സാമ്പത്തിക തട്ടിപ്പ് കേസില്‍ പിടിയിലായ മോന്‍സണ്‍ മാവുങ്കലിനെതിരെ ഒരു കേസ് കൂടി. ബെംഗളൂരുവിലെ വ്യാപാരിയുടെ കൈയില്‍ നിന്ന് ആറ് കാറുകള്‍ തട്ടിയെടുത്തതിനാണ് പുതിയ കേസ്. 20 കാറുകള്‍ വിറ്റ ത്യാഗരാജന് ആറ് കാറുകളുടെ വിലയായ 86 ലക്ഷം നല്‍കിയില്ലെന്നാണ് പരാതി. പണം നല്‍കാതെ തട്ടിയെടുത്ത കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഇതിനിടെ മോന്‍സന്‍ മാവുങ്കലില്‍നിന്ന് പിടിച്ചെടുത്ത ശില്‍പങ്ങള്‍ ശില്‍പി സുരേഷിന് നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ക്രൈം ബ്രാഞ്ചിന്റെ കൈവശമുള്ള ഒമ്പത് ശില്‍പങ്ങള്‍ വിട്ടുനല്‍കാനാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. പൗരാണിക കാലത്തോളം പഴക്കമുണ്ടെന്ന് അവകാശപ്പെട്ട് മോന്‍സണ്‍ മാവുങ്കല്‍ പ്രദര്‍ശിപ്പിച്ച വിശ്വരൂപം ഉള്‍പ്പെടെ പല ശില്‍പങ്ങളും കോവളം സ്വദേശിയായ ശില്‍പി സുരേഷ് നിര്‍മിച്ചതാണ്. ഈ ശില്‍പങ്ങള്‍ തിരിച്ചുനല്‍കണമെന്നാണ് ഉത്തരവ്. കോടതിയില്‍ സൂക്ഷിച്ചിരുന്ന സിംഹത്തിന്റെ ശില്‍പം സുരേഷിന് തിരിച്ചുനല്‍കിയിട്ടുണ്ട്. ക്രൈം ബ്രാഞ്ചിന്റെ പക്കലുള്ള ബാക്കി ശില്‍പങ്ങള്‍ തിങ്കളാഴ്ച നല്‍കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ശില്‍പങ്ങള്‍ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് ശില്‍പി സുരേഷാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഏകദേശം ഒരു കോടിയോളം രൂപ വിലമതിക്കുന്ന ശില്‍പങ്ങളാണ് ഇവ.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....