കാക്കനാട്: തൃക്കാക്കരയില്‍ യുവ വ്യവസായിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍. കാക്കനാട് എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സ് പാലച്ചുവട് എം.ഐ.ആര്‍. ഫ്ളാറ്റില്‍ താമസിക്കുന്ന കുരുംതോട്ടത്തില്‍ ഷിജിമോള്‍ (34) ആണ് പിടിയിലായത്. മലപ്പുറം സ്വദേശിയാണ് തട്ടിപ്പിനിരയായത്. നഗ്നചിത്രങ്ങളും ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 2021 സെപ്റ്റംബര്‍ മുതല്‍ പരാതിക്കാരന്റെ കൈയില്‍നിന്ന് 38 ലക്ഷം രൂപയാണ് ഷിജിമോള്‍ തട്ടിയതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറില്‍ സ്ത്രീസുഹൃത്തിനെ കാണാന്‍ കാക്കനാട് പാലച്ചുവട് എം.ഐ.ആര്‍. ഫ്ളാറ്റിലെത്തിയ യുവാവിനെ മയക്കുമരുന്ന് കലര്‍ത്തിയ ശീതളപാനീയം നല്‍കി മയക്കിയശേഷം ഷിജിമോള്‍ ദൃശ്യങ്ങളും ചിത്രങ്ങളും എടുക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. രണ്ടുദിവസത്തിനുശേഷം ഇയാളെ ഫോണില്‍ വിളിച്ച് തന്റെ കൈയില്‍ ദൃശ്യങ്ങളും ചിത്രങ്ങളും ഉണ്ടെന്നും ഇവ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും കുടുംബാംഗങ്ങളോട് പറയുമെന്നും ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. ഇങ്ങനെ 20 ലക്ഷത്തോളം രൂപ പണമായി കൈക്കലാക്കി. പിന്നീട് താന്‍ ഗര്‍ഭിണിയാണെന്നും ഇനി ഫ്ളാറ്റില്‍ നില്‍ക്കാന്‍ സാധിക്കില്ലെന്നും അതുകൊണ്ട് താമസിക്കാന്‍ വീട് വാങ്ങുന്നതിന് പണം നല്‍കണമെന്നും ആവശ്യപ്പെട്ടു. പണം നല്‍കാത്തപക്ഷം വീട്ടിലേക്ക് വരുമെന്ന് പറഞ്ഞതോടെ ഗത്യന്തരമില്ലാതെ പരാതിക്കാരന്‍ ആത്മഹത്യയ്ക്കുവരെ ശ്രമിച്ചു. തുടര്‍ന്നും പണം ആവശ്യപ്പെട്ടതോടെ പോലീസില്‍ പരാതി നല്‍കി. തൃക്കാക്കര സി.ഐ ആര്‍. ഷാബുവിന്റെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വരാപ്പുഴ പെണ്‍വാണിഭ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞിട്ടുള്ള ഷിജിമോള്‍ക്ക് ഇത്തരത്തിലുള്ള മറ്റു കേസുകളുമായി ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....