മറയൂര്‍: അഞ്ചുനാട്ടിലെ കാന്തല്ലൂര്‍ ഗ്രാമത്തിലേക്ക് ഇനി പുറംനാട്ടില്‍നിന്ന് വധുക്കളെത്തും. പുറത്തുനിന്ന് വിവാഹം കഴിക്കാന്‍ നൂറ്റാണ്ടുകളായി ഉണ്ടായിരുന്ന വിലക്ക് കാന്തല്ലൂര്‍ നീക്കി. സ്ത്രീകളുടെ എണ്ണം ഗ്രാമത്തില്‍ ഗണ്യമായി കുറഞ്ഞ്, വധുവിനെ കിട്ടാതെ വന്നതോടെയാണിത്. ഇത്തരത്തില്‍ ആദ്യ വിവാഹവും നടന്നു. കഴിഞ്ഞദിവസം ഗ്രാമത്തിലെ യുവാവ് ഏറ്റുമാനൂരില്‍നിന്നുള്ള യുവതിയെ താലികെട്ടി. ഗ്രാമക്കാര്‍ മുഴുവനും കല്യാണത്തില്‍ പങ്കെടുത്തു. 100 രൂപ ഗ്രാമ കമ്മിറ്റിക്ക് വരിപ്പണമായി നല്‍കുകയും ചെയ്തു. ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു വിവാഹം. മുന്‍പ് പുറത്തുനിന്ന് വിവാഹം കഴിക്കുന്നവര്‍ക്ക് ഗ്രാമം വിലക്ക് കല്പിച്ചിരുന്നു. അഞ്ചുനാട്ടിലെ മറ്റു നാല് ഗ്രാമങ്ങളിലും വിലക്ക് നിലനില്‍ക്കുന്നുണ്ട്. കാന്തല്ലൂര്‍ കൂടാതെ മറയൂര്‍, കാരയൂര്‍, കീഴാന്തൂര്‍, തമിഴ്‌നാട് അതിര്‍ത്തിയിലെ കൊട്ടക്കുടി എന്നിവയാണ് അഞ്ചുനാടന്‍ ഗ്രാമങ്ങള്‍. ഇവര്‍ നൂറ്റാണ്ടുകളായി ഈ അഞ്ച് ഗ്രാമങ്ങളില്‍നിന്ന് മാത്രമേ വിവാഹം കഴിക്കൂ. മുറ നോക്കിയാണ് (സഹോദരസ്ഥാനം വരില്ല എന്നുറപ്പുവരുത്തി) വിവാഹം. പുറത്തുനിന്ന് വിവാഹം കഴിച്ചാല്‍ വിലക്കേര്‍പ്പെടുത്തും. ഗ്രാമത്തിനുള്ളില്‍ താമസിക്കാനും കഴിയില്ല. ഇപ്പോള്‍ ഗ്രാമങ്ങളില്‍ അഞ്ച് പുരുഷന്‍മാര്‍ക്ക് രണ്ട് സ്ത്രീകളെന്ന നിലയിലാണ് അനുപാതം. ഇതില്‍ത്തന്നെ പലരും സഹോദരങ്ങള്‍. ഇതോടെ പുരുഷന്‍മാര്‍ക്ക് പെണ്ണ് കിട്ടാതായി. അഞ്ചുവര്‍ഷം മുന്‍പ് കാന്തല്ലൂരിലെ യുവാക്കള്‍ ഇക്കാര്യം ഉന്നയിച്ച് അപേക്ഷ നല്‍കി. പുറംനാട്ടില്‍നിന്ന് വിവാഹം കഴിക്കാന്‍ അനുവദിക്കണം എന്നായിരുന്നു അപേക്ഷ. നൂറ്റാണ്ടുകളായുള്ള ആചാരമായതിനാല്‍ അന്ന് തീരുമാനമുണ്ടായില്ല. എന്നാല്‍, ചര്‍ച്ചകള്‍ നടന്നു. തുടര്‍ന്ന് ആവശ്യം ന്യായമാണെന്ന് കണ്ടതോടെ ഗ്രാമ കമ്മിറ്റി ഐകകണ്‌ഠ്യേന സമ്മതം നല്‍കുകയായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....