ചട്ടിപ്പറമ്പ്: പൊന്മള ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ മണ്ണഴി കോട്ടപ്പുറത്ത് വീട്ടുവളപ്പില്‍നിന്നു നിധി കണ്ടെത്തി. വാര്‍ഡിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ തെങ്ങിന് കുഴിയെടുക്കുന്നതിനിടെയാണിത്. പ്രദേശത്തെ തെക്കേമുറി കാര്‍ത്ത്യായനിയുടെ പുരയിടത്തിലാണ് നിധി കണ്ടെത്തിയത്. മണ്‍കലത്തിനുള്ളില്‍ ലോഹപ്പെട്ടിയില്‍ അടച്ച നിലയിലായിരുന്ന നിധി. സ്വര്‍ണനാണയങ്ങളുടെ രൂപത്തിലും മറ്റുമുള്ള പുരാതന ലോഹങ്ങളാണ് പെട്ടിയിലുള്ളത്. ശനിയാഴ്ച രാവിലെ കുടുംബാംഗങ്ങള്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജസീന മജീദ്, വൈസ് പ്രസിഡന്റ് കടക്കാടന്‍ ഷൗക്കത്തലി, അംഗങ്ങളായ കെ. രാധ, സുബൈര്‍ പള്ളിക്കര, കെ.ടി. അക്ബര്‍, മുന്‍ പഞ്ചായത്തംഗം കെ. നാരായണന്‍കുട്ടി തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. തുടര്‍ന്ന് പോലീസ്സ്‌റ്റേഷനിലും വില്ലേജ് ഓഫീസിലും അറിയിക്കുകയുംചെയ്തു. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ നിയമനടപടികള്‍ പൂര്‍ത്തീകരിച്ചശേഷം ലോഹപ്പെട്ടിയുള്‍പ്പെടെയുള്ള വസ്തുക്കള്‍ ഭൂവുടമ കാര്‍ത്ത്യായനിയുടെ മകന്‍ പുഷ്പരാജിന്റെ സാന്നിധ്യത്തില്‍ വില്ലേജ് ഓഫീസ് ജീവനക്കാര്‍ ജില്ലാ സിവില്‍സ്റ്റേഷനിലെ ട്രഷറിയില്‍ ഏല്‍പ്പിച്ചു. ഇവ പരിശോധിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പുരാവസ്തുവകുപ്പ് അറിയിച്ചു. മണ്ണഴി തെളിയിച്ചു; നിധിയാണീ മനസ്സ് നിധി കണ്ടെത്തിയതുതന്നെയായിരുന്നു ശനിയാഴ്ച മണ്ണഴിക്കാര്‍ക്ക് തമ്മില്‍ പറയാനുള്ള പ്രധാന വാര്‍ത്ത. മഴക്കുഴിയെടുക്കുമ്പോള്‍ ഉച്ചയോടെയാണ് കോട്ടപ്പുറത്തെ വീട്ടുവളപ്പില്‍ തൊഴിലുറപ്പുതൊഴിലാളികള്‍ ഒരു മണ്‍കലം കണ്ടെത്തുന്നത്. കലത്തിനകത്തെ പെട്ടി തുറന്നുനോക്കുമ്പോള്‍ നിറയെ സ്വര്‍ണനിറത്തിലുള്ള നാണയങ്ങളും വളയങ്ങളും! അന്നന്നത്തെ അന്നത്തിനുവേണ്ടി പണിയെടുക്കുന്ന ഈ തൊഴിലാളികള്‍ക്ക് ഇതുകണ്ട് കണ്ണഞ്ചിയില്ല. 'ഇത് മ്മക്ക് ആരെയാച്ചാ ഏല്‍പ്പിക്കണം', തങ്ങളുടേതല്ലാത്ത ആ സ്വത്തില്‍ അവര്‍ കൈവെച്ചില്ല. മണ്ണഴി കോട്ടപ്പുറത്ത് വീട്ടുവളപ്പില്‍നിന്നു നിധി കണ്ടെത്തി കാലിവളര്‍ത്തലും കൃഷിയും ഉപജീവനമാര്‍ഗമായി സ്വീകരിച്ച വിധവയായ കാര്‍ത്ത്യായനിയുടെ വീട്ടുവളപ്പായിരുന്നു അത്. നിധി കണ്ടെത്തുമ്പോള്‍ കാര്‍ത്ത്യായനിയും കുടുംബവും സ്ഥലത്തില്ലായിരുന്നു. അവര്‍ വന്നയുടനെ തൊഴിലുറപ്പുപദ്ധതി തൊഴിലാളികള്‍ നിധിയായി കിട്ടിയ മുഴുവന്‍ വസ്തുക്കളും കുടുംബത്തിനു കൈമാറി. നിര്‍ധനകുടുംബത്തില്‍പ്പെട്ട കാര്‍ത്ത്യായനിയും അതു മോഹിച്ചില്ല. കാര്‍ത്ത്യായനിയും കുടുംബവും ഒട്ടും മടിച്ചുനില്‍ക്കാതെ പഞ്ചായത്തധികൃതരെയും മറ്റും അറിയിച്ച് നിയമപ്രകാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും കൈമാറി. നിര്‍ധനകുടുംബങ്ങള്‍ക്കുള്ള പ്രവൃത്തികളില്‍പ്പെടുത്തിയാണ് പതിനഞ്ചോളം തൊഴിലാളികള്‍ ഇവിടെ തൊഴിലുറപ്പുപണിയെടുത്തത്. മണ്‍കൈയാല നിര്‍മാണം, മഴക്കുഴി നിര്‍മാണം തുടങ്ങിയ പ്രവൃത്തികളാണ് നടത്തിയിരുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മുന്‍പ് തെങ്ങുണ്ടായിരുന്ന ഭാഗത്ത് മഴക്കുഴിയായും പിന്നീട് ആവശ്യമെങ്കില്‍ തെങ്ങിന്‍തൈ നടാനും സൗകര്യപ്പെടുന്നവിധത്തില്‍ കുഴിയെടുക്കുമ്പോഴാണ് ഒരു മണ്‍കലം കണ്ടെത്തിയത്. കലമെടുത്ത് പരിശോധിച്ചപ്പോള്‍ അതിനകത്ത് ലോഹപ്പെട്ടിയും പെട്ടിക്കുള്ളില്‍ നാണയരൂപത്തിലും മറ്റുമുള്ള സ്വര്‍ണനിറത്തിലുള്ള ലോഹങ്ങളും കണ്ടെത്തി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....