നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസില്‍ ഫോണുകള്‍ ഹാജരാക്കണമെന്ന് നടന്‍ ദിലീപിനോട് ഹൈക്കോടതി. നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരായ വധശ്രമ ഗൂഢാലോചനക്കേസില്‍ ദിലീപിന്റെയും മറ്റു പ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കവെയാണു കോടതിയുടെ നിര്‍ദേശം. തിങ്കളാഴ്ച 10.15നു മുന്‍പ് 6 മൊബൈല്‍ ഫോണുകള്‍ ഹൈക്കോടതി റജിസ്ട്രാര്‍ ജനറലിനു കൈമാറണമെന്നു കോടതി ഉത്തരവിട്ടു. മുംബൈയിലെ ലാബില്‍നിന്ന് എത്തിക്കാന്‍ ചൊവ്വാഴ്ചയാകും, അതുവരെ സമയം വേണമെന്ന ദിലീപിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. തിങ്കളാഴ്ചതന്നെ ഹാജരാക്കണമെന്നു കോടതി വ്യക്തമാക്കി. ഉത്തരവ് അനുസരിച്ചില്ലെങ്കില്‍ അറസ്റ്റില്‍ നിന്നുള്ള സംരക്ഷണം പിന്‍വലിക്കുമെന്ന മുന്നറിയിപ്പും കോടതി നല്‍കി. കഴിഞ്ഞ ദിവസം കോടതിക്കു പോലും മൊബൈല്‍ ഫോണ്‍ കൈമാറില്ല എന്ന നിലപാടാണ് ദിലീപ് സ്വീകരിച്ചത്. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. പ്രതികളെല്ലാം ഒറ്റയടിക്ക് ഫോണ്‍ മാറ്റിയത് ഗൂഢാലോചനയ്ക്ക് തെളിവാണെന്നു പ്രോസിക്യൂഷന്‍ വാദിച്ചു. അറസ്റ്റില്‍ നിന്നുള്ള സംരക്ഷണത്തിന് ദിലീപിന് അര്‍ഹതയില്ല. ദിലീപ്, അനൂപ്, സൂരജ് എന്നിവര്‍ 2017ല്‍ എംജി റോഡില്‍ ഗൂഢാലോചന നടത്തി. സ്വന്തം നിലയ്ക്ക് ഫോണ്‍ പരിശോധനയ്ക്ക് നല്‍കാന്‍ സാധിക്കില്ല. ഇതിന് അവകാശം കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത ഏജന്‍സികള്‍ക്ക് മാത്രമാണ്. അല്ലാത്ത പരിശോധനാ ഫലങ്ങള്‍ക്ക് സാധുതയില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ദിലീപിന് നാല് ഫോണുകള്‍ ഉണ്ടെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. എന്നാല്‍ നാലാമത്തെ ഫോണ്‍ ഏതെന്ന് നോട്ടിസില്‍ വ്യക്തമല്ലെന്നു കോടതി. IMEI നമ്പരുണ്ടെന്നും കോള്‍ ഡേറ്റ റെക്കോര്‍ഡ് വഴിയാണ് വിവരം ലഭിച്ചതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ എല്ലാ ഫോണുകളും കൈമാറാന്‍ സാധിക്കില്ലെന്നാണ് ദിലീപിന്റെ നിലപാട്. കൈവശമില്ലാത്ത ഫോണുകള്‍ എങ്ങനെ ഹജരാക്കാനാകുമെന്ന് ദിലീപിന്റെ അഭിഭാഷകര്‍ ചോദിച്ചു. കേരളത്തിലെ ഫൊറന്‍സിക് ലാബില്‍ ഫോണുകള്‍ പരിശോധിക്കരുതെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ദിലീപ് അറിയിച്ചു. .
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....