News Beyond Headlines

29 Monday
December

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഇ.സോമനാഥ് അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മലയാള മനോരമ മുന്‍ സീനിയര്‍ സ്‌പെഷല്‍ കറസ്‌പോണ്ടന്റുമായ ഇ.സോമനാഥ്(58) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പൂജപ്പുര പ്രകാശ് നഗറിലെ അളകനന്ദ വീട്ടിലെത്തിച്ച ഭൗതികശരീരം മൂന്നു മണിക്ക് പ്രസ് ക്ലബില്‍ പൊതുദര്‍ശനത്തിനു വച്ചു. സംസ്‌കാരം വൈകിട്ട് തൈക്കാട് ശാന്തികവാടത്തില്‍. രാധയാണ് ഭാര്യ. മകള്‍: ദേവകി. മരുമകന്‍: മിഥുന്‍. രാഷ്ട്രീയം, പരിസ്ഥിതി തുടങ്ങിയ മേഖലകളില്‍ കേരളം കണ്ട ഏറ്റവും മികച്ച മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു സോമനാഥ്. അതുല്യമായ ശൈലിയില്‍ അദ്ദേഹം എഴുതിയ രാഷ്ട്രീയലേഖനങ്ങളും പംക്തികളും ഏറെ ശ്രദ്ധിക്കപ്പെട്ടു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായിരിക്കുമ്പോഴും മറ്റുള്ളവരോടു നടത്തിയ ലാളിത്യമാര്‍ന്ന ഇടപെടലുകള്‍ വഴി 'സോമേട്ടന്‍' എന്നാണ് മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലും പൊതുസമൂഹത്തിലും ഇ.സോമനാഥ് പൊതുവേ വിളിക്കപ്പെട്ടത്. 'ആഴ്ചക്കുറിപ്പുകള്‍' എന്ന പേരില്‍ മലയാള മനോരമ എഡിറ്റോറിയല്‍ പേജില്‍ സോമനാഥ് ദീര്‍ഘകാലം എഴുതിയ പ്രതിവാര രാഷ്ട്രീയ പംക്തിയിലെ ലേഖനങ്ങള്‍ കേരളമാകെ ചര്‍ച്ച ചെയ്തവയാണ്. വിപുലമായ വായന ആ എഴുത്തിന് ഉള്‍ക്കാമ്പു നല്‍കി. സോമനാഥിന്റെ 'നടുത്തളം' നിയമസഭാവലോകനങ്ങള്‍ സൂക്ഷ്മനിരീക്ഷണം കൊണ്ടും മൂര്‍ച്ചയേറിയ ആക്ഷേപഹാസ്യശരങ്ങള്‍ കൊണ്ടും വേറിട്ടുനിന്നു. വിമര്‍ശനാത്മകമായി ആണെങ്കില്‍ പോലും അതില്‍ പേരു പരാമര്‍ശിക്കപ്പെടാന്‍ ആഗ്രഹിക്കാത്ത നിയമസഭാംഗങ്ങള്‍ കുറവായിരുന്നു. ഔദ്യോഗിക കാലയളവിനിടെ വെറും അഞ്ചു ദിവസം മാത്രമാണ് സോമനാഥ് നിയമസഭാ അവലോകനത്തിനായി സഭയിലെത്താതിരുന്നത്. നിയമസഭാ റിപ്പോര്‍ട്ടിങ്ങില്‍ പതിറ്റാണ്ടുകള്‍ പിന്നിട്ട അപൂര്‍വത കണക്കിലെടുത്ത് സാമാജികര്‍ക്കു മാത്രമായി അനുവദിച്ച നിയമസഭയിലെ മീഡിയാ റൂമില്‍ പ്രത്യേക ചടങ്ങിലൂടെ ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ സോമനാഥിനെ ആദരിച്ചിരുന്നു. സ്പീക്കറും മന്ത്രിമാരും എംഎല്‍എമാരും നേരിട്ടെത്തിയാണ് സോമനാഥിനെ ഇതില്‍ ആദരിച്ചത്. സഭാ റിപ്പോര്‍ട്ടിങ്ങിനായി എത്തുന്ന യുവ മാധ്യമപ്രവര്‍ത്തകര്‍ക്കുപോലും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തേടാന്‍ വലുപ്പചെറുപ്പമില്ലാതെ ഇടപെടാനാകുന്ന വ്യക്തിത്വം കൂടിയായിരുന്നു സോമനാഥ്. 34 വര്‍ഷം മലയാള മനോരമയില്‍ സേവനമനുഷ്ഠിച്ച ഇ.സോമനാഥ് ഇക്കാലയളവില്‍ കോട്ടയം, ഇടുക്കി, കണ്ണൂര്‍, കൊല്ലം, ഡല്‍ഹി, തിരുവനന്തപുരം യൂണിറ്റുകളില്‍ പ്രവര്‍ത്തിച്ചു. തികഞ്ഞ പ്രകൃതിസ്‌നേഹി കൂടിയായ സോമനാഥ് കടന്നുചെല്ലാത്ത കാടുകള്‍ കേരളത്തില്‍ കുറവാണ്. നിരവധി വനപാലകരും കാടുപരിപാലിക്കുന്നവരും സോമനാഥിന്റെ സുഹൃത്ത്വലയത്തില്‍ ഉള്‍പ്പെട്ടു. പ്രകൃതിസ്‌നേഹത്തിന്റെ നിറവുള്‍ക്കൊണ്ട് ദിവസങ്ങളോളം കാടിനുള്ളില്‍ ചെലവഴിച്ച സോമനാഥിന് കേരളത്തിലെ ഒട്ടുമിക്ക വനമേഖലകളും നാട്ടുവഴികളെപ്പോലെ പരിചിതമായിരുന്നു. വനത്തിനുള്ളില്‍ കഴിയുന്ന ആദിവാസികളെ പോലും പേരെടുത്തു പറയാനുള്ള അടുപ്പവും അദ്ദേഹം സൂക്ഷിച്ചു. മലപ്പുറം വള്ളിക്കുന്ന് അത്താണിക്കലാണു സ്വദേശം. വള്ളിക്കുന്ന് നേറ്റീവ് എയുപി സ്‌കൂള്‍ പ്രധാന അധ്യാപകനും മാനേജരുമായിരുന്ന പരേതനായ സി.എം.ഗോപാലന്‍ നായരുടെയും ഇതേ സ്‌കൂളിലെ അധ്യാപികയായിരുന്ന പരേതയായ ഇ.ദേവകിയമ്മയുടെയും മകന്‍. സഹോദരങ്ങള്‍: പ്രേമകുമാരി (റിട്ട. അധ്യാപിക, മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കോഴിക്കോട് സര്‍വകലാശാല ക്യാംപസ്), വേലായുധന്‍കുട്ടി (റിട്ട. അധ്യാപകന്‍, സി.ബി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വള്ളിക്കുന്ന്), വിജയലക്ഷ്മി( റിട്ട.പ്രഫസര്‍, മട്ടന്നൂര്‍ പഴശ്ശിരാജ കോളജ്), ജാനകി ദേവി (റിട്ട. അധ്യാപിക, നേറ്റീവ് എയുപി സ്‌കൂള്‍), ബാലസുബ്രഹ്‌മണ്യം. മുഖ്യമന്ത്രി അനുശോചിച്ചു ഇ. സോമനാഥിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. രണ്ടു പതിറ്റാണ്ടിലേറെ തലസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകനായിരുന്ന സോമനാഥ് നിയമസഭാ റിപ്പോര്‍ട്ടിങ്ങിലൂടെയും പ്രതിവാര കോളത്തിലൂടെയും മികവുതെളിയിച്ച പ്രഗത്ഭ പത്രപ്രവര്‍ത്തകനായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. നിയമസഭാ സ്പീക്കര്‍ അനുശോചിച്ചു ഇ.സോമനാഥിന്റെ നിര്യാണത്തില്‍ സ്പീക്കര്‍ എം.ബി.രാജേഷ് അഗാധമായ ദുഃഖം രേഖപ്പെടുത്തി. ശ്രദ്ധേയനായ പത്രപ്രവര്‍ത്തകന്‍ എന്ന നിലയിലും കോളേജിലെ സീനിയര്‍ വിദ്യാര്‍ത്ഥി എന്ന നിലയിലുമാണ് അദ്ദേഹത്തെ കുറിച്ച് അറിയുന്നത്. വളരെ സവിശേഷമായ നിരീക്ഷണങ്ങള്‍ സോമനാഥിന്റെ റിപ്പോര്‍ട്ടുകളുടെ പ്രത്യേകതയായിരുന്നു. നിയമസഭാ അവലോകനങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. ദീര്‍ഘകാലം നിയമസഭാ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള പത്രപ്രവര്‍ത്തകനാണ് അദ്ദേഹം. രാഷ്ട്രീയനേതാക്കളുമായെല്ലാം സൗഹൃദമുണ്ടായിരുന്നെങ്കിലും അവരെ ഒരു പ്രത്യേക അകലത്തില്‍ നിര്‍ത്തിയിരുന്ന ആളാണെന്ന് തോന്നിയിട്ടുണ്ട്. ഒരുപക്ഷേ തന്റെ റിപ്പോര്‍ട്ടുകളില്‍ അത്തരം വ്യക്തിപരമായ ബന്ധങ്ങള്‍ സ്വാധീനം ചെലുത്തരുത് എന്ന നിഷ്‌കര്‍ഷ കൊണ്ടാകാം അത്. അത്തരം ബന്ധങ്ങള്‍ ഉപയോഗിക്കാനോ കൊട്ടിഘോഷിക്കാനോ അദ്ദേഹം തയാറായിരുന്നില്ല. എന്നാല്‍ നിയമസഭയെയും കേരള രാഷ്ട്രീയത്തെയും അടുത്തുനിന്ന് നോക്കിക്കാണുകയും ചെയ്തു. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടുകളുടെ മറ്റൊരു സവിശേഷത, സമൂഹത്തിന്റെ മുന്നോട്ടുള്ള ഗതിയെ സഹായിക്കും വിധം പോസിറ്റീവ് സ്വഭാവമുള്ളതായിരുന്നു അവ എന്നതാണെന്നും സ്പീക്കര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....