പാലക്കാട്: സംസ്ഥാനത്ത് ഒരാള്‍ക്ക് വേണ്ടി നടത്തുന്ന ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണ് മലമ്പുഴ ചേറാട് കണ്ടത്. സൈന്യവും എന്‍.ഡി.ആര്‍.എഫും ഡ്രോണും എല്ലാം പങ്കാളികളായ 45 മണിക്കൂറുകളിലധികം നീണ്ട ആശങ്കക്കൊടുവില്‍ ബാബുവിനെ മലമുകളിലെത്തിച്ചപ്പോള്‍ സമയം ബുധനാഴ്ച രാവിലെ 10.20. കാലാവസ്ഥയും ഭൂപ്രകൃതിയും പ്രതികൂലമായി നിന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം വളരെ ശ്രമകരമായിരുന്നു. എന്നാല്‍ സൈന്യം എത്തിയതോടെ വേഗത്തില്‍ തന്നെ ബാബുവിനെ മുകളിലെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധിച്ചിരിക്കുകയാണ്.സമാനതകളില്ലാത്ത രക്ഷാദൗത്യമായിരുന്നു ചേറായിലേത്. ഒരു വലിയ സംഘം തന്നെ ബാബുവിനായുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ബെംഗളൂരുവില്‍ നിന്നുള്ള സൈനിക സംഘവും മദ്രാസ് റെജിമെന്റില്‍ നിന്നുള്ള ആര്‍മി സംഘവും രക്ഷാപ്രവര്‍ത്തനത്തിനായെത്തിയപ്പോള്‍ എന്‍ഡിആര്‍എഫിന്റെ ഒരു ബാച്ച് മുഴുവനായി, 21 പേരടങ്ങുന്ന സംഘവും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ഇവരോടൊപ്പം തന്നെ ആന്റി ടെററിസ്റ്റ് ടീമും പോലീസും ഉണ്ടായിരുന്നു. ലൈവ് വിവരങ്ങള്‍ക്ക് വേണ്ടി സര്‍വെയുടെ ഡ്രോണ്‍ സംഘവും നിരന്തരം പരിശ്രമിച്ചു കൊണ്ടേയിരുന്നു. ചെങ്കുത്തായ മല ആയതുകൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തനം നടത്തുന്നവരില്‍ മുന്‍പരിചയമുള്ള ആളുകളേയും ആവശ്യമായിരുന്നു. അതുകൊണ്ട് തന്നെ എവറസ്റ്റ് കീഴടക്കിയ രണ്ടു പേരെയും സംഘത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. മദ്രാസ് റെജിമെന്റില്‍ നിന്നുള്ള സംഘത്തില്‍ നിന്നുള്ള രണ്ട് പേരായിരുന്നു ഇത്. ഇവരെകൂടാതെ പര്‍വതാരോഹകരും ഉണ്ടായിരുന്നു. ആധുനിക സൗകര്യങ്ങള്‍ അടക്കമായിരുന്നു സംഘം രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയത്. മൂന്ന് ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന സംഘവും സജ്ജമായിരുന്നു. മുകളിലെത്തിയാലുടന്‍ ചേതക് ഹെലികോപ്റ്റര്‍ വഴി താഴെയെത്തിക്കാന്‍ വേണ്ടിയുള്ള സജ്ജീകരണങ്ങളും നേരത്തെ തന്നെ ഒരുക്കിയിരുന്നു. 40 മണിക്കൂറിലേറെ വിശപ്പും ദാഹവും സഹിച്ചുകഴിഞ്ഞ ബാബു ഇതിനിടയില്‍ സ്വമേധയാ രക്ഷപ്പെടാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. ആദ്യം തങ്ങിയിടത്ത് നിന്ന് ഊര്‍ന്ന് മറ്റൊരിടം വരെ ബാബു എത്തിയിരുന്നു. എന്നാല്‍ പിന്നീട് ചെങ്കുത്തായ കൊക്ക ആയത് കൊണ്ട് തന്നെ എന്ത് ചെയ്യണമെന്നറിയാതെ കുടുങ്ങുകയായിരുന്നു. ഒടുവില്‍ ബാബു തന്നെയാണ് താന്‍ ഇത്തരത്തില്‍ ഒരു അപകടത്തില്‍ പെട്ടിരിക്കുകയാണെന്ന് അറിയിച്ചത്. ചെങ്കുത്തായ മല ആയത് കൊണ്ട് തന്നെ റോപ്പ് ഇട്ട് കൊടുത്ത് രക്ഷിക്കുക എന്നത് ശ്രമകരമായിരുന്നു. ആദ്യഘട്ടത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് വെള്ളവും ഭക്ഷണവും എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും ശ്രമങ്ങള്‍ പരാജയപ്പെടുകയായിരുന്നു. കാലവസ്ഥയായിരുന്നു പ്രതികൂലമായി നിന്നത്. ഇതിന് പിന്നാലെ രക്ഷാപ്രവര്‍ത്തനത്തിനൊപ്പം തന്നെ ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്താന്‍ വേണ്ടി കോയമ്പത്തൂരില്‍ നിന്ന് സാധാരണ ഉപയോഗിക്കുന്നതില്‍ നിന്നും വലിയ ഡ്രോണും കോസ്റ്റ് ഗാര്‍ഡിന്റെ എയര്‍ലിഫ്റ്റിങ് ടീമിനെയും എത്തിക്കാനുള്ള ശ്രമങ്ങളും നടക്കുകയായിരുന്നു. ഇതിനിടെയാണ് രക്ഷാപ്രവര്‍ത്തക സംഘം റോപ്പ് കെട്ടി ബാബുവിന്റെ അരികിലേക്ക് എത്തിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....