കോവളത്ത് ഒരു വര്‍ഷം മുന്‍പു 14 വയസ്സുകാരിയെ കൊലപ്പെടുത്തിയതു പീഡനവിവരം പുറത്തുപറയാതിരിക്കാനെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു. തല ഭിത്തിയിലിടിപ്പിച്ച് വീഴ്ത്തിയ ശേഷം ചുറ്റികകൊണ്ട് അടിക്കുകയായിരുന്നെന്നും പ്രതികളായ റഫീഖാ ബീവിയും മകന്‍ ഷെഫീഖും തെളിവെടുപ്പിനിടെ തുറന്ന് പറഞ്ഞു. 2021 ജനുവരി 14ന് സംഭവിച്ചശേഷം 2022 ജനുവരിയില്‍ മാത്രം തെളിഞ്ഞതാണ് കോവളം ആഴാംകുളത്തെ പതിനാലുകാരിയുടെ കൊലപാതകം. യഥാര്‍ഥ പ്രതികള്‍ പിടിയിലാകും വരെ കുട്ടിയുടെ രക്ഷിതാക്കളെ പ്രതിയെന്നു സംശയിച്ച് പൊലീസ് പീഡിപ്പിച്ചതും പുറത്തുവന്നതോടെ കേസ് ചര്‍ച്ചയായി. കേസിന്റെ തെളിവെടുപ്പിലാണു പ്രതികളായ റഫീഖാ ബീവിയും മകന്‍ ഷെഫീഖും കൊലനടത്തിയ രീതി ഏറ്റുപറഞ്ഞത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീടിനു സമീപത്താണ് റഫീഖാ ബീവിയും കുടുംബവും വാടകയ്ക്കു താമസിച്ചിരുന്നത്. ഷഫീഖ് കുട്ടിയുമായി അടുപ്പത്തിലാവുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. ഇക്കാര്യം പുറത്തുപറയുമെന്നു പെണ്‍കുട്ടി ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെ വീട്ടില്‍ ആരുമില്ലാതിരുന്ന ദിവസം റഫീഖയും ഷെഫീഖും പെണ്‍കുട്ടിയുടെ അടുത്തെത്തി. വാക്കുതര്‍ക്കത്തിനിടെ റഫീഖാ കുട്ടിയുടെ തലപിടിച്ചു ഭിത്തിയിലിടിച്ചു. നിലത്തു വീണതോടെ ഷഫീഖ് ചുറ്റികകൊണ്ടു തലയ്ക്കടിച്ചു. കുട്ടിയുടെ ബോധം പോയതോടെ ഇരുവരും ആയുധങ്ങളുമെടുത്തു വീട്ടിലേക്കു മടങ്ങി. കൊലയ്ക്കു ശേഷം കുട്ടിയുടെ രക്ഷിതാക്കളില്‍ കുറ്റം കെട്ടിവയ്ക്കാനുള്ള ശ്രമമാണ് ഇരുവരും നടത്തിയത്. അതോടെയാണ് യഥാര്‍ഥ പ്രതികളെ സംശയിക്കാതെ രക്ഷിതാക്കളെ ദിവസങ്ങളോളം പൊലീസ് ചോദ്യം ചെയ്തു പീഡിപ്പിച്ചത്. ഒടുവില്‍ വിഴിഞ്ഞം മുല്ലൂരില്‍ വയോധികയുടെ കൊലപാതകത്തില്‍ പിടിയിലായതോടെയുള്ള ചോദ്യം ചെയ്യലിലാണ് ഈ കൊലപാതകത്തിന്റെയും ചുരുളഴിയുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....