അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താല്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ ഹൈക്കോടതി റജിസ്ട്രാറിനു കൈമാറിയ മൊബൈല്‍ ഫോണുകള്‍ ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിക്കു കൈമാറാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയതു കഴിഞ്ഞ ദിവസമാണ്. ഫോണ്‍ തുറക്കാനുള്ള രഹസ്യ പാസ്വേഡ് മജിസ്‌ട്രേട്ട് കോടതിക്കു കൈമാറണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഏതാനും നാളായി ഈ ഫോണുകളാണ് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. എന്തെല്ലാം രഹസ്യങ്ങളാണ് ഒരു ഫോണില്‍ ഒളിച്ചിരിപ്പുണ്ടാവുക? ഫോണ്‍ എങ്ങനെയെല്ലാമാണ് പൊലീസിനെ കേസുകളില്‍ സഹായിക്കുക അഥവാ സഹായിച്ചിട്ടുള്ളത്? എല്ലാം 'കാണുന്നവന്‍' സ്മാര്‍ട്ട് ഫോണ്‍ എന്നാണു പേര്. എല്ലാം തികഞ്ഞ പേരുതന്നെ. അതെ, ഫോണ്‍ സ്മാര്‍ട്ടാണ്, ഉടമയേക്കാള്‍ സ്മാര്‍ട്ട്. ഹൃദയത്തോടു ചേര്‍ന്നു കിടക്കും. നിങ്ങള്‍ ചെയ്യുന്നതെല്ലാം അവന്‍ കാണുന്നു, രേഖപ്പെടുത്തുന്നു. പിന്നീട് വേണ്ടപ്പെട്ടവര്‍ ചോദിച്ചാലോ, മണി മണി പോലെ പറഞ്ഞു കൊടുക്കുകയും ചെയ്യും! റിയലി സ്മാര്‍ട്ട്ഡാ..! മേവാത്ത്; രാജസ്ഥാന്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളുടെ അതിര്‍ത്തി ഗ്രാമം. സൈബര്‍ കുറ്റകൃത്യങ്ങളില്‍ അജയ്യര്‍ ഈ ഗ്രാമീണര്‍. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ എടിഎം ഇവര്‍ തകര്‍ക്കും. രക്ഷപ്പെടും. ഒരു തെളിവു പോലും ബാക്കി വയ്ക്കില്ല. ഒരിക്കല്‍ സംഘത്തിലെ ഒരാള്‍ പൊലീസ് പിടിയിലായി. തിരിച്ചും മറിച്ചും നോക്കിയിട്ടും ഒരു വാക്കു പോലും പറയുന്നില്ല. സം ഘാംഗത്തിന്റെ ഫോണ്‍ സൈബര്‍ ഫൊറന്‍സിക് പരിശോധിച്ചു. ഡിലീറ്റ് ചെയ്തു കളഞ്ഞ മെസേജുകള്‍ അവര്‍ വീണ്ടെടുത്തു. വീഡിയോ കണ്ട പൊലീസ് ഞെട്ടി. പഴയ എടിഎം യന്ത്രങ്ങള്‍ മേവാത്തികള്‍ പൊളിച്ചു പഠിക്കുന്നു. ആക്രി വിലയ്ക്ക് എടിഎം വാങ്ങിയാണ് പൊളിക്കുന്നത്. പരിശീലനത്തിനാണിത്. അവ മൊബൈലില്‍ സേവ് ചെയ്തു. പിന്നീട് ഡിലീറ്റ് ചെയ്തു. പക്ഷേ മൊബൈല്‍ ഫോണ്‍ അവ 'ശേഖരിച്ചു' വച്ചു. കോട്ടയത്തെ കെവിന്‍ കൊലക്കേസിലും നിര്‍ണായക തെളിവ് നല്‍കിയത് ഷാനു ചാക്കോയുടെ മൊബൈല്‍ ഫോണ്‍. കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരനാണ് ഷാനു. ഗള്‍ഫില്‍നിന്നു പുറപ്പെടുന്നതിന് മുന്‍പ് ഷാനു കൊലപാതക സംഘത്തിന് വാട്‌സാപ് മെസേജ് അയച്ചു. 'അവന്‍ തീര്‍ന്നു'. സംഘത്തിന് ഊര്‍ജം പകരാനാണ് മെസേജ് അയച്ചത്. നാട്ടില്‍ വന്ന ഉടനെ അതു ഡിലീറ്റ് ചെയ്തു. ഒരു തെളിവും ബാക്കി വയ്ക്കരുതല്ലോ. പക്ഷേ ആ മെസേജും അതും ഷാനുവിന്റെ പ്രിയപ്പെട്ട ഫോണ്‍ സൂക്ഷിച്ചു വച്ചു. പൊലീസിന് കൈമാറി. കേസില്‍ നിര്‍ണായക തെളിവുമായി. നിങ്ങളുടെ സെല്‍ ഫോണ്‍ എന്തൊക്കെ തരും? കേസന്വേഷണത്തില്‍ പ്രധാന തെളിവാണ് സ്മാര്‍ട് ഫോണ്‍ നല്‍കുക. 4 ഇനങ്ങളില്‍ വിവരങ്ങള്‍ കിട്ടും. മെറ്റാ ഡേറ്റ, ഡേറ്റ, ഇന്റര്‍നെറ്റ് ഡേറ്റ, ക്ലൗഡ് ഡേറ്റ എന്നിവയാണവ. മെറ്റാ ഡേറ്റ ഡേറ്റയുടെ ഡേറ്റയാണിത്. ആരെയൊക്കെ വിളിച്ചു, മെസേജ് അയച്ചു. എന്നാല്‍ മെസേജില്‍ എന്താണ് എന്നു ലഭിക്കില്ല. പക്ഷേ ഇതുവച്ച് ചോദ്യം ചെയ്യാം. ഡേറ്റ യഥാര്‍ഥ ഡേറ്റയാണിത്. ഫോണ്‍ സംഭാഷണങ്ങള്‍, മെസേജുകള്‍, ചിത്രങ്ങള്‍, വിഡിയോകള്‍ തുടങ്ങിയവ. ഇന്റര്‍നെറ്റ് ഡേറ്റ ഫോണ്‍ വഴി ബന്ധിച്ചിട്ടുള്ള ഇന്റര്‍നെറ്റ് ശൃംഖലയിലെ എല്ലാ വിവരവും ലഭിക്കും. ഒരാള്‍ എന്തൊക്കെ ഇന്റര്‍നെറ്റില്‍ സേര്‍ച്ച് ചെയ്തു എന്ന വിവരം പോലും കിട്ടുന്നു. പോയ സ്ഥലങ്ങള്‍ ഗൂഗിള്‍ മാപ്പിലും ലഭിക്കും. ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജ് പാമ്പിനെപ്പറ്റി തിരഞ്ഞ വിവരം ലഭിച്ചത് ഫോണില്‍നിന്നാണ്! ക്ലൗഡ് ഡേറ്റ ക്ലൗഡ് സ്റ്റോറേജ് വിവരങ്ങള്‍. ഫോണില്‍ ശേഖരിക്കാന്‍ കഴിയാത്ത കാര്യങ്ങളില്‍ ക്ലൗഡില്‍ ശേഖരിക്കുന്നു. ആ വിവരങ്ങളും വീണ്ടെടുക്കാന്‍ കഴിയും. ഡിലീറ്റ്, അതാണ് ഞങ്ങളുടെ ഹീറോ! കുറ്റാരോപിതന്റെ ഫോണ്‍ പരിശോധിക്കുന്ന ഉദ്യോഗസ്ഥര്‍ ആദ്യം നോക്കുന്നത് എന്തൊക്കെ ഡിലീറ്റ് ചെയ്തുവെന്നാണ്. രഹസ്യ സ്വഭാവമുള്ള വിവരങ്ങളാണല്ലോ ഡിലീറ്റ് ചെയ്യുക. എന്ത് ഡിലീറ്റ് ചെയ്തു, എന്തിന് ഡിലീറ്റ് ചെയ്തു? ഈ ചോദ്യത്തില്‍ പല വിവരങ്ങളും പുറത്തു വരും. ഫോണിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്തിട്ടു കാര്യമില്ല. അവ വീണ്ടെടുക്കാന്‍ കഴിയും. ഫോണിന്റെ സംഭരണ ശേഷി അനുസരിച്ചാണ് വീണ്ടെടുക്കാന്‍ കഴിയുക. സംഭരണ ശേഷി കുറഞ്ഞ ഫോണുകളില്‍ പുതിയ വിവരങ്ങള്‍ ചേര്‍ക്കുമ്പോള്‍ പഴയ വിവരങ്ങള്‍ നഷ്ടപ്പെടും. ന്യൂജെന്‍ പൊലീസ് പൊലീസില്‍ സൈബര്‍ ഫൊറന്‍സിക് വിഭാഗമാണ് ഫോണുകള്‍ പരിശോധിക്കുക. ഫോണ്‍, ലാപ്‌ടോപ്, കംപ്യൂട്ടര്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഇവര്‍ പരിശോധിക്കും. മൊബൈല്‍ ഫൊറന്‍സിക്, ഡിസ്‌ക് ഫൊറന്‍സിക്, നെറ്റ്വര്‍ക്ക് ഫൊറന്‍സിക് എന്നിങ്ങനെ പല വിഭാഗങ്ങളുണ്ട്. റെയ്ഡ് നടക്കുമ്പോള്‍ തല്‍സമയം ബന്ധപ്പെട്ട സ്ഥലത്ത് ഇന്റര്‍നെറ്റ് രംഗത്തു നടക്കുന്ന നീക്കങ്ങള്‍ നെറ്റ്വര്‍ക്ക് ഫൊറന്‍സിക്കാണ് പരിശോധന നടത്തുക. പാഴ്‌സല്‍ ട്രാക്കിങ്, ഒടുവില്‍ കള്ളനും 'ട്രാക്കില്‍' ജംതാര: ഉത്തരേന്ത്യന്‍ ഗ്രാമം. ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നു ജംതാരയിലെ സൈബര്‍ കള്ളന്മാര്‍ ഒടിപി തട്ടിപ്പിലൂടെ പണം അടിച്ചുമാറ്റി. വിവിധ സംസ്ഥാനങ്ങളിലെ സൈബര്‍ പൊലീസ് സംഘങ്ങള്‍ അന്വേഷണം തുടങ്ങി. രക്ഷയില്ല. വിലാസം, ഫോണ്‍ നമ്പര്‍, ആധാര്‍, പാന്‍, പാസ്‌പോര്‍ട്ട് എന്നു വേണ്ട എല്ലാ രേഖകളും വ്യാജന്‍. സംഘം എവിടെയെന്നു പോലും അറിയില്ല. മാത്രമല്ല അജ്ഞാത കേന്ദ്രത്തില്‍ ഒളിച്ചിരിക്കുന്ന സംഘം പുറത്തിറങ്ങാറില്ല. ആവശ്യമുള്ളതെല്ലാം ഇ കൊമേഴ്‌സ് വഴി വാങ്ങും. ഒടുവില്‍ ആ നീക്കം തന്നെ അവരെ കുടുക്കി. സംഘം നടത്തിയ ഒടിപി തട്ടിപ്പില്‍നിന്ന് അവരുടെ ഇന്റര്‍നെറ്റ് ഇടപാടുകളുടെ വിവരം പൊലീസിന് ലഭിച്ചു. ഐപി വിലാസം അടക്കം വ്യാജം. ആളെ മനസ്സിലായി. പക്ഷേ എവിടെയുണ്ടെന്ന് അറിയില്ല. ഇന്റര്‍നെറ്റിലെ ഇടപാടുകള്‍ സൈബര്‍ പൊലീസ് നിരീക്ഷിച്ചു കൊണ്ടേയിരുന്നു. ഒരു ദിവസം സംഘം ഇ കൊമേഴ്‌സ് വെബ്‌സൈറ്റ് വഴി പാഴ്‌സല്‍ വാങ്ങിയതായി കണ്ടു. ഇന്റര്‍നെറ്റില്‍ പാഴ്‌സല്‍ നിക്കം പൊലീസും ട്രാക്ക് ചെയ്തു. അതിനൊപ്പം കേരള പൊലീസ് സംഘവും നീങ്ങി. പാഴ്‌സലും പൊലീസും അങ്ങനെ ജംതാരയില്‍ എത്തി. പാഴ്‌സല്‍ ഡെലിവെറി ബോയ്‌ക്കൊപ്പം പൊലീസും സംഘത്തിന്റെ രഹസ്യ താവളത്തിലെത്തി. ബോയ് പാഴ്‌സല്‍ ഡെലിവെറി ചെയ്തു. പൊലീസ് കയ്യാമവും. എന്താല്ലേ! അതോടെ ജംതാര സംഘം പാഴ്‌സല്‍ വാങ്ങല്‍ നിര്‍ത്തി. പകരം പാഴ്‌സല്‍ അതത് ഓഫിസില്‍ പോയി എടുക്കാന്‍ തുടങ്ങി!
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....