News Beyond Headlines

24 Friday
April

കൊല്ലുമെന്നു ഭീഷണിപ്പെടുത്തി വിദ്യാര്‍ഥിനികള്‍ക്ക് തുടര്‍ച്ചയായി പീഡനം: പ്രതികള്‍ പിടിയില്‍

വിതുര: കൊല്ലുമെന്നു ഭീഷണിപ്പെടുത്തി വിദ്യാര്‍ഥിനികളായ സഹോദരിമാരെ തുടര്‍ച്ചയായി പീഡിപ്പിച്ച കേസിലെ പ്രതികള്‍ പിടിയില്‍. പേപ്പാറ പട്ടന്‍കുളിച്ചപാറ തടത്തരികത്തു വീട്ടില്‍ രഞ്ജു എന്നു വിളിക്കുന്ന വിനോദ് (32), കിളിമാനൂര്‍ അടയമണ്‍ ചരുവിള പുത്തന്‍ വീട്ടില്‍ ശരത് (23) എന്നിവരെയാണ് കഴിഞ്ഞ ദിവസം വിതുര പോലീസ് അറസ്റ്റു ചെയ്തത്. പ്രതികളെ റിമാന്‍ഡ് ചെയ്തു. പോക്‌സോ, ജുവനൈല്‍ ജസ്റ്റിസ് ആക്ട് എന്നീ വകുപ്പുകള്‍പ്രകാരം ഇവര്‍ക്കെതിരേ കേസെടുത്തു. പെണ്‍കുട്ടികളുടെ മാതാപിതാക്കളുമായുള്ള അടുപ്പം മുതലെടുത്താണ് മൂത്തകുട്ടിയായ 16-കാരിയെ ഇയാള്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി തുടര്‍ച്ചയായി പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ഭയന്ന പെണ്‍കുട്ടി വിവരം പുറത്തു പറയാത്തതോടെ ഇളയ കുട്ടിയായ 14-കാരിയേയും ഇയാള്‍ പീഡനത്തിനിരയാക്കി. തുടര്‍ന്ന് മാതാപിതാക്കള്‍ ഇല്ലാത്ത സമയത്ത് രണ്ടാം പ്രതി ശരത്തിനെയും പെണ്‍കുട്ടികളുടെ വീട്ടിലെത്തിച്ച് പീഡനത്തിനുള്ള സൗകര്യമൊരുക്കിയതായും പോലീസ് പറഞ്ഞു. രണ്ടു ദിവസം മുമ്പ് മൂത്തകുട്ടിയെ ഇയാള്‍ മറ്റൊരു വീട്ടിലെത്തിച്ചു. അന്വേഷിച്ചെത്തിയ വീട്ടുകാര്‍ കണ്ടത് പൂട്ടിയിട്ട പെണ്‍കുട്ടിയെയാണ്. പെണ്‍കുട്ടിയെ രക്ഷിച്ച ശേഷം രക്ഷാകര്‍ത്താക്കള്‍ പോലീസില്‍ പരാതി നല്‍കി. ഒളിവില്‍ പോയ വിനോദിനെ പത്തനംതിട്ടയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും ശരത്തിനെ പെരിങ്ങമ്മലയില്‍ നിന്നും ആണ് പിടികൂടിയത്. വിതുര സി.ഐ. എസ്.ശ്രീജിത്ത്, എസ്.ഐ. എസ്.എല്‍.സുധീഷ്, എ.എസ്.ഐ. സജു, എസ്.സി.പി.ഒ. പ്രദീപ്, സി.പി.ഒ.മാരായ ശരത്, ജസീല്‍, ജവാദ്, ഹാഷിം എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്. ഒന്നാം പ്രതി വിനോദ് രണ്ടു വിവാഹം കഴിച്ചിട്ടുള്ളതായും രണ്ടു കുട്ടികള്‍ ഉണ്ടെന്നും പോലീസ് പറഞ്ഞു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....