പട്ടാപ്പകല്‍ റോഡരികിലെ അലങ്കാരച്ചെടി വില്‍പ്പനശാലയിലെ ജീവനക്കാരി കടയ്ക്കുള്ളില്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ പങ്കുണ്ടെന്നു സംശയിക്കുന്ന ആളുടെ രേഖാചിത്രവും സിസിടിവി ദൃശ്യവും പൊലീസ് പുറത്തു വിട്ടു. അമ്പലംമുക്ക്-കുറവന്‍കോണം റോഡിലെ കടയിലെ ജീവനക്കാരി, നെടുമങ്ങാട് കരിപ്പൂര്‍ വാണ്ട ചാരുവള്ളിക്കോണത്തിനു സമീപം കുന്നുംപുറത്തുവീട്ടില്‍ വിനീത വിജയന്‍ (38) ആണ് കഴിഞ്ഞ ഞായറാഴ്ച കൊല്ലപ്പെട്ടത്. കഴുത്തില്‍ ആഴത്തിലുള്ള മുറിവേറ്റിരുന്നു. കുത്തികൊലപ്പെടുത്തിയശേഷം ടാര്‍പ്പോളിന്‍ കൊണ്ടു മൂടിയിട്ട നിലയിലായിരുന്നു മൃതദേഹം. ഞായറാഴ്ച രാവിലെ 11 മണിയോടെ കടയിലേക്ക് ഒരാള്‍ കയറിപോകുന്നതും തുടര്‍ന്ന് 20 മിനിട്ടിനുള്ളില്‍ പുറത്തേക്കു പോകുന്നതും സമീപത്തെ സിസിടിവി ദൃശ്യങ്ങളിലുണ്ട്. കടയില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍ ഇയാളുടെ കയ്യില്‍ മുറിവേറ്റിട്ടുണ്ട്. അതിനുശേഷം ഉച്ചവരെ കടയിലേക്ക് ആരും വന്നിട്ടില്ല. കയ്യില്‍ മുറിവേറ്റതിനാല്‍ ഇയാളെ കണ്ടെത്താന്‍ വേഗത്തില്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഇയാള്‍ ആശുപത്രികളില്‍ ചികില്‍സ തേടിയോ എന്ന കാര്യം അന്വേഷിക്കുന്നുണ്ട്. ഞായറാഴ്ച ഒരാള്‍ മാത്രമേ കടയില്‍ ഉണ്ടാകാറുള്ളൂ. 3 ജീവനക്കാരില്‍ വിനീതയ്ക്കായിരുന്നു ഞായറാഴ്ചത്തെ ഡ്യൂട്ടി. ചെടിവാങ്ങാനെത്തിയവര്‍ കടയില്‍ ആരെയും കാണാത്തതിനെ തുടര്‍ന്ന് ഉടമയെ ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നു. ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് ഉടമ സമീപത്തെ കടയിലെ ജീവനക്കാരിയെ വിവരം തിരക്കാന്‍ പറഞ്ഞയച്ചു. അവരാണ് മൃതദേഹം ആദ്യം കണ്ടത്. വിനീതയുടെ കഴുത്തിലുണ്ടായിരുന്ന 4 പവന്റെ മാല കാണാനില്ലെന്നു ബന്ധുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. വിനീതയുടെ ഭര്‍ത്താവ് സെന്തില്‍ കുമാര്‍ രണ്ടു വര്‍ഷം മുന്‍പ് മരിച്ചിരുന്നു. 9 മാസം മുന്‍പാണ് വിനീത ഈ സ്ഥാപനത്തില്‍ ജോലിക്കു കയറിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....