നടിയെ ആക്രമിച്ച കേസില്‍ പ്രതി പള്‍സര്‍ സുനിയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കാക്കനാട് സബ് ജയിലില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍.നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം നടക്കുന്നതിനിടയിലാണ് പള്‍സര്‍ സുനിയെ ചോദ്യം ചെയ്തത്. പള്‍സര്‍ സുനി ജയിലില്‍വച്ച് എഴുതി എന്ന തരത്തിലുള്ള കത്ത് പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് സുനിയുടെ സെല്ലില്‍ പരിശോധന നടത്തി. ഇതിനു പിന്നാലെയാണ് നിര്‍ണായക നീക്കം. ഇയാളില്‍നിന്നു ലഭിക്കുന്ന വിവരങ്ങള്‍ കൂടി പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും. അതേസമയം, വധഗൂഢാലോചന കേസില്‍ നടന്‍ ദിലീപിന്റെ മൊബൈല്‍ ഫോണുകള്‍ ഹൈക്കോടതിക്കു കൈമാറാന്‍ തയാറാണോയെന്ന് സിംഗിള്‍ ബെഞ്ച് ചോദിച്ചു. എന്നാല്‍ സ്വകാര്യതയുടെ ലംഘനവും തെറ്റായ കീഴ്വഴക്കവുമായിരിക്കുമെന്ന് ചൂണ്ടിക്കാട്ടി ദിലീപ് ഈ നിര്‍ദേശം നിരസിച്ചു.ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മൊബൈല്‍ ഫോണുകള്‍ കൈമാറാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഉപഹര്‍ജിയിലായിരുന്നു ഹൈക്കോടതി നിര്‍ദേശം. ഹര്‍ജിയില്‍ ശനിയാഴ്ച വിശദമായി വാദം കേള്‍ക്കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....