റാലി താരവും റോയല്‍ എന്‍ഫീല്‍ഡ് ആദ്യകാല ഡീലറുമായ ജവീന്‍ മാത്യു (52) ബൈക്കപകടത്തില്‍ മരിച്ചു. കോട്ടയം യൂണിയന്‍ ക്ലബ്ബിന് സമീപം ഉണ്ടായ അപകടത്തിലായിരുന്നു മരണം. മലേഷ്യയിലെ റെയിന്‍ഫോറസ്റ്റ് ചാലഞ്ച്, റെയ്ഡ് ദി ഹിമാലയ, പോപ്പുലര്‍ റാലി, റോയല്‍ എന്‍ഫീല്‍ഡ് ട്രിപ് സഞ്ചാരങ്ങള്‍ എന്നിവയിലെ സജീവ സാന്നിധ്യമായിരുന്നു. രാജ്യാന്തര ശ്രദ്ധ നേടിയ നിരവധി ബൈക്ക് രൂപമാറ്റങ്ങള്‍ ജവീന്‍ നിര്‍വഹിച്ചിട്ടുണ്ട്. റോയല്‍ എന്‍ഫീല്‍ഡ് റൈഡര്‍മാനിയയില്‍ ഒന്നിലധികം തവണ ജവീന്റെ രൂപകല്‍പനകള്‍ സമ്മാനാര്‍ഹമായി. ഇന്ത്യയ്ക്ക് പുറത്തു നടത്തിയ ബൈക്ക് യാത്രകളിലൂടെയും ശ്രദ്ധേയനാണ്. 'ജവീന്‍സ് റോയല്‍ എന്‍ഫീല്‍ഡ്' ഉടമയായ ജവീന് മുന്‍പ് അപൂര്‍വമായ വിന്റേജ് വാഹനങ്ങളുടെ ശേഖരവുമുണ്ടായിരുന്നു. കോട്ടയം ജീപ്പേഴ്‌സ് ക്ലബ് സെക്രട്ടറി, നഗരസഭ കൗണ്‍സിലര്‍, സിഎസ്െഎ സഭാ കൗണ്‍സില്‍ അംഗം, കോട്ടയം വൈഎംസിഎ മുന്‍ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ചാലുകുന്ന് മണപ്പുറത്ത് വീട്ടില്‍ പരേതനായ ജോണ്‍ മാത്യുവിന്റെ പുത്രനാണ്. ഭാര്യ അനു. മക്കള്‍: കര്‍മ, കാമറിന്‍, കേരള്‍. സംസ്‌കാരം പിന്നീട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....