സംസ്ഥാനത്തെ കോവിഡ് വ്യാപനത്തോത് കുറയുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടിപിആര്‍) ഒരു മാസത്തിനു ശേഷം 35നു താഴെയെത്തി. എന്നാല്‍ ഇരുന്നൂറോളം പ്രതിദിന മരണങ്ങള്‍ ആശങ്കയാണ്. വെള്ളിയാഴ്ച 38,684 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്, ടിപിആര്‍ 32.10%. ആഴ്ചകള്‍ക്ക് ശേഷമാണ് രോഗികളുടെ എണ്ണം 40,000ന് താഴെയും ടിപിആര്‍ 40നു താഴെയും എത്തുന്നത്. ജനുവരി ആദ്യ ആഴ്ചയില്‍ 45 ശതമാനവും രണ്ടാംആഴ്ചയില്‍ 148 ശതമാനവും മൂന്നാം ആഴ്ചയില്‍ 215 ശതമാനവും ആയി കേസുകള്‍ വര്‍ധിച്ചിരുന്നു. എന്നാല്‍ ജനുവരി 28ന് ശേഷം ഫെബ്രുവരി മൂന്നു വരെ രോഗവ്യാപന നിരക്ക് 10 ശതമാനമായി കുറഞ്ഞു. സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയിരുന്ന തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ രോഗവ്യാപന നിരക്ക് കാര്യമായി കുറഞ്ഞു. ഇളവുകള്‍ നിലവില്‍ വന്ന ഈ ജില്ലകളില്‍ തിയറ്ററുകളും ജിംനേഷ്യങ്ങളും തുറന്നു. രോഗവ്യാപനനിരക്ക് കുറഞ്ഞെങ്കിലും മരണനിരക്ക് ഉയരുകയാണ്. മൂന്നാം തരംഗത്തിലെ മരണനിരക്ക് വെള്ളിയാഴ്ച ഏറ്റവും ഉയര്‍ന്ന കണക്കില്‍ എത്തി. 24 മണിക്കൂറിനിടെ 28 മരണവും രേഖകള്‍ ഹാജരാക്കിയ 197 മരണവും ഉള്‍പ്പെടെ 225 മരണമാണ് ഒറ്റ ദിവസം സ്ഥിരീകരിച്ചത്. ജനുവരിയില്‍ മാത്രം 1500 പേര്‍ മരണത്തിനു കീഴടങ്ങി. മരണങ്ങളുടെ കാരണം വിശദമായി പഠിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഫലം കണ്ടിട്ടില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....