News Beyond Headlines

30 Tuesday
May

കാതോലിക്കാ ബാവായ്ക്ക് ശിവഗിരി മഠത്തില്‍ സ്വീകരണം നല്‍കി

വര്‍ക്കല: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായ്ക്ക് വര്‍ക്കല ശിവഗിരി മഠത്തില്‍ ഊഷ്മള സ്വീകരണം. ഓര്‍ത്തഡോക്‌സ് സഭയുടെ കാതോലിക്ക ആയി ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് സ്ഥാനമേറ്റ ബാവായോടുള്ള ആദരസൂചകമായാണ് ശിവഗിരി മഠം വിരുന്നും സ്വീകരണവും ഒരുക്കിയത്. ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയും ജനറല്‍ സെക്രട്ടറി സ്വാമി ഋതുംബരാനന്ദയും ചേര്‍ന്നു സ്വീകരണ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ശിവഗിരി മഠത്തില്‍ എത്തിയ ബാവായെ പൊന്നാട അണിയിച്ച് സന്യാസിമാര്‍ സ്വീകരിച്ചു. സ്വാമിമാര്‍ക്കായി ഒന്‍പത് ഇനം പഴങ്ങള്‍ അടങ്ങിയ പഴക്കൂടയുമായാണ് കാതോലിക്കാ ബാവാ എത്തിയത്. ആളുകള്‍ക്കിടയില്‍ വര്‍ഗീയ ധ്രുവീകരണങ്ങള്‍ ശക്തമാകുന്ന ഈ കാലഘട്ടത്തില്‍ ഗുരുദേവന്റെ വചനങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്ന് കാതോലിക്കാ ബാവാ പറഞ്ഞു. സാമൂഹിക സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ ശിവഗിരി മഠം വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും ബാവാ അഭിപ്രായപ്പെട്ടു. നിര്‍ധനര്‍ക്കും അവശതയനുഭവിക്കുന്ന സമൂഹങ്ങള്‍ക്കും വേണ്ടി വര്‍ഷങ്ങളായി സേവനം ചെയ്യുന്ന കാതോലിക്കാ ബാവായുടെ പ്രവര്‍ത്തനങ്ങളെ ശിവഗിരി മഠം അനുമോദിച്ചു. ബാവാ തിരുമേനിയുടെ പുതിയ സ്ഥാനലബ്ധിയോടെ നിരവധി നിരാലംബര്‍ക്കു കൂടുതല്‍ പ്രയോജനം ലഭിക്കുവാനുള്ള അവസരം കൂടി ഒരുങ്ങുകയാണെന്ന് ശിവഗിരി മഠം ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. ഗുരുദേവ സമാധി സന്ദര്‍ശിച്ച കാതോലിക്കാ ബാവാ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി. ഇതാദ്യമായാണ് ഓര്‍ത്തഡോക്‌സ് സഭയുടെ ഒരു പരമാധ്യക്ഷന്‍ ശിവഗിരി മഠം സന്ദര്‍ശിക്കുന്നത്. മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ മുതിര്‍ന്ന വൈദികനും കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ മാനേജിങ് ഡയറക്ടറുമായ ഫാ. തോമസ് കുര്യന്‍ മരോട്ടിപ്പുഴ, സഭാ മാനേജിങ് കമ്മിറ്റി അംഗവും എംജിഎം ഗ്രൂപ്പ് ചെയര്‍മാനുമായ ഗീവര്‍ഗീസ് യോഹന്നാന്‍ എന്നിവരും കാതോലിക്കാ ബാവായ്ക്ക് ഒപ്പമുണ്ടായിരുന്നു. ശിവഗിരി മഠത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് ശിവഗിരി മഠം ട്രഷറര്‍ സ്വാമി ശാരദാനന്ദ, ഗുരുധര്‍മ്മ പ്രചരണ സഭാ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് എന്നിവരും നേതൃത്വം നല്‍കി.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ച് ഓർമപ്പെടുത്തി ഇന്ന് മെയ് ദിനം 24 Web Desk 2–3 minutes തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ച്  more...

ബിവറേജസ് കോർപറേഷൻ വെയർ ഹൗസിൽ നിന്ന് അകാരണമായി പിരിച്ചുവിട്ട യുവതി ദുരിതത്തിൽ; ജീവിതം വഴിമുട്ടി

സംസ്ഥാന സർക്കാറിന്റെ ബിവറേജസ് കോർപറേഷൻ വെയർ ഹൗസിൽ നിന്ന് അകാരണമായി പിരിച്ചുവിട്ട തിരുവനന്തപുരം സ്വദേശിനി ദുരിതത്തിൽ. 2022 ൽ പിരിച്ചുവിട്ട  more...

തൃശൂർ പൂരത്തിന് ഇന്ന് സമാപനം; ആവേശമാകാൻ പകൽപ്പൂരം

തൃശൂർ പൂരത്തിന് ഇന്ന് സമാപനം. തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിയും. മണികണ്ഠനാൽ പന്തലിൽ നിന്നാണ് പാറമേക്കാവിന്റെ എഴുന്നള്ളത്ത്.  more...

പ്രണയവിവാഹം, മറ്റൊരാൾക്കൊപ്പം താമസം; കവിതയ്ക്ക് ആസിഡാക്രമണം, ദാരുണാന്ത്യം

കോയമ്പത്തൂർ∙ മലയാളി യുവതിയെ ഭർത്താവ് ആസിഡ് ഒഴിച്ച് ആക്രമിച്ചത് കുടുംബ പ്രശ്നത്തെ തുടർന്നെന്ന് വിവരം. ഇക്കഴിഞ്ഞ മാർച്ച്‌ 23ന് കോയമ്പത്തൂർ  more...

‘ഒരു വന്ദേഭാരത് തന്നിട്ട് വീമ്പ് പറഞ്ഞാല്‍ മതിയോ?’: മോദിയെ വിമർശിച്ച് പിണറായി

കോഴിക്കോട് ∙ കേരളത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ച വിമർശനങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിനു  more...

HK Special


‘ഒരു വന്ദേഭാരത് തന്നിട്ട് വീമ്പ് പറഞ്ഞാല്‍ മതിയോ?’: മോദിയെ വിമർശിച്ച് പിണറായി

കോഴിക്കോട് ∙ കേരളത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ച വിമർശനങ്ങൾക്ക് എണ്ണിയെണ്ണി മറുപടി .....

മെയ് 1ന് എങ്ങനെ പൊതു അവധിയായി ?

തൊഴിലാളികളെയും സമൂഹത്തിന് അവർ നൽകിയ സംഭാവനകളെയും ബഹുമാനിക്കുന്ന ദിവസമാണ് മെയ് ഒന്ന്. 1800 .....

‘വീട്ടിലെ സൗജന്യ ഡയാലിസിസ് ഇനി എല്ലാ ജില്ലകളിലും’: മന്ത്രി വീണാ ജോര്‍ജ്

ആശുപത്രികളില്‍ എത്താതെ രോഗികള്‍ക്ക് വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ .....

ഹിജാബ് നിരോധിച്ചവരോട് മധുരപ്രതികാരം; 600ൽ 593 മാർക്ക് നേടി തബസ്സും ഷെയ്ഖ്; ആശംസിച്ച് ശശി തരൂര്‍

ഹിജാബ് നിരോധനത്തെത്തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞ കർണാടക പി.യു.സി രണ്ടാം വർഷ പരീക്ഷയിൽ ഒന്നാം .....

രാജ്യത്ത് 157 പുതിയ സർക്കാർ നഴ്സിംഗ് കോളജുകൾക്ക് അനുമതി; ഉത്തർ പ്രദേശിൽ 27 എണ്ണം; കേരളത്തോട് അവഗണന

രാജ്യത്ത് 157 പുതിയ സർക്കാർ നഴ്‌സിംഗ് കോളേജുകൾക്ക് അനുമതി. കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് .....