തിരുവനന്തപുരം: പതിമൂന്നുകാരനെ പീഡിപ്പിച്ച കേസില്‍ പ്രതിയായ മനോരോഗ വിദഗ്ദ്ധന്‍ ഡോ.ഗിരീഷിന് (58) ആറ് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം അതിവേഗ സ്പെഷ്യല്‍ കോടതിജഡ്ജി ആര്‍.ജയകൃഷ്ണനാണ് ശിക്ഷ വിധിച്ചത്. ഒരു ലക്ഷം രൂപ പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം കൂടി ശിക്ഷ അനുഭവിക്കണം. പോക്സോ കേസില്‍ ഒരു മനോരോഗ വിദഗ്ദ്ധന്‍ ശിക്ഷിക്കപ്പെടുന്നത് സംസ്ഥാനത്ത് അദ്യമായിട്ടാണ്. 2017 ആഗസ്റ്റ് 14-ന് വൈകിട്ട് ഏഴരയോടെ പ്രതിയുടെ മണക്കാടുള്ള വീട്ടിലെ തണല്‍ എന്ന സ്വകാര്യ ക്ലിനിക്കില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. പീഡനത്തിനിരയായ കുട്ടിയില്‍ പഠനത്തില്‍ ശ്രദ്ധ കുറവുണ്ടെന്ന് കണ്ട അധ്യാപകര്‍ വിവരം സ്‌കൂള്‍ അധികൃതരെ അറിയിച്ചു. ഇതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ കുട്ടിയെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെ കാണിക്കണമെന്ന് രക്ഷിതാക്കളോട് ആവശ്യപ്പെട്ടിരുന്നു. പ്രതി സ്‌കൂളില്‍ പലതവണ മനഃശാസ്ത്ര ക്ലാസ്സ് എടുക്കുന്നതിനാല്‍ അധ്യാപകര്‍ പ്രതിയെ കാണിക്കാന്‍ രക്ഷിതാക്കളോട് പറഞ്ഞു. ഇതിനാലാണ് രക്ഷിതാക്കള്‍ കുട്ടിയുമായി പ്രതിയെ കാണിക്കാന്‍ എത്തിയത്. കുട്ടിയെ മാത്രമാണ് പ്രതി മുറിക്കുള്ളില്‍ ചികിത്സയ്ക്കായി വിളിച്ചത്. ഒരു പസില്‍ എടുത്ത് നല്‍കിയതിന് ശേഷം അത് അസംബിള്‍ ചെയ്യാന്‍ പറഞ്ഞു. അശ്ലീല വീഡിയോകള്‍ കാണാറുണ്ടോയെന്നും ചോദിക്കുകയും സെക്സിനെ കുറിച്ച് സംസാരിക്കുകയും ചെയ്തു. സംസാരത്തിനിടയില്‍ പ്രതി പലതവണകളായികുട്ടിയുടെ കവിളില്‍ ചുംബിക്കുകയും സ്വകാര്യ ഭാഗത്ത് പിടിച്ച് തടവുകയും ചെയ്തു. കുട്ടി ഭയന്നപ്പോള്‍ ആരോടും പറയരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. തിരിച്ച് മടങ്ങവെ കുട്ടി ഭയന്നിരിക്കുന്നത് കണ്ട് വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് പീഡനവിവരം പറയുന്നത്. വീട്ടുകാര്‍ ഉടനെ ചൈല്‍ഡ് ലൈനില്‍ പരാതിപ്പെട്ടു. ചൈല്‍ഡ് ലൈനില്‍ നിന്നാണ് ഫോര്‍ട്ട് പൊലീസില്‍ വിവരം അറിയിച്ചത്. സംഭവത്തിനുശേഷം കുട്ടിയുടെ മനോനില തകര്‍ന്നിരുന്നു. ഈ സംഭവത്തില്‍ കുട്ടിയും വീട്ടുകാരും അനുഭവിച്ച ബുദ്ധിമുട്ട് കോടതിക്ക് കാണാതിരിക്കാന്‍ പറ്റില്ലയെന്ന് കോടതി വിധി ന്യായത്തില്‍ പറയുന്നുണ്ട്. പ്രതി മനോരോഗ വിദഗ്ദ്ധന്‍ പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ചികിത്സയ്ക്ക് എത്തിയ മറ്റൊരു ആണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പ്രതിക്കെതിരായ മറ്റൊരു കേസും നിലവിലുണ്ട്. ഈ കേസില്‍ വിചാരണ അടുത്ത മാസം തുടങ്ങും. ഇയാള്‍ക്കെതിരെ വിവാഹിതയായ സ്ത്രീയെ പീഡിപ്പിച്ച മറ്റൊരു കേസുകൂടി ഉണ്ടായിരുന്നു. എന്നാല്‍ ഇത് ഒത്തുതീര്‍പ്പാക്കുകയായിരുന്നുവെന്നാണ് വിവരം. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്.വിജയ് മോഹന്‍ ഹാജരായി. പിഴ തുക കുട്ടിക്ക് നല്‍ക്കണമെന്നും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും വിധിയിലുണ്ട്. ഫോര്‍ട്ട് സി ഐയായിരുന്ന അജി ചന്ദ്രന്‍ നായരാണ് കേസ് അന്വെഷിച്ചത്.15 സാക്ഷികളെയും 17 രേഖകളുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....