കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തെ ശ്വാസംമുട്ടിച്ച് ഇല്ലാതാതാക്കാനുള്ള ശ്രമത്തില്‍ തകരുന്നത് യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും രണ്ടാംസ്ഥാനത്തുള്ള പൊതുമേഖലാ വിമാനത്താവളം. രാജ്യത്തെ 15 പൊതുമേഖലാ വിമാനത്താവളങ്ങളില്‍ ചെന്നൈ മാത്രമാണ് വരുമാനത്തില്‍ കരിപ്പൂരിന് മുന്നിലുള്ളത്. സ്വകാര്യമേഖലയിലുള്ള വിമാനത്താവളങ്ങള്‍കൂടി കണക്കിലെടുക്കമ്പോള്‍ കരിപ്പൂര്‍ അഞ്ചാംസ്ഥാനത്താണ്. സ്ഥലപരിമിതിയും പ്രയാസങ്ങളും ചുരുങ്ങിയ സര്‍വീസുകളും മാത്രമുള്ള വിമാനത്താവളത്തെ ഏതു പ്രതിസന്ധിയിലും കൈവിടാത്ത യാത്രക്കാരാണ് കരിപ്പൂരിന്റെ കരുത്ത്. 2020-21 കാലയളവില്‍ 92 കോടി രൂപയോളമാണ് കോഴിക്കോട് വിമാനത്താവളം ലാഭമുണ്ടാക്കിയത്. 2021-22ല്‍ ഇത് 168 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ ഏപ്രില്‍ -ഡിസംബര്‍ കാലയളവില്‍ 7433 വിമാനസര്‍വീസുകളാണ് കരിപ്പൂരില്‍നിന്നു പറന്നത്. 9,11,756 അന്താരാഷ്ട്രയാത്രക്കാര്‍ കരിപ്പൂര്‍ വഴി പറന്നു. ചെന്നൈയില്‍നിന്ന് 13,482 സര്‍വീസുകളിലായി 10,00,152 അന്താരാഷ്ട്രയാത്രക്കാരാണ് പറന്നത്. ഇരട്ടി സര്‍വീസുകളുണ്ടായിട്ടും കരിപ്പൂരിനെക്കാള്‍ 88396 യാത്രക്കാര്‍മാത്രം കൂടുതല്‍. വലിയ വിമാനങ്ങളോ പ്രീമിയംക്‌ളാസ് സര്‍വീസുകളോ ഇല്ലാതെയാണ് കരിപ്പൂര്‍ ഈ നേട്ടംകൈവരിച്ചത്. ഇവിടെനിന്നു സര്‍വീസ് നടത്തുന്ന ഏറ്റവുംവലിയ വിമാനത്തില്‍പ്പോലും ഇരുനൂറില്‍ത്താഴെ ആളുകള്‍ക്കു മാത്രമാണ് സഞ്ചരിക്കാനാവുക. സംസ്ഥാനത്തെ മറ്റു വിമാനത്താവളങ്ങളില്‍ യാത്രക്കാരില്ലാത്തതിനാല്‍ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്ന വിമാനക്കമ്പനികള്‍ കരിപ്പൂരില്‍ എപ്പോഴും സര്‍വീസുകള്‍ കൂട്ടാനാണ് ശ്രമിക്കുന്നത്. എന്നാല്‍ ഇത്തരം ശ്രമങ്ങള്‍ തുടക്കത്തിലേ തടയപ്പെടുകയായിരുന്നു. ആവശ്യത്തിനു വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിനും മുന്നേറാന്‍ കരിപ്പൂരിന് ഇനിയും സാധിക്കും. അന്താരാഷ്ട്ര യാത്രക്കാര്‍ (2021 ഏപ്രില്‍ -ഡിസംബര്‍) വിമാനത്താവളം സര്‍വീസ് യാത്രക്കാര്‍ ന്യൂഡല്‍ഹി 39,786 41,05,557 മുംബൈ 24,038 19,06,500 കൊച്ചി 12,064 14,42,032 ചെന്നൈ 13,482, 10,00,152 കരിപ്പൂര്‍ 7,433 9,11,756 ബെംഗളൂരു 11,301 7,128,14
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....