News Beyond Headlines

01 Thursday
January

ശ്രുതിമോളുടെ സ്വപ്നത്തിലും ചെങ്കൊടി പാറി; മലബാര്‍ മെഡിക്കല്‍ കോളേജില്‍ ഇനി ഡോക്ടറാകാന്‍ പഠിക്കും

കോഴിക്കോട് : എംബിബിഎസിന് ചേരാനാകാതെ എംഎല്‍എ ഓഫീസിലേക്ക് കണ്ണീരോടെ എത്തിയ ജയലക്ഷ്മിയുടെ കണ്ണീരൊപ്പിയ ഇടുക്കിയിലെ ചെങ്കൊടി പ്രസ്ഥാനം ശ്രുതിമോളുടെ സ്വപ്നത്തിനും തണല്‍ വിരിച്ചു. ശ്രുതിമോളും മലബാര്‍ മെഡിക്കല്‍ കോളേജില്‍ ഫീസടച്ച് പ്രവേശനം നേടി.സി പി ഐ എം -ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കൊപ്പമെത്തി ഇന്നലെയാണ് ഉള്ളിയേരി മലബാര്‍ മെഡിക്കല്‍ കോളേജില്‍ ഈ മിടുക്കിക്കുട്ടി ഫീസടച്ച് പ്രവേശനം നേടിയത്. എന്‍ട്രന്‍സ് പരീക്ഷയില്‍ വിജയിച്ചിട്ടും മെഡിക്കല്‍ പ്രവേശനത്തിന് ഫീസടയ്ക്കാന്‍ പണം കണ്ടെത്താനാകാതെ പകച്ചുനിന്ന മുരിക്കാശേരി പടമുഖം പാറച്ചാലില്‍ ശ്രുതിമോള്‍ തമ്പിയുടെ ജീവിത സ്വപ്നം പ്രതിസന്ധിയിലാകുകയായിരുന്നു. തുടര്‍ന്ന് സി.പി.എം. ഇവര്‍ക്കും ഇടുക്കി ജില്ലാ കമ്മിറ്റി ആദ്യവര്‍ഷ ഫീസ് നല്‍കുകയായിരുന്നു. സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസിന്റെ നിര്‍ദേശപ്രകാരം സി.പി.എം. തോപ്രാംകുടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഷൈന്‍ കല്ലേക്കുളം, കര്‍ഷകസംഘം ഭാരവാഹി ജോച്ചന്‍ മൈക്കിള്‍, ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ ജിഷ്ണു ബിജു എന്നിവര്‍ കോഴിക്കോട്ടെത്തി. സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ ഇടപെട്ടതോടെ മെഡിക്കല്‍ കോളേജിലെ ഫീസില്‍ 10 ശതമാനം ഇളവ് നല്കാമെന്ന് മലബാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി.ബി. നാരായണന്‍ സമ്മതിച്ചു. ശ്രുതിമോളുടെ തുടര്‍പഠനത്തിനുള്ള സഹായവും സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് വാഗ്ദാനംചെയ്തു. അച്ഛന്‍ തമ്പിയുടെ മരണശേഷം അമ്മ ബിന്ദു കൂലിപ്പണിയെടുത്താണ് ശ്രുതിമോളെയും അനുജത്തിയെയും വളര്‍ത്തിയത്. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്ന നിമിഷമാണിതെന്ന് ശ്രുതിമോള്‍ പറഞ്ഞു. എം.ബി.ബി.എസ്. പഠനത്തിന് സഹായിക്കുന്ന സി.പി.എമ്മിന് ശ്രുതിമോള്‍ നന്ദിപറഞ്ഞു. ജയലക്ഷ്മി 2021ല്‍ എന്‍ട്രന്‍സ് റാങ്ക് ലിസ്റ്റില്‍ ഇടംപിടിച്ച് പാലക്കാട് ദാസ് മെഡിക്കല്‍ കോളേജില്‍ പ്രവേശനം ലഭിച്ചു. എന്നാല്‍ പണമില്ലാത്തതിനാല്‍ കോളേജില്‍ ചേരാനായില്ല. വീട്ടിലിരുന്ന് പഠനം തുടര്‍ന്ന ജയലക്ഷ്മി ഈ വര്‍ഷവും 6797-ാം റാങ്ക് നേടി. ഇടുക്കി ജില്ലയിലെ തൊടുപുഴ അല്‍ അസര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശനവും ലഭിച്ചു. കോഴ്സിനു ചേരാന്‍ എന്‍ട്രന്‍സ് കമീഷണറുടെ പേരില്‍ മൂന്നും കോളേജില്‍ ഫീസായി നാലും ലക്ഷവും നല്‍കണം. നിരവധിയാളുകളോട് സഹായം തേടിയെങ്കിലും ഫലമുണ്ടായില്ല. ജയലക്ഷ്മി അമ്മയെയുംകൂട്ടി നിറകണ്ണുകളുമായി ഞായറാഴ്ച അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസിലെത്തി. എംഎല്‍എ, സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവിനെ വിവരം അറിയിച്ചു.എല്ലാ പിന്തുണയും നല്‍കുമെന്നറിയിച്ച കെ പി ഉദയഭാനു തിങ്കളാഴ്ച രാവിലെ എംഎല്‍എയോടൊപ്പം ജയലക്ഷ്മിയുടെ വീട്ടിലെത്തി എന്‍ട്രന്‍സ് കമീഷണര്‍ക്ക് അടയ്ക്കാനുള്ള മൂന്നു ലക്ഷം രൂപ കൈമാറി. കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങാന്‍ ശ്രമിച്ച ജയലക്ഷ്മിയെ കെ പി ഉദയഭാനു തടഞ്ഞു. 'ആരുടെയും കാലുപിടിക്കരുത്. തലയുയര്‍ത്തിനിന്നു മുന്നോട്ട് പോകണം' ഉദയഭാനു പറഞ്ഞു. കോളേജില്‍ അടയ്ക്കാനുള്ള നാലു ലക്ഷം രൂപ കണ്ടെത്തി നല്‍കും. പഠനം പൂര്‍ത്തിയാക്കാന്‍ 30 ലക്ഷം രൂപയോളം വേണം. ബഹുജന പിന്തുണയോടെ പഠനച്ചെലവ് സിപിഐ എം ഏറ്റെടുക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. ഏരിയാ സെക്രട്ടറി ശ്യാംലാല്‍, ബ്ലോക്ക് പഞ്ചായത്തംഗം വര്‍ഗീസ് ബേബി, ഏരിയാ കമ്മിറ്റി അംഗം കോന്നി വിജയകുമാര്‍, ലോക്കല്‍ സെക്രട്ടറി കെ എസ് സന്തോഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. എംഎല്‍എയുടെ എഡ്യൂകെയര്‍ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് ആക്ളേത്ത് ജയലക്ഷ്മിയേയും മാതാപിതാക്കളെയും കൂട്ടി തൊടുപുഴയിലേക്ക് പോയി. രണ്ടു ദിവസത്തിനുള്ളില്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കും. കൂലിപ്പണിക്കാരനും രോഗിയുമായ അച്ഛന്റെയും വീട്ടുജോലി ചെയ്യുന്ന അമ്മയുടെയും കഷ്ടപ്പാടുകള്‍ക്കു നടുവില്‍ നിന്നാണ് ജയലക്ഷ്മി എന്‍ട്രന്‍സില്‍ വിജയിച്ചത്. എംഎല്‍എയെ കണ്ടതോടെയാണ് പ്രതീക്ഷയായതെന്നും നാട്ടുകാര്‍ക്ക് സഹായിയായ ഡോക്ടറായി മകള്‍ മാറുമെന്നും അമ്മ രമാദേവി പറഞ്ഞു. സഹായം സ്വീകരിക്കാന്‍ അക്കൗണ്ട് തുറന്നു പഠനസഹായത്തിന് കോന്നി ഫെഡറല്‍ ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയതായി അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയിയുടെയും ജയലക്ഷ്മിയുടെയും പേരില്‍ ജോയിന്റ് അക്കൗണ്ടാണ് തുടങ്ങിയത്. എസ്ബി അക്കൗണ്ട് നമ്പര്‍: 10650100363951. ഐഎഫ്എസ്സി കോഡ്- FDRL0001065.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....