതിയ ഫോണുകള്‍ കൈമാറിയതിലൂടെ കബളിപ്പിക്കാനുള്ള നീക്കമാണ് നടത്തിയതെന്ന് അന്വേഷണസംഘം വിലയിരുത്തുന്നു. പഴയ ഫോണ്‍ ഹാജരാക്കാന്‍ പ്രതികള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് എസ്.പി. മോഹനചന്ദ്രന്‍ പറഞ്ഞു. റെയ്ഡില്‍ പിടിച്ചെടുത്ത ചില ഡിജിറ്റല്‍ സാമഗ്രികളുടെ ഫൊറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കാനുണ്ട്. ഇതുകൂടി ലഭിച്ചശേഷമേ അന്വേഷണപുരോഗതി വ്യക്തമാക്കാന്‍ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....