News Beyond Headlines

02 Saturday
May

നമ്പര്‍ 18 ഹോട്ടലിലെ പോക്‌സോ കേസ്: ഇരയെ കൊച്ചിയിലെത്തിച്ചത് അഞ്ജലി

റോയി വയലാറ്റിനെതിരെ പോക്‌സോ കേസ് റജിസ്റ്റര്‍ ചെയ്ത സംഭവത്തിലെ ഇരയെ കൊച്ചിയിലെത്തിച്ചത് സൈജുവിന്റെ സുഹൃത്തും കോഴിക്കോടു സ്വദേശിനിയുമായ അഞ്ജലി വടക്കേപുരയ്ക്കലെന്നു പരാതിക്കാരിയുടെ വെളിപ്പെടുത്തല്‍. കോഴിക്കോട് മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്‍സി നടത്തുന്ന ഇവര്‍ ബിസിനസ് മീറ്റിന് എന്ന പേരിലാണ് താനുള്‍പ്പടെ അഞ്ചിലേറെ പെണ്‍കുട്ടികളെ കൊച്ചിയിലേയ്ക്കു കൂട്ടിക്കൊണ്ടു വന്നതെന്നും ഇവര്‍ പറയുന്നു. കുണ്ടന്നൂരുള്ള ആഡംബര ഹോട്ടലില്‍ താമസിപ്പിച്ച ശേഷം രാത്രി സൈജുവിന്റെ ആഡംബര കാറില്‍ രാത്രി നമ്പര്‍ 18 ഹോട്ടലില്‍ എത്തിക്കുകയായിരുന്നു. കോഴിക്കോട് അഞ്ജലി നടത്തുന്ന സ്ഥാപനത്തിലെ യുവതികളെ പലരെയും സ്ഥിരമായി കൊച്ചിയിലെത്തിച്ച് ലഹരിക്ക് അടിമയാക്കി ദുരുപയോഗം ചെയ്തിരുന്നു. ഇതില്‍ പലരും ഇപ്പോള്‍ പരാതിയുമായി മുന്നോട്ടു വരികയും കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റിനു മുന്നില്‍ മൊഴി നല്‍കിയതായും ഇവര്‍ പറയുന്നു.മിസ് സൗത്ത് ഇന്ത്യയും 2019 ലെ മിസ് കേരളയുമായ അന്‍സി കബീറും(25) 2019 ലെ മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജനും(26) സൈജു കാറില്‍ പിന്തുടര്‍ന്നതിനെ തുടര്‍ന്ന് അപകടത്തില്‍ മരിച്ച സംഭവത്തിന് ഏഴു ദിവസം മുമ്പാണ് ഇവര്‍ കൊച്ചിയിലേയ്ക്കു കൊണ്ടുവന്ന് ദുരുപയോഗം ചെയ്തതെന്ന് ഇരയായ യുവതി പറഞ്ഞു.തലനാരിഴയ്ക്കാണ് നമ്പര്‍ 18 ഹോട്ടലില്‍ നിന്നു രക്ഷപ്പെട്ടത്. നിരവധി പെണ്‍കുട്ടികളെ ജോലിക്കെന്ന പേരില്‍ കൂടെ നിര്‍ത്തി ലഹരി നല്‍കി ദുരുപയോഗം ചെയ്തിട്ടുണ്ട്. രണ്ടര മാസത്തെ പരിചയമാണ് ഇവരുമായുള്ളത്. ഇവരുടെ സ്ഥാപനത്തില്‍ ജോലിക്കെടുത്ത് തന്നെയും ദുരുപയോഗം ചെയ്യാനായിരുന്നു ശ്രമം. അവിടെ ജോലിക്കെത്തുന്നതിന് ഒന്നര മാസം മുമ്പ് ഒരു പെണ്‍കുട്ടി ആത്മഹത്യാ ശ്രമം നടത്തിയ വിവരം അറിയുന്നതു പിന്നീടാണ്. സ്വയംസംരംഭക എന്നു വിശേഷിപ്പിച്ചു മാധ്യമങ്ങളില്‍ വന്‍ പരസ്യം നല്‍കിയാണ് പെണ്‍കുട്ടികളെ വലയിലാക്കിയിരുന്നത്. അശ്ലീല വിഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തിയും പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തിട്ടുണ്ട്. 22 വയസൊക്കെ മാത്രം പ്രായമുള്ള യുവതികളെയാണ് ഇവിടെ കൊണ്ടുവന്നു ദുരുപയോഗം ചെയ്തിരുന്നത്. നമ്പര്‍ 18 ഹോട്ടലില്‍ എത്തി കഴിക്കാന്‍ മദ്യം നല്‍കിയപ്പോള്‍ കൂട്ടാക്കിയില്ല. പുറത്തിറങ്ങാന്‍ ശ്രമിച്ചപ്പോള്‍ അവിടെയുണ്ടായിരുന്നവര്‍ തടഞ്ഞു മുകളിലേയ്ക്കു കൂട്ടിക്കൊണ്ടു പോയി. അവിടെയുണ്ടായിരുന്നവരോടു റോയി ലൈംഗികമായി പെരുമാറുന്നതാണ് കണ്ടത്. റോയി വന്ന് അവിടെ താമസിപ്പിക്കാന്‍ ശ്രമം നടത്തി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളില്‍ ഒരാളുടെ കയ്യില്‍ പിടിച്ചു വലിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ചു. അവിടെ നിന്നു കരഞ്ഞ് ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. അവിടെ വേറെ ഹോട്ടലില്‍ താമസിപ്പിച്ചു ട്രാപ്പിലാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. മോഡലുകളുടെ മരണം ഉണ്ടായതിനു പിന്നാലെ ഫോര്‍ട്ടു കൊച്ചി സ്റ്റേഷനില്‍ നിന്ന് അഞ്ജലിക്കു വിളി വന്നിരുന്നു. ഇത് അറിഞ്ഞതോടെയാണ് അഞ്ജലിയാണ് പ്രധാന പ്രതിയെന്നു മനസിലാകുന്നത്. ഇതോടെ സംഭവിച്ചതെല്ലാം കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറെ കണ്ട് അറിയിച്ചിരുന്നു. ലഹരി കണ്ടു; പറഞ്ഞത് ബിപിക്കുള്ള മരുന്നെന്ന് അഞ്ജലിക്കൊപ്പം ജോലി ചെയ്യുമ്പോള്‍ ഇവര്‍ ലഹരി ഉപയോഗിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നാണ് എന്നാണ് പറഞ്ഞത്. അമ്മ മരിച്ചത് ബിപി കുറഞ്ഞാണ്, തനിക്കും ബിപി കുറവാണ് എന്നാണ് പറഞ്ഞിരുന്നത്. പരാതിയുമായി ചെന്നപ്പോള്‍ എക്‌സൈസുകാര്‍ കാണിച്ചു തന്നപ്പോഴാണ് ഇതെല്ലാം എംഡിഎംഎ പോലുള്ള ലഹരി മരുന്നാണ് എന്നു മനസിലാകുന്നത്. ഇവര്‍ നാര്‍കോട്ടിക് ലിസ്റ്റിലുള്ള വിവരം അറിഞ്ഞ് നേരിട്ടു തന്നെ ചോദിച്ചിരുന്നു. അത് സമ്മതിക്കുകയും ചെയ്തു. ഇതോടെ പേടിയായി ജോലിക്കു പോകാതിരിക്കുകയായിരുന്നു. മോഡലുകള്‍ മരിച്ച സംഭവത്തിനു പിന്നാലെ ഇവര്‍ ഒളിവില്‍ പോകുകയായിരുന്നു. സൈജു കേസില്‍ പെട്ട് ഒളിവില്‍ താമസിക്കാന്‍ അഞ്ജലിയുടെ സഹായം തേടിയിരുന്നു. ഇവരുടെ വലയില്‍ അകപ്പെട്ട പെണ്‍കുട്ടികള്‍ പലരും ഇപ്പോഴും കടുത്ത മാനസിക സമ്മര്‍ദത്തിലാണ്. ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്താനെത്തിയപ്പോള്‍ പലതും കരഞ്ഞുപറഞ്ഞ പെണ്‍കുട്ടികളുണ്ട്. ലഹരിക്കടത്തിനു പുറമേ പെണ്‍കുട്ടികളെ കടത്തുന്നതാണ് ഇവരുടെ രീതിയെന്നാണ് മനസിലായത്. ഇവരുടെ വലയിലായ പെണ്‍കുട്ടികള്‍ പലരും വീട്ടില്‍ പോലും പോകാന്‍ തയാറാകാതെ ലഹരിക്ക് അടിമയായി കഴിയുന്നുണ്ട്. ഇതു മനസിലായതോടെയാണ് പരാതിയുമായി മുന്നോട്ടു വന്നത്. ഇതോടെ പ്രതികളുടെ ഭാഗത്തു നിന്നു കടുത്ത ഭീഷണിയാണുള്ളതെന്നും അതിജീവിത പറഞ്ഞു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....