മുംബൈ: കാമുകിക്കൊപ്പം ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്യാന്‍ ഭാര്യയുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് 41-കാരന്‍. ഭാര്യയുടെ പരാതിയില്‍ ഇയാള്‍ക്കും കാമുകിക്കും എതിരെ പോലീസ് കേസ് എടുത്തു. ചൊവ്വാഴ്ച മഹാരാഷ്ട്രയിലെ ഹിഞ്ചേവാദി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഗുജറാത്തില്‍നിന്നുള്ള ബിസിനസുകാരനാണ് പ്രതി. ഇദ്ദേഹത്തിന്റെ കമ്പനിയില്‍ ഡയറക്ടറാണ് ഭാര്യ. ഇയാളുടെ വാഹനത്തില്‍ ഭാര്യ ജി.പി.എസ്. ട്രാക്കര്‍ സ്ഥാപിച്ചിരുന്നു. ഇതിന്റെ സഹായത്തോടെയാണ് ഭര്‍ത്താവ് കാമുകിക്കൊപ്പം പോയ വിവരം ഭാര്യ മനസ്സിലാക്കിയതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് ഭാര്യ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ബെംഗളൂരുവില്‍ ബിസിനസ് ആവശ്യങ്ങള്‍ക്കായി പോകുന്നുവെന്ന് ഭര്‍ത്താവ്, ഭാര്യയോടു പറഞ്ഞിരുന്നു. എന്നാല്‍ ഭാര്യ, ജി.പി.എസ്. ട്രാക്കര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ കാര്‍ പുണെയിലാണെന്ന് മനസ്സിലാക്കി. തുടര്‍ന്ന് ഇവര്‍ ഹോട്ടല്‍ അധികൃതരുമായി ബന്ധപ്പെട്ടു. 'ഭാര്യ'യ്ക്കൊപ്പമാണ് ബിസിനസുകാരന്‍ എത്തിയതെന്ന് ഹോട്ടല്‍ ജീവനക്കാര്‍ ഇവരോടു പറഞ്ഞു. തുടര്‍ന്ന് സി.സി.ടി.വി. പരിശോധിച്ചപ്പോള്‍ ഭര്‍ത്താവ് മറ്റൊരു സ്ത്രീയ്ക്കൊപ്പം ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ യുവതിക്ക് ലഭിച്ചു. ഭാര്യയുടെ ആധാര്‍ കാര്‍ഡ് കാമുകിയുടേതെന്ന് കാണിച്ചായിരുന്നു ബിസിനസുകാരന്‍ ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്തത്. വഞ്ചാനാക്കുറ്റമാണ് ബിസിനസുകാരനും കാമുകിക്കും എതിരെ ചുമത്തിയിരിക്കുന്നത്. ഇരുവരും നിലവില്‍ ഒളിവിലാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....