കോഴിക്കോട്: ഹോട്ടലുകള്‍ ലഹരിസംഘത്തിന് സുരക്ഷിതമല്ലെന്ന് കണ്ടതോടെ കോഴിക്കോട് നഗരത്തില്‍ അപ്പാര്‍ട്ട്മെന്റുകള്‍ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് പാര്‍ട്ടികള്‍ സജീവമാവുന്നു. രണ്ടും മൂന്നും ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ എറണാകുളം ജില്ലയില്‍നിന്നടക്കം ആളുകളെത്തുന്നുണ്ട്. മൂവായിരംമുതല്‍ പതിനായിരം രൂപവരെയാണ് ഒരാളില്‍നിന്ന് ഈടാക്കുന്നത്. പെണ്‍സൃഹൃത്തുമായെത്തുന്നവര്‍ക്ക് ഈ തുകയില്‍ ഇളവുംനല്‍കുന്നുണ്ട്. കോഴിക്കോട് നഗരത്തില്‍ ഫ്‌ളാറ്റുകള്‍ വാടകയ്‌ക്കെടുത്ത് 16 ഇടങ്ങളില്‍ ലഹരിപ്പാര്‍ട്ടികള്‍ നടക്കുന്നുണ്ടെന്നാണ് എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ചവിവരം. അത്തരം ഏഴുകേന്ദ്രങ്ങളാണ് എക്‌സൈസ് കണ്ടെത്തി സംഘാടകരെ പിടികൂടിയത്.സംഘത്തില്‍പ്പെട്ട ഏതെങ്കിലുമൊരാള്‍ താമസിക്കാനെന്നരീതിയില്‍ ഫ്‌ളാറ്റുകള്‍ വാടകയ്‌ക്കെടുത്ത് പാര്‍ട്ടി സംഘടിപ്പിക്കുന്നതാണ് രീതി. ഇവരുടെ സൗഹൃദവലയങ്ങളിലുള്ളവരാണ് കൂടുതലുമെത്തുന്നത്. അതുകൊണ്ട് വളരെ രഹസ്യമായിരിക്കും കാര്യങ്ങളെല്ലാം. വിദ്യാര്‍ഥികളും സ്ത്രീകളുമുള്‍പ്പെടെയുള്ളവരും വരുന്നുണ്ട്. ലഹരിപ്പാര്‍ട്ടികള്‍ മറ്റ് അനാശാസ്യപ്രവൃത്തികള്‍ക്കും ഹണിട്രാപ്പിനുമെല്ലാം വേദിയാവുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം ഹണിട്രാപ്പിന് പന്തീരാങ്കാവ് പോലീസ് അറസ്റ്റുചെയ്ത മാനന്തവാടി സ്വദേശിനി ലഹരിസംഘത്തില്‍പ്പെട്ടയാളാണ്. ഇവര്‍ താമസിച്ച പാലാഴിയിലെ വീട്ടില്‍വെച്ച് ലഹരിപ്പാര്‍ട്ടിക്കായി കൊണ്ടുവന്ന എം.ഡി.എം.എ. എക്‌സൈസ് കണ്ടെടുത്തിരുന്നു.രാത്രി വളരെ വൈകിയാണ് ലഹരിപ്പാര്‍ട്ടികള്‍ നടക്കുന്നത്. ചെറിയ സംഗീതമൊക്കെ ഉണ്ടാവുമെങ്കിലും എക്‌സൈസ് റെയ്ഡിനെത്തുമ്പോഴാണ് അടുത്തുള്ള താമസക്കാര്‍ പലപ്പോഴും വിവരമറിയുന്നത്.അപ്പാര്‍ട്ടുമെന്റുകള്‍ കേന്ദ്രീകരിച്ച് എം.ഡി.എം.എ. കുക്കിങ്ങും (മിക്സ് ചെയ്ത് തയ്യാറാക്കല്‍) നടക്കുന്നുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മുക്കത്തിനടുത്ത് പന്നിക്കോട്, കക്കാടംപൊയില്‍ എന്നിവിടങ്ങളിലെല്ലാം ആളൊഴിഞ്ഞ പ്രദേശങ്ങളില്‍ ലഹരിപ്പാര്‍ട്ടികള്‍ നടക്കുന്നുണ്ട്. കഞ്ചാവിനോട് പഴയ ലഹരിയില്ല നേരത്തേ കഞ്ചാവായിരുന്നു വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്ന ലഹരിമരുന്ന്. എന്നാല്‍, സ്‌കൂള്‍വിദ്യാര്‍ഥികളാണ് ഇപ്പോള്‍ കൂടുതലും കഞ്ചാവുപയോഗിക്കുന്നത്. ബ്രൗണ്‍ഷുഗര്‍ മധ്യവയസ്സ് പിന്നിട്ടവരും. യുവത്വത്തിന്റെ ലഹരി എം.ഡി.എം.എ. ഉള്‍പ്പെടെയുളള സിന്തറ്റിക് മയക്കുമരുന്നുകളാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി. ഉള്‍പ്പെടെയുള്ള പല കാമ്പസുകളിലും ഇവര്‍ പിടിമുറുക്കിയിട്ടുണ്ട്.ആന്ധ്രയില്‍നിന്ന് ലോറികളിലെത്തുന്ന കഞ്ചാവ് പലപ്പോഴും പിടിക്കപ്പെടുന്നുണ്ടെങ്കിലും രണ്ടുവര്‍ഷത്തിനിടെ കഴിഞ്ഞ നവംബറിലാണ് എക്‌സ്സൈസ് കോഴിക്കോട്ടുവെച്ച് ബ്രൗണ്‍ഷുഗര്‍ പിടികൂടുന്നത്. 2021-ല്‍ 120 ഗ്രാം എം.ഡി.എം.എ.യാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി എക്‌സൈസ് പിടിച്ചത്. എന്നാല്‍, ഈവര്‍ഷം ഒരുമാസംകൊണ്ട് നൂറുഗ്രാമിലധികം എം.ഡി.എം.എ. കോഴിക്കോട്ടുനിന്ന് പിടികൂടി. ലഹരി കടത്താന്‍ വഴികള്‍ പലത് ബ്ലൂടൂത്ത് സ്പീക്കറിനുള്ളില്‍ ഒളിപ്പിച്ചനിലയിലാണ് ബെംഗളൂരുവില്‍നിന്ന് കോഴിക്കോട്ടെത്തിയ ബൈക്ക് യാത്രക്കാരില്‍നിന്ന് 55 ഗ്രാം എം.ഡി.എം.എ. പിടികൂടിയത്. ബൈപ്പാസില്‍ ചേവായൂര്‍ പാച്ചാക്കലിനടുത്ത്വെച്ചായിരുന്നു സംഘം പിടിയിലായത്. അതിനുമുന്‍പ് വിവാഹക്ഷണക്കത്തിലും കംപ്യൂട്ടര്‍ മൗസിനുള്ളിലുമൊക്കെ എം.ഡി.എം.എ. കടത്തിയിരുന്നു. സൂക്ഷിക്കാന്‍ വളരെ എളുപ്പമാണെന്നതാണ് ഇതിന്റെ പ്രത്യേകത. കൊടുവള്ളി, താമരശ്ശേരി ഭാഗങ്ങളിലെ കുഴല്‍ക്കടത്ത് സംഘത്തിലെ കരിയര്‍മാരും ബെംഗളൂരുവില്‍നിന്ന് മയക്കുമരുന്നെത്തിക്കുന്നുണ്ട്. ബെംഗളൂരു-കോഴിക്കോട് ലഹരി ഇടനാഴി ഗോവയായിരുന്നു കോഴിക്കോട്ടേക്ക് ലഹരിയെത്തിച്ചിരുന്ന കേന്ദ്രം. പക്ഷേ, എം.ഡി.എം.എ. വ്യാപകമായതോടെ ബെംഗളൂരുവില്‍നിന്നാണ് ഇപ്പോള്‍ ലഹരിയെത്തുന്നത്. ബെംഗളൂരുവിലെ മലയാളി വിദ്യാര്‍ഥികളാണ് ഇടനിലക്കാര്‍.ലഹരി ഉപയോഗിക്കുന്ന സുഹൃത്തുക്കളുടെ വലയില്‍പ്പെട്ടുപോവുന്നവര്‍ പിന്നീട് കൈയില്‍ പണമില്ലാതാവുമ്പോള്‍ ഇടനിലക്കാരായി മാറുകയാണ്. നാട്ടില്‍ എക്‌സൈസിന്റെയും പോലീസിന്റെയും ശ്രദ്ധയില്‍പ്പെട്ടു എന്നുതോന്നിയാല്‍ ബെംഗളൂരു സുരക്ഷിത താവളമാക്കുന്നവരുമുണ്ട്. പിന്നീട് അവര്‍ അവിടെ പ്രധാന ഇടനിലക്കാരായി വരുമാനമുണ്ടാക്കും.കോഴിക്കോട്ടുനിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് മയക്കുമരുന്നു കടത്തുന്ന സംഘം ബാലുശ്ശേരി, വടകര, നടുവണ്ണൂര്‍, മേഖലകള്‍ കേന്ദ്രീകരിച്ചും പ്രവര്‍ത്തിക്കുന്നുണ്ട്. മലയാളികള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നടത്തുന്ന ഡെസേര്‍ട്ട് പാര്‍ട്ടികള്‍ക്കും ഇവര്‍ ലഹരിയെത്തിക്കുന്നുണ്ട്. ഡെസേര്‍ട്ട് പാര്‍ട്ടിക്കിടെ കോഴിക്കോട്ടുകാരനായ ഒരുയുവാവ് അധികഡോസുപയോഗിച്ച് മരിച്ച സംഭവവുമുണ്ടായി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....