തമിഴ്‌നാട് കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച വ്യോമസേന ജൂനിയര്‍ വാറന്റ് ഓഫിസര്‍ എ.പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു. തൃശൂര്‍ താലൂക്ക് ഓഫിസില്‍ മന്ത്രി കെ.രാജന്‍ എത്തി നിയമന ഉത്തരവ് നേരിട്ട് കൈമാറി. അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിന്റെ ഫ്‌ലൈറ്റ് ഗണ്ണറായിരുന്നു പ്രദീപ്. അപകടത്തില്‍ സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 14 പേരാണ് മരിച്ചത്. തൃശൂര്‍ പുത്തൂര്‍ പൊന്നൂക്കര അറയ്ക്കല്‍ വീട്ടില്‍ രാധാകൃഷ്ണന്റെയും കുമാരിയുടെയും മകനാണു പ്രദീപ്. പ്രദീപിന്റെ മരണത്തോടെ ഭാര്യയും രണ്ടു മക്കളും അച്ഛനും അമ്മയും സഹോദരനും അടങ്ങുന്ന കുടുംബം പ്രതിസന്ധിയിലായി. കിടപ്പിലായ അച്ഛനെയും കുടുംബത്തേയും പരിപാലിച്ചിരുന്ന പ്രദീപിന്റെ വിയോഗം കുടുംബത്തിന് താങ്ങാവുന്നതിലപ്പുറം ആയിരുന്നു. ഈ പ്രതിസന്ധി തിരിച്ചറിഞ്ഞ സ്ഥലം എംഎല്‍എയും റവന്യൂ മന്ത്രിയുമായ കെ.രാജന്‍, പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിയ്ക്കു സര്‍ക്കാര്‍ ജോലി നല്‍കാന്‍ മുന്‍കൈ എടുത്തു. മന്ത്രിസഭയുടെ അംഗീകാരം കിട്ടിയതോടെ ജോലിക്കാര്യം തീരുമാനമായി. എത്രയും വേഗം ജോലി നല്‍കാനായിരുന്നു മന്ത്രി കെ.രാജന്റെ ശ്രമം. സ്വന്തം വകുപ്പില്‍തന്നെ ജോലി നല്‍കി. തൃശൂര്‍ താലൂക്ക് ഓഫിസില്‍ ഉദ്യോഗസ്ഥയായി നിയമനം നല്‍കിയ ഉത്തരവ് നേരിട്ടാണ് മന്ത്രി കൈമാറിയത്. സര്‍ക്കാര്‍ ജോലി കിട്ടിയത് കുടുംബത്തിന് ഏറെ ആശ്വാസമാണെന്ന് പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മി പറഞ്ഞു. ഡിസംബര്‍ ഏഴിനായിരുന്നു ഹെലികോപ്റ്റര്‍ അപകടം. പ്രദീപിന്റെ വേര്‍പാട് സംഭവിച്ചിട്ട് രണ്ടു മാസം കൊണ്ടാണ് സര്‍ക്കാര്‍ ജോലിയുടെ കടമ്പകള്‍ പൂര്‍ത്തിയായത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....