കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ പരാതിക്കാരനും നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനുമായ ഡിവൈ.എസ്.പി. ബൈജു പൗലോസിന്റെയും മൊബൈല്‍ ഫോണ്‍ പരിശോധിക്കണമെന്ന് നടന്‍ ദിലീപ് ആവശ്യപ്പെട്ടു. ദിലീപ് അടക്കം നാല് പ്രതികള്‍ പഴയ മൊബൈല്‍ ഫോണ്‍ മാറ്റി തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നു കണ്ടെത്തിയ ക്രൈംബ്രാഞ്ച് പഴയ ഫോണ്‍ ഹാജരാക്കാന്‍ നോട്ടീസ് നല്‍കിയിരുന്നു. ഈ നോട്ടീസിനുള്ള മറുപടിക്കത്തിലാണ് ദിലീപ് ഈ ആവശ്യം ഉന്നയിച്ചത്. ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ വര്‍ഗീസ് അലക്‌സാണ്ടര്‍ക്കാണ് കത്തുനല്‍കിയത്. ഹാജരാക്കാന്‍ ആവശ്യപ്പെട്ട ഫോണുകള്‍ ഗൂഢാലോചന നടന്നതായി പറയുന്ന 2016-17 കാലത്ത് ഉപയോഗിച്ചവയല്ലെന്നാണ് ദിലീപ് പറയുന്നത്. ആ സമയത്ത് ഉപയോഗിച്ചവ 2017-ല്‍ തന്റെ അറസ്റ്റിനു ശേഷം കോടതിമുമ്പാകെ ഹാജരാക്കി ഫൊറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കിയവയാണ്.നിലവില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട ഫോണുകളിലൊന്ന് മറ്റൊരാളുടെ പേരിലുള്ളതാണ്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് ഇതുപയോഗിച്ചു തുടങ്ങിയത്. മറ്റൊന്ന് ബാങ്കിങ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതാണ്. സ്ഥിരം ഉപയോഗിക്കുന്ന മൂന്നാമത്തെ ഫോണിലാണ് താനും ബാലചന്ദ്രകുമാറും തമ്മില്‍ സംസാരിച്ചിട്ടുള്ളത്. ഈ ഫോണ്‍ തന്റെ അഭിഭാഷകന്‍ മുഖേന മൊബൈല്‍ ഫൊറന്‍സിക് വിദഗ്ധന്റെ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കോടതിയില്‍ ഹാജരാക്കേണ്ട സമയത്ത് എത്തിക്കുമെന്നും കത്തില്‍ പറയുന്നു.ബൈജു പൗലോസും ബാലചന്ദ്രകുമാറും നടത്തിയ ആശയവിനിമയം പരിശോധിക്കണം. സംവിധായകന്‍ വ്യാസന്‍ എടവനക്കാട്, അഡ്വ. സജിത്ത് എന്നിവരുമായി ബാലചന്ദ്രകുമാര്‍ നടത്തിയ ആശയവിനിമയവും പരിശോധിക്കണം. ബാലചന്ദ്രകുമാര്‍ താനുമായി നടത്തിയ ആശയവിനിമയം എന്താണെന്ന് പരിശോധിക്കാനും ദിലീപ് ആവശ്യപ്പെടുന്നുണ്ട്. ഗൂഢാലോചനക്കേസ്: അഭിഭാഷകന്റെ മൊഴിയെടുത്തു കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ അഭിഭാഷകന്റെ മൊഴിയെടുത്തു. തിരുവനന്തപുരം സ്വദേശി സജിത്തിന്റെ മൊഴിയാണ് രേഖപ്പെടുത്തിയത്. ഇദ്ദേഹം തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. നടന്‍ ദിലീപിന് ജാമ്യം ലഭിക്കാന്‍ ഇടപെട്ടതായി ബാലചന്ദ്രകുമാര്‍ പറഞ്ഞതായാണ് അഭിഭാഷകന്റെ മൊഴി. ബാലചന്ദ്രകുമാര്‍ അയച്ച വാട്സാപ്പ് ചാറ്റുകള്‍ അഭിഭാഷകന്‍ ക്രൈംബ്രാഞ്ച് സംഘത്തിനു കൈമാറി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....