ആലുവയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി. ആന്ധ്രയില്‍ നിന്നും നിന്ന് കൊല്ലം വരികയായിരുന്ന ഗുഡ്‌സ് ട്രെയിനാണ് ആലുവയില്‍ പാളം തെറ്റിയത്. അര്‍ധരാത്രി പിന്നിട്ടതോടെയാണ് സംഭവം. 42 വാഗണ്‍ സിമന്റുമായാണ് ട്രെയിന്‍ കൊല്ലത്തേക്ക് പോയത്. മുന്‍പിലുള്ള 2,3,4,5 വാഗണുകളാണ് ആലുവ മൂന്നാം പ്ലാറ്റ്‌ഫോമിന് സമിപുഉള്ള ട്രാക്കില്‍ പാളം തെറ്റിയത്. ഇതിന് പിന്നാലെ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടിരുന്നു. തുടര്‍ന്ന് 2.15ഓടെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. സിംഗിള്‍ ലൈന്‍ ട്രാഫിക് പുനഃസ്ഥാപിച്ച് ഒരു വരി പാതയിലൂടെ ട്രെയിന്‍ കടത്തി വിട്ടു തുടങ്ങി. ഗതാഗതം പൂര്‍ണമായി പുനഃസ്ഥാപിക്കാന്‍ ശ്രമം തുടരുകയാണ്. അതേസമയം, അഞ്ച് ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. രണ്ടെണ്ണം ഭാഗികമായി റദ്ദാക്കുകയും, ഒരു ട്രെയിനിന്റെ സമയം പുനക്രമീകരിക്കുകയും ചെയ്തു. ഇന്ന് റദ്ദ് ചെയ്ത ട്രെയിനുകള്‍ 1) ഗുരുവായൂര്‍ തിരുവനന്തപുരം- ഇന്റര്‍സിറ്റി (16341). 2) എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി(16305). 3) കോട്ടയം-നിലംബുര്‍ എകസ്‌പ്രെസ് (16326). 4) നിലമ്പുര്‍- കോട്ടയം എക്‌സ്പ്രസ്സ്(16325) 5) ഗുരുവായൂര്‍-ഏര്‍ണാകുളം എക്‌സ്‌പ്രെസ്(06439) Read Also : ബീഹാറില്‍ ട്രെയിനു തീവച്ച് പ്രതിഷേധക്കാര്‍ ഭാഗീകമായി റദ്ദ് ചെയ്തവ 1) ഇന്നലെ(27.1.22) പുനലൂര്‍ നിന്ന് പുറപ്പെട്ട ഗുരുവായൂര്‍ എക്‌സ്‌പ്രെസ്(16328) തൃപ്പൂണിത്തുറയില്‍ സര്‍വീസ് അവസാനിപ്പിച്ചു. 2) ഇന്നലെ(27.1.22)ചെന്നൈ എഗ്മോറില്‍ നിന്ന് പുറപ്പെട്ട ഗുരുവായൂര്‍ പ്രതിദിന എക്‌സ്‌പ്രെസ്(16127) എറണാകുളത്ത് സര്‍വിസ് അവസാനിപ്പിച്ചു. പുറപ്പെടുന്ന സമയം പുനക്രമിച്ചവ 1) ഇന്ന്(28.1.22) രാവിലെ 5.15ന് പുറപ്പെടേണ്ട എറണാകുളം-പൂണെ എക്‌സ്‌പ്രെസ് (22149), 3 മണിക്കൂര്‍ വൈകി 8.15ന് പുറപ്പെടും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....