കൊച്ചി: ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലില്‍ തെറ്റായ ഫോട്ടോ നല്‍കി അധിക്ഷേപിക്കാനും അവസരങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായും ആരോപണം. സീരിയല്‍ താരം സൂര്യതാരയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ മാസം കൊച്ചി കാക്കനാട് താമസിക്കുന്ന സൂര്യതാരക്ക് കടയില്‍ നിന്ന് വാങ്ങിയ ദോശമാവില്‍ നിന്നും മൂക്കുത്തി കിട്ടിയ വിവരം വാര്‍ത്തയായിരുന്നു. ഈ വാര്‍ത്തയ്ക്കൊപ്പം നല്‍കിയ ഫോട്ടോയില്‍ സൂര്യതാരയുടെ ചിത്രത്തിന് പകരം മറ്റൊരു താരത്തിന്റെ ഫോട്ടോ നല്‍കുകയായിരുന്നു. പേരും മറ്റ് വിവരങ്ങളും സൂര്യതാരയുടേതും ഫോട്ടോ മറ്റൊരു താരത്തിന്റേതുമാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റൊരു താരത്തിന്റെ ഫോട്ടോ ഉപയോഗിച്ചിരിക്കുന്നത് താരത്തെ മനപ്പൂര്‍വം അധിക്ഷേപിക്കാനും സൂര്യതാരക്ക് ലഭിക്കേണ്ടുന്ന അവസരങ്ങള്‍ തട്ടിയെടുക്കുന്നതിനും വേണ്ടിയാണ് ശ്രമിക്കുന്നതെന്നാണ് ആരോപണം. മാവ് വാങ്ങി ദോശ ചുട്ടു; കഴിക്കുമ്പോള്‍ സീരിയല്‍ നടിക്ക് കിട്ടിയത് സ്വര്‍ണ മൂക്കുത്തി അതേസമയം ഇതിനു മുന്‍പും സമാനമായ രീതിയില്‍ വാര്‍ത്തക്കൊപ്പം മറ്റൊരു താരത്തിന്റെ ഫോട്ടോ നല്‍കി അധിക്ഷേപിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും താരം ആരോപിക്കുന്നു. സംഭവത്തില്‍ താരം ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിനെതിരേ സൈബര്‍സെല്ലില്‍ പരാതിപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....