News Beyond Headlines

03 Sunday
May

അന്വേഷണത്തോട് സഹകരിച്ചില്ലെങ്കില്‍ പൊലീസ് കസ്റ്റഡിയില്‍ വിടേണ്ടി വരും, ദിലീപിനോട് കോടതി

കൊച്ചി: നടന്‍ ദിലീപ് ഹൈക്കോടതിയില്‍ ഹാജരാക്കിയ ഫോണുകള്‍ അന്വേഷണസംഘം പരിശോധിക്കുന്നു. തങ്ങള്‍ ആവശ്യപ്പെട്ട എല്ലാ ഫോണുകളും ദിലീപ് ഹാജരാക്കിയില്ലെന്ന പ്രോസിക്യൂഷന്റെ ആരോപണത്തെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ദിലീപും സംഘവും ഹൈക്കോടതി രജിസ്ട്രാറിന് മുന്നില്‍ ഹാജരാക്കിയ ഫോണുകള്‍ അന്വേഷണ സംഘത്തോട് പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. പരിശോധനയ്ക്ക് ശേഷം വാദം വീണ്ടും തുടരും പ്രോസിക്യൂഷന്‍ വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആണ് വാദം നടത്തിയത്. ദിലീപിന്റെ അഭിഭാഷകനായ രാമന്‍ പിള്ള ഇന്ന് വാദം നടക്കുമ്പോള്‍ ഹാജരായില്ല. ഡിവിഷന്‍ ബെഞ്ചില്‍ നടക്കുന്ന മറ്റൊരു കേസിന്റെ വാദത്തിലായിരുന്നു ഈ സമയം അദ്ദേഹം. പ്രോസിക്യൂഷന്‍ മാത്രമാണ് ഇന്ന് കോടതിയില്‍ വാദം നടത്തിയത്. ഇന്ന് ഹൈക്കോടതിയില്‍ നടന്ന വാദത്തില്‍ നിന്നും - പ്രോസിക്യൂഷന്‍: ദിലീപിന്റെ കോള്‍ രേഖകള്‍ പരിശോധിച്ചതില്‍ ഒരു ഫോണ്‍ അദ്ദേഹം ഹാജരാക്കിയില്ലെന്നാണ് മനസ്സിലാവുന്നത്. കണ്ടെത്താനുളള ഫോണില്‍ നിന്നും 12000-ത്തിലേറെ ഫോണ്‍കോളുകള്‍ വിളിച്ചിട്ടുണ്ട്. ദിലീപിന്റെ മറ്റൊരു ഫോണില്‍ ആണ് 2000 കോളുകള്‍ ഉളളതെന്നും കോള്‍ രേഖകളില്‍ നിന്നും വ്യക്തമാണ്. ദിലീപിനെ കസ്റ്റഡി കിട്ടിയാല്‍ മാത്രമേ ഫോണ്‍ പരിശോധിക്കാനും കൂടുതല്‍ കാര്യങ്ങല്‍ അറിയാനും സാധിക്കൂ. അന്വേഷണത്തിലൂടെ ഇപ്പോള്‍ തന്നെ ധാരാളം തെളിവുകള്‍ കിട്ടി... കൂടുതല്‍ തെളിവുകള്‍ക്കു വേണ്ടിയാണ് ദിലീപിനെ കസ്റ്റഡിയില്‍ വിട്ടുതരാന്‍ ആവശ്യപ്പെടുന്നത്. സിഡിആറില്‍ ഉള്ള എല്ലാ ഫോണുകളും ദിലീപും കൂട്ടുപ്രതികളും കൈമാറിയേ തീരൂ. പന്ത്രണ്ടായിരം ഫോണ്‍കോളുകള്‍ ചെയ്ത ഫോണേന്താണെന്ന് ദിലീപിനറിയില്ലെന്നാണ് പറയുന്നത്. നാല് ഫോണുകളാണ് ദിലീപ് ഉപയോ?ഗിച്ചത്.എന്നാല്‍ മൂന്ന് ഫോണുകളാണ് സമര്‍പ്പിച്ചത്. സിഡിആറില്‍ ഉളള മുഴുവന്‍ ഫോണുകളും ദിലീപും കൂട്ടു പ്രതികളും കൈമാറണം.2021 ജനുവരി മുതല്‍ ആ?ഗസ്റ്റ് 31 വരെ ഉഫയോ?ഗിച്ച ഫോണാണ് ദിലീപ് ഹാജരാക്കത്തത്... കോടതി: അന്വേഷണവുമായി പൂര്‍ണമായി ഹര്‍ജിക്കാര്‍ (ദിലീപും ഒപ്പമുള്ളവരും) സഹകരിച്ചാല്‍ മാത്രമേ ജാമ്യത്തിന് അര്‍ഹതയുണ്ടാവൂ. അന്വേഷണത്തോട് സഹകരിക്കാം എന്ന് നിങ്ങള്‍ കോടതിയില്‍ നിലപാട് എടുത്തതിനാലാണ് ഇത്രയും സമയം നിങ്ങള്‍ക്ക് അനുവദിച്ചതും കസ്റ്റഡിയില്‍ വിടാതെ പകരം മൂന്ന് ദിവസം ചോദ്യം ചെയ്യല്ലിന് ഹാജരായാല്‍ മതിയെന്ന് നിര്‍ദേശിച്ചതും. പ്രോസിക്യൂഷന്‍ ആരോപിക്കുന്ന പോലെ അന്വേഷണത്തോട് നിങ്ങള്‍ സഹകരിക്കുന്നില്ലെങ്കില്‍ ജാമ്യം നല്‍കാന്‍ സാധിക്കില്ല.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....