News Beyond Headlines

02 Saturday
May

‘റോയി വയലാറ്റ് മകളെ ബലമായി കയറിപ്പിടിച്ചു; ഹോട്ടലില്‍നിന്ന് ഇറങ്ങിയോടി’

നമ്പര്‍ 18 ഹോട്ടലില്‍ ഡിജെ പാര്‍ട്ടിക്കിടെ തന്നെയും മകളെയും ഉപദ്രവിച്ചെന്നു ഹോട്ടല്‍ ഉടമ റോയി വയലാറ്റിനെതിരായ പരാതിയില്‍ കോഴിക്കോട് സ്വദേശിനി. പതിനേഴുകാരിയായ മകളെ ബലമായി കയറിപ്പിടിച്ചെന്നും അമ്മ പരാതിയില്‍ പറയുന്നു. മിസ് കേരള മുന്‍ ജേതാക്കളായ മോഡലുകളുടെ അപകട മരണക്കേസിലെ പ്രതിയാണ് റോയി വയലാറ്റ്. റോയിയുടെ കൂട്ടുപ്രതിയും ലഹരിക്കച്ചവടക്കാരനുമായ സൈജു തങ്കച്ചന്‍, കൂട്ടാളി അഞ്ജലി എന്നിവര്‍ക്ക് എതിരെയും പരാതിയുണ്ട്. ഫാഷന്‍ രംഗത്തു തൊഴില്‍ വാഗ്ദാനം ചെയ്ത് അഞ്ജലിയാണു പെണ്‍കുട്ടിയെയും അമ്മയെയും കൊച്ചിയിലേക്കു കൂട്ടികൊണ്ടുവന്നത്. കോഴിക്കോട് സംരംഭകയായി അറിയപ്പെടുന്ന അഞ്ജലിയെ വിശ്വസിച്ച് 5 യുവതികള്‍ കൂടി കൊച്ചിയിലെത്തിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തന്ത്രപൂര്‍വം അഞ്ജലിയും സൈജുവും ചേര്‍ന്നു നമ്പര്‍ 18 ഹോട്ടലില്‍ എത്തിക്കുകയായിരുന്നു. ഹോട്ടലില്‍ വച്ചു റോയി ലൈംഗികമായി ഉപദ്രവിച്ചെന്നാണു പരാതി. അഞ്ജലിയെ അല്ലാതെ മറ്റാരെയും പെണ്‍കുട്ടിക്കു മനസ്സിലായിരുന്നില്ല. മോഡലുകള്‍ കൊല്ലപ്പെട്ട വാര്‍ത്തകളിലൂടെ റോയിയെയും സൈജുവിനെയും തിരിച്ചറിഞ്ഞ പെണ്‍കുട്ടിയും അമ്മയും കോഴിക്കോട് പൊലീസിനോടു പരാതിപ്പെട്ടിരുന്നു. പിന്നീട് ജനുവരി 31നു കൊച്ചിയിലെത്തി പരാതി നല്‍കി. സംഭവദിവസം പെണ്‍കുട്ടിയും മാതാവും ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു സമാന സാഹചര്യത്തിലാണു മോഡലുകളായ 2 യുവതികളും 2 സുഹൃത്തുക്കളുടെ സഹായത്തോടെ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ അപകടത്തില്‍ മരിച്ചത്. പെണ്‍കുട്ടിയെ ഉപദ്രവിച്ച സംഭവം പുറത്തു പറയാതിരിക്കാന്‍ പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇവരുടെ കുളിമുറി ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നായിരുന്നു ഭീഷണി. ഫോര്‍ട്ട്‌കൊച്ചി പൊലീസ് തുടരന്വേഷണത്തിനായി കേസ് പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറി.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....