News Beyond Headlines

02 Saturday
May

ആറുവയസ്സുകാരിയെ കൊന്ന പ്രതിയോട് പൊലീസിന് മൃദുസമീപനം; പട്ടികജാതി പീഡന വകുപ്പ് ചുമത്തിയില്ല

ഇടുക്കി വണ്ടിപ്പെരിയാറില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ലൈംഗികമായി പീഡിച്ചിച്ച ശേഷം കെട്ടിത്തൂക്കികൊന്ന ആറുവയസ്സുകാരിയുടെ കുടുംബത്തോട് പൊലീസ് അവഗണനയുടെ കൂടുതല്‍ തെളിവുകള്‍ മനോരമ ന്യൂസിന്. പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമം ചുമത്തുന്നത് സംബന്ധിച്ച് കലക്ടറും എംഎല്‍എയും നല്‍കിയ കത്തുകളും പൊലീസ് അവഗണിച്ചു. നീതി തേടി പെണ്‍കുട്ടിയുടെ കുടുംബം പൊലീസ് സ്റ്റേഷന്‍ കയറിയിറങ്ങിയത് മുപ്പത് തവണ. കഴിഞ്ഞ ജൂണ്‍ 30നാണ് ആറുവയസ്സുകാരിയെ സമീപവാസിയായ അര്‍ജുന്‍(22) പീഡിപ്പിച്ച് കൊന്നുകെട്ടിത്തൂക്കിയത്. സര്‍ക്കാരിന് തന്നെ നാണക്കേടായ സംഭവം വിവാദമായതോടെ മുഖ്യമന്ത്രി കുടുംബത്തെ ഫോണില്‍ വിളിച്ച് സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് അറിയിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ തന്നെ പൊലീസ് അതിജീവിതയുടെ കുടുംബത്തോടെ കാണിക്കുന്നത് നീതീകരിക്കാനാകാത്ത അവഗണന. ആറുവയസ്സുകാരിയുടെ മരണശേഷം മാനസികമായും സാമ്പത്തികമായും തകര്‍ന്ന കുടുംബം നഷ്ടപരിഹാരം ആവശ്യപ്പെട്ട് കലക്ടറെ സമീപിച്ചു. കലക്ടര്‍ ഇവരുടെ പരാതി ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ക്ക് കൈമാറി. ഇരതമതസ്ഥനാല്‍ പട്ടികജാതി പെണ്‍കുട്ടി കൊല്ലപ്പെട്ടാല്‍ ചുമത്തേണ്ടിയിരുന്ന എസ്‌സിഎസ്ടി പീഡന നിരോധന നിയമപ്രകാരമുള്ള 325 ാം വകുപ്പ് വകുപ്പ് ഒഴിവാക്കി പൊലീസ് കേസെടുത്തതിനാല്‍ ധനസഹായം അനുവദിക്കാന്‍ കഴിയില്ലെന്നായിരുന്നു മറുപടി. അപ്പോഴാണ് പൊലീസ് വരുത്തിയ വീഴ്ച കുടുംബത്തിന് മനസിലായത്. പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകൂടി േചര്‍ക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പീരുമേട് ഡിവൈഎസ്പിയെ കണ്ടു. പരാതി വണ്ടിപ്പെരിയാര്‍ സിഐക്ക് കൈമാറി. വണ്ടിപ്പെരിയാര്‍ സിഐ ആവശ്യപ്പെട്ടതനുസരിച്ച് ഡിസംബര്‍ 13ന് തന്നെ വില്ലേജ് ഓഫിസര്‍ ഇക്കാര്യത്തില്‍ സാക്ഷ്യപത്രം നല്‍കി നാളിത്രയായിട്ടും പൊലീസ് തെറ്റ് തിരുത്തിയില്ല. കുടുംബത്തിന്റെ ആവശ്യമറിയിച്ച് വാഴൂര്‍ സോമന്‍ എംഎല്‍എ നല്‍കിയ കത്തും അവഗണിച്ചു. ഇപ്പോഴും തെറ്റുപറ്റിയിട്ടില്ലെന്നാണ് പൊലീസിന്റെ വാദം. ഒടുവില്‍ കേസ് നടത്തിപ്പിന് കടംവാങ്ങി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കേസ് പരിഗണിക്കവേയാണ് നിര്‍ണായക വകുപ്പ് ചുമത്താത്തതിന് കോടതിയും പൊലീസിനെ വിമര്‍ശിച്ചത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....